ഭാവി സിനിമ ചെറുപ്പക്കാരുടെ കയ്യിൽ ഭദ്രം: ഫസ്റ്റ് ക്ലാപ്പ് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഐ 3 എഫ് സി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. കോഴിക്കോട് ശ്രീ തിയേറ്ററിൽ നടന്ന സമാപന ചടങ്ങിൽ സിനിമാമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള, ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് , മാതൃഭൂമി മാനേജിങ്ങ് എഡിറ്റർ പി. വി. ചന്ദ്രൻ നൽകി ആദരിച്ചു.

ഭാവി സിനിമ ചെറുപ്പക്കാരുടെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു മത്സരത്തിന്ന് എത്തിയതെന്നും സിനിമയെ വളരെ ഗൗരവത്തോടെ കാണുന്ന ഒരു തലമുറയെ ഫസ്റ്റ് ക്ലാപ്പിലൂടെ വാർത്തെടുക്കാൻ കഴിഞ്ഞെന്ന് അധ്യക്ഷ പ്രസംഗത്തിൽ സംവിധായകനും ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി പ്രസിഡൻ്റുമായ ഷാജൂൺ കാര്യാൽ പറഞ്ഞു.എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശത്രുഘ്നൻ, കമാൽ വരദൂർ (മുൻ പ്രസിഡണ്ട്, സംസ്ഥാന പത്രപ്രവർത്തക യൂണിയൻ) ,പ്രശസ്ത സിനിമാട്ടോഗ്രാഥർ വേണുഗോപാൽ, പ്രേംചന്ദ് (പത്രപ്രവർത്തകൻ) സിദ്ധാർത്ഥ് (ചലച്ചിത്ര താരം) എന്നിവർ ആശംസയർപ്പിച്ചു .

ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച, ഷോർട്ട് ഫിലിം / ഡോക്യുമെൻ്ററി മത്സരത്തിൽ
ഹാനിയ നസ്നീൻ (ദേവിഗിരി കോളേജ്, കേഴിക്കോട്) സംവിധാനം ചെയ്ത “സൈലൻ്റ് ബാറ്റിൽ ” (ബെസ്റ്റ് ക്യാമ്പസ് ഡോക്യുമെൻ്ററി) ഹരികൃഷ്ണൻ ( KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം ) സംവിധാനം ചെയ്ത ” അടർ ” ( ബെസ്റ്റ് ക്യാമ്പസ് ഷോർട്ട് ഫിലിം) അഭയ് കൃഷ്ണൻ.U, സംവിധാനം ചെയ്ത ” ഹേയ്ഗൂഗ്ളി ” ( ബെസ്റ്റ് ഷോർട്ട് ഫിലിം, റഗുലർ) ജോൺസൺ എസ്തപ്പാൻ സംവിധാനം ചെയ്ത “നാരായം ” ( ബെസ്റ്റ് ഡോക്യുമെൻ്ററി റഗുലർ) എന്നിവയുടെ സംവിധായകർ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

തുടർന്ന്, ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ മാതൃസംഘടനയായ ഫസ്റ്റ് ക്ലാപ്പ് സംഘടിപ്പിച്ച ” ധും ധനാ ധൻ ” എന്ന ഓൺലൈൻ നൃത്ത മത്സരത്തിൻ്റെ വിജയികളും, ചിത്രരചനാമത്സര വിജയികളും ചലച്ചിത്ര താരം സിദ്ധാർത്ഥിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.ഫൈനൽ റൗണ്ടിലെത്തിയ ഷോർട്ട്ഫിലിം / ഡോക്യുമെൻ്ററി സംവിധായകരെ പങ്കെടുപ്പിച്ചുകൊണ്ട് “വേദി” തിയേറ്ററിൽ വെച്ച് “മീറ്റ് ദ ഡയറക്ടർ ” പ്രോഗ്രാമും സംഘടിപ്പിച്ചു. ചsങ്ങിൽ ഫസ്റ്റ് ക്ലാപ്പ് പ്രസിഡൻ്റ് ഷാജി മുകുന്ദ് സ്വാഗതവും ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി ട്രഷറർ, ജൗഹർ കാനേഷ് നന്ദിയും പറഞ്ഞു.

You May Also Like

CBI 5 ൽ ഒരുമിച്ച രണ്ടുപേർ 33 വർഷങ്ങൾക്കു മുൻപ് ‘അർത്ഥ’ത്തിൽ ഒന്നിച്ചപ്പോൾ

സീരിയലുകളിൽ ശ്രദ്ധേയയായ നടിയാണ് സിന്ധു വർമ്മ. നടൻ മനു വർമ്മയുടെ ഭാര്യയാണ് സിന്ധു വർമ്മ.ഗാനഗന്ധർവ്വനിൽ നല്ലൊരു…

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

മലയാളിക്ക് പരിചിതയായ അഭിനേത്രിയും അവതാരകയും ഒക്കെയാണ് അശ്വതി ശ്രീകാന്ത്. താരം സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോൾ…

ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലേ സൂര്യൻ നടന്നു വേഗം എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി

ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിലേ സൂര്യൻ നടന്നു വേഗം എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.…

ജലത്തിന്റെ ജാലവിദ്യകള്‍ എന്തെല്ലാം?

ജലത്തിന്റെ ജാലവിദ്യകള്‍ എന്തെല്ലാം? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????കണ്ടാലൊരു പാവത്താനാണ്.നിറമില്ല,മണമില്ല,പ്രത്യേകിച്ചൊരു രുചിയും ഇല്ല.എന്നാൽ…