വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ബെഡ്‌റൂം വിരസമാകുകയെന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള താല്‍പര്യവും മറ്റുമെല്ലാം കാലക്രമേണ നഷ്ടപ്പെടുന്നു. ഇത് എല്ലാ ദാമ്പത്യങ്ങളിലും സ്വാഭാവികമാണെങ്കിലും ചിലരില്‍ പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടത്തില്‍ എത്തുകയും ബന്ധത്തില്‍ അറിയാതെ തന്നെ താളപ്പിഴകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞു എത്രകാലം കഴിഞ്ഞാലും സെക്‌സ് ആസ്വദിയ്ക്കാനും എല്ലാ രാത്രികളും പുതുമയുള്ളതാക്കാനും ഹണിമൂണ്‍ നീണ്ടുനില്‍ക്കാനും സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ചുംബനമാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ശാസ്ത്രം തെളിയിച്ചിട്ടുള്ളത്. പരസ്പരം അടുപ്പം തോന്നുന്നതിനും ആസ്വാദനവും ആസക്തിയും തോന്നാനും ലൈംഗിക താല്പര്യങ്ങള്‍ ഉടലെടുക്കാനുമുള്ള പ്രാരംഭനടപടിയാണ് ചുംബനമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെതന്നെ സെക്‌സ് താല്‍പര്യങ്ങളും താല്‍പര്യക്കുറവുകളും പ്രതീക്ഷകളുമെല്ലാം പങ്കാളികള്‍ തമ്മില്‍ തുറന്ന് സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇത്തരത്തില്‍ ചെയ്യുന്നത് സെക്‌സ് ജീവിതം കൂടുതല്‍ നന്നാക്കുവാന്‍ സഹായിക്കും. അടക്കിവച്ച ചില ഇഷ്ടങ്ങള്‍ താരതമ്യേന പങ്കാളികള്‍ക്കു സെക്‌സില്‍ വിമുഖതയുണ്ടാക്കാന്‍ കാരണമാകും.ലൈംഗിക ബന്ധത്തില്‍ രണ്ട് പേര്‍ക്കും തുല്യപ്രധാന്യവും പങ്കാളിത്തവുമാണുള്ളത്. പങ്കാളിയുടെ ഇഷ്ടം കൂടി അറിഞ്ഞു പ്രവര്‍ത്തിയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരാള്‍ക്കു മാത്രം മേല്‍ക്കൈ കാണിക്കുന്നതിനുള്ള ഇടമായി ഒരുകാരണവശാലും ബെഡ്‌റൂമിനെ കണക്കാക്കരുത്. സെക്‌സ് ജീവിതത്തിനും പുതുമ ആവശ്യമാണ്.

ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള പുതിയ വഴികള്‍ പരീക്ഷിക്കുന്നത് എന്തുകൊണ്ടും വളരെ ഉത്തമമായ കാര്യമാണ്. ഇരുവര്‍ക്കും ആസ്വദ്യകരമായതും ആരോഗ്യകരമായതുമായ എന്തും ലൈംഗികബന്ധത്തില്‍ പരീക്ഷിക്കാം‍. സെക്‌സില്‍ അങ്ങനെ എഴുതിവയ്ക്കപ്പെട്ട നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് അതിന് കാരണം.

Leave a Reply
You May Also Like

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ?…

അക്കാര്യത്തിൽ സ്ത്രീകളുടെ അനുഭവങ്ങളും മുൻഗണനകളും വളരെ വ്യത്യസ്തമായിരിക്കും

ലൈംഗിക സുഖത്തിന്റെ കാര്യം വരുമ്പോൾ, സ്ത്രീകളുടെ അനുഭവങ്ങളും മുൻഗണനകളും വളരെ വ്യത്യസ്തമായിരിക്കും. എല്ലാവരോടും യോജിക്കുന്ന ഉത്തരം…

അഞ്ച് മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിച്ചാൽ ഇതിനെ ശീഘ്രസ്ഖലനമായി കണക്കാക്കുമോ ?

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ സ്ഖലനം സംഭവിച്ചാൽ  ശീഘ്രസ്ഖലനമായി കണക്കാക്കുമോ ? ഉത്തരം: ഇല്ല. ലിംഗം…

ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും-പുരുഷ വന്ധ്യതയും

ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും. ആധുനിക കാലത്ത്‌ സ്‌ത്രീ വന്ധ്യതയ്‌ക്ക് ഒപ്പമാണ്‌…