മലയാളത്തിലെ ആദ്യത്തെ സിനിമാ ഗാനം കേട്ടിട്ടുണ്ടോ ? പാട്ടിൻറെ വരികൾ മനസ്സിലാവണമെങ്കിൽ വീഡിയോയിൽ വായിക്കണം

29

(ജിത്തു തമ്പുരാൻ)

ഇതാ മലയാളത്തിലെ ആദ്യത്തെ സിനിമാ ഗാനം .മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമായ “നിർമ്മല ” വരെ കാത്തിരിക്കേണ്ടിവന്നു മലയാളികൾക്ക് ആദ്യത്തെ സ്വന്തം ഭാഷയിൽ ഉള്ള സിനിമാ പാട്ട് കേൾക്കാൻ .കേരള ടാക്കീസിന്റെ ബാനറിൽ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ നിർമ്മിച്ച ഈ ചിത്രം 1948 ഫെബ്രുവരി 25 നാണ് പുറത്തിറങ്ങിയത്.

പി.വി. കൃഷ്ണയ്യരായിരുന്നു സംവിധായകൻ. എം.എസ്. ജേക്കബിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് പുത്തേഴത്ത് രാമൻ മേനോൻ ആയിരുന്നു. പി എസ് ദിവാകർ ഇ.ഐ വാര്യർ എന്നിവരായിരുന്നു സംഗീതസംവിധായകർ .മൊത്തം 15 പാട്ടുകളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത് .

അവയിൽ ആദ്യത്തെ സീൻ ഈ പാട്ടിൻറേത് ആയിരുന്നു .പട്ടാളത്തിൽനിന്ന് അവധിക്കുവരുന്ന ജ്യേഷ്ഠനെ കാത്തിരിക്കുന്ന അനിയത്തിയുടെ സന്തോഷമാണ് പാട്ടിൻറെ വിഷയം . ഗാനരചന : ജി ശങ്കരക്കുറുപ്പ് . പാടിയത് വിമല . ബി .വർമ്മ . ഈ പാട്ടിൻറെ വരികൾ മനസ്സിലാവണമെങ്കിൽ വീഡിയോയിൽ ടൈപ്പ് ചെയ്ത് എഴുതിയത് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .

**