Narmam
ബ്ളോഗറുടെ ആദ്യരാത്രി
കല്യാണത്തിന്റെ അന്ന് രാവിലെ ആയിരുന്നു കുമാരന്‍ വിളിച്ചത്.
‘അറിഞ്ഞോ വിശാലന്‍ ഒരു പോസ്റ്റിട്ടുണ്ട് കിടിലന്‍ സാധനമാ’
‘ഡേയ് എന്റെ കല്യാണമാണടാ, ഇന്നെങ്കിലും എന്നെ വെറുതെ വിട്. പ്‌ളീസ് …അവന്റെ ഒരു ബ്‌ളോഗ്.
മനസ്സില്‍ കുമാരനെ തെറി പറഞ്ഞ് മണ്ടപത്തിലേക്കു കയറി..
137 total views

**************
നാണത്തോടു കൂടി അവള്‍ വരുന്നുണ്ട്. കയ്യില്‍ പാല്‍ ഗ്‌ളാസ് അവളും പരിഭ്രമിച്ചാണു വരുന്നതു. വടക്കും നോക്കിയന്ത്രത്തിലെ ശ്രീനിവാസനെ പോലെ ഞാനും കുറെ റിഹേഴ്‌സല്‍ ഒക്കെ എടുത്തു.
‘അവള്‍ മെല്ലെ കുഞ്ഞി മുഖം മെല്ലെ ഉയര്‍ത്തി’.
‘മുത്തെ …’
‘ഉം’
‘ഞാനൊരു കാര്യം പറഞ്ഞാല്‍ പിണങ്ങുമോ’?
‘കല്യാണത്തിനു മുന്‍പുള്ള വല്ല കാര്യങ്ങളും ആണെങ്കില്‍ അതൊക്കെ നമ്മുക്ക് മറക്കാം ചേട്ടാ…’
‘അയ്യോ അതല്ല മുത്തേ’
‘പിന്നെ’
‘ഞാന്‍ പറയട്ടെ’
‘ഉം’
വിശാലന്‍ ഒരു പോസ്റ്റിട്ടുണ്ടത്രെ ..ഞാന്‍ അഞ്ചു മിനിട്ടിനുള്ളില്‍ വായിച്ച് ഒരു കമന്റിട്ടു വ…ര…ട്ടെ…?
‘നിങ്ങള്‍ ആണ്‍ ബ്ലോഗേഴ്‌സ് ഒരു കാലത്തും നന്നാവില്ല’.
അവള്‍ വേഗം ഒരു വശം തിരിഞ്ഞു കിടന്നു…
138 total views, 1 views today