ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ തേജസ് ഓടിത്തുടങ്ങി

350

ഇന്ത്യൻ റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ ഓടിത്തുടങ്ങി. ഡൽഹി മുതൽ ലഖ്നൗ വരെ സർവീസ് നടത്തുന്ന തേജസ് ട്രെയിനാണ് സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ച് സർവീസ് ആരംഭിക്കുന്നത്. ആദ്യ സ്വകാര്യ സംരംഭകർ നിയന്ത്രിക്കുന്ന ട്രെയിൻ ലഖ്‌നൗവിൽ നിന്നാണ് ഡൽഹിയിലേക്ക് സർവീസ് നടത്തുന്നത്. പുതിയകാല സൗകര്യങ്ങളാണ് ട്രെയിനിലെ പ്രധാന ആകർഷണം. ഈ റൂട്ടുകളിലേക്ക് ഇതിനകം സ്വകാര്യ ഏജൻസികളിൽനിന്ന് ടെൻഡർ ക്ഷണിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.