മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ എം.ഹലീമ ബീവി

314

Jamal Kochangadi

ഈ സ്ത്രീയെ അറിയുമോ?
മലയാളത്തിലെ ആദ്യത്തെ മുസ്ലിം പത്രാധിപ എം.ഹലീമ ബീവിയാണ്.
നാൽപ്പതുകൾ തൊട്ടിങ്ങോട്ട് മൂന്ന് പ്രസിദ്ധീകരണങ്ങളാണ് അവരുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയത്:.മുസ്ലിം വനിത,
ഭാരത ചന്ദ്രിക, ആധുനിക വനിത..

സർ സി.പി.ക്കെതിരായ സമരത്തിൽ പ്രക്ഷോഭകാരികളെ ലഘുലേഖകളച്ചടിച്ചും മറ്റും അവർ സഹായിച്ചു.പ്രലോഭനങ്ങൾ കൊണ്ട് കീഴടക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക്
അവർ വഴങ്ങിയില്ല

തിരുവല്ലയിൽ സ്വന്തമായ ഒരു പ്രസ്സ° നടത്തുകയും അച്ചു നിരത്തുന്നത് തൊട്ടുള്ള ജോലികൾ സ്വയം ചെയ്യുകയും ചെയ്തിരുന്നു രണ്ടു മക്കളുടെ അമ്മയായ ഹലീമാ ബീവി

1938 ൽ തിരുവല്ലയിൽ അഖില തിരുവിതാംകൂർ മുസ്ലിം വനിത സമാജം രൂപീകരിക്കാൻ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ ഹലീമാ ബീവി നടത്തിയ സ്വാഗത പ്രസംഗം ആ കാലത്ത് മറ്റൊരു മുസ്ലിം സ്ത്രീയിൽ നിന്ന് ഉണ്ടാകാൻ സാധ്യമല്ലാത്ത ധീരമായ ഒന്നായിരുന്നു.
പുരുഷന്നു ‘ള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കു മുണ്ടെന്നും അതിന് ഇസ്ലാം എതിരല്ലെന്നും അവർ പറഞ്ഞു.

ഭാരത ചന്ദ്രികയിലാണ് ബഷീറിന്റെ ബാല്യകാല സഖി ആദ്യമായി അച്ചടിച്ചുവന്നതത്രെ

ഹലീമാ ബീവിയുടെ റിട്ട. അധ്യാപികയായ മകൾ അൻസാറുൽ ബീഗം തിരുരിൽ ജീവിച്ചിരുപ്പുണ്ട് അവരുടെ ശേഖരത്തിലുള്ള ഈ ഫോട്ടൊ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് കിട്ടിയത്.

Advertisements