ആദ്യത്തെ റിയര്‍ വ്യൂ മിറര്‍

376

1
വാഹനങ്ങള്‍ മുന്നോട്ടു മാത്രം പോകനുള്ളതല്ല. ഇടക്കെങ്കിലും നമുക്ക് പിറകോട്ടും പോകേണ്ടി വരും. അത്തരം അവസരങ്ങളില്‍ നാം ഒറ്റക്കാണെങ്കിലും നമ്മെ സഹായിക്കുന്ന ഒരു കൊച്ചു ഉപകരണമുണ്ട് റിയര്‍ വ്യൂ മിറര്‍, ആധുനിക വാഹനങ്ങളില്‍ ക്യാമറയും പാര്‍ക്കിംഗ് അലാമും ഒക്കെ നിലവിലുണ്ടെങ്കിലും അവയൊക്കെ വരുന്നതിനു മുന്‍പേതന്നെ നമ്മുടെ സഹായി ഇവനായിരുന്നു. ഒരിക്കലെങ്കിലും ആരും ചിന്തിക്കാത്ത ഒരു കാര്യമുണ്ട്, ആരായിരിക്കും കണ്ണാടിക്കു വാഹനത്തിനകത്ത് ഇങ്ങനെ ഒരു ഉപയോഗമുണ്ടെന്നു കണ്ടെത്തിയത്?. അതിന്‍റെ ഉത്തരം ഒരു ചെറിയ കഥയാണ്. ആ കഥയിങ്ങനെ.

1911 മെയ്‌ 30 ന് ഇന്ത്യനാ പോളിസ് 500 കാറോട്ടമത്സരത്തിന്‍റെ കന്നി ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഡ്രൈവര്‍ റേ ഹരൌന്‍ ആ കാറോട്ടത്തില്‍ വിജയിച്ചത് ഒറ്റക്കാണ്. ആ മത്സരത്തില്‍ പതിവുള്ള പോലെ മറ്റു ഡ്രൈവര്‍ മാരെല്ലാം ഒരു റയ്ഡിംഗ് മേക്കനിക്കിന്റെ സഹായത്തോടെയാണ് റേസില്‍ പങ്കെടുത്തെങ്കിലും ഒരാള്‍ക്ക് മാത്രം കഷ്ടി സ്ഥലമുള്ള തന്‍റെ വണ്ടിയില്‍ ഒരു മിറര്‍ ഘടിപ്പിച്ച് റേ ആ കുറവ് പരിഹരിച്ചു. അന്നത്തെ ഒരു റയ്ഡിംഗ് മെക്കാനിക്കിന്റെ ജോലി തന്നെയാണ് യഥാര്‍ത്ഥത്തില്‍ ആ മിററും നിര്‍വഹിച്ചത്. പിറകിലെ വാഹങ്ങളെ പ്ലേസ് ചെയ്യുക. കാര്യമെന്തായാലും ആ കന്നി മത്സരത്തില്‍ തന്നെ വിജയിയാവാന്‍ നമ്മുടെ റേ ക്ക് കഴിഞ്ഞു.

ഇന്ന് എത്ര ചെറിയതോ വലിയതോ വിലകുറഞ്ഞതോ കൂടിയതോ ആയ വാഹനമായിക്കൊള്ളട്ടെ റിയര്‍ വ്യൂ മിറര്‍ മാത്രം പൊതു സുരക്ഷ ഘടകമായി കാണാം.നിസ്സാരമെങ്കിലും നമ്മുടെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമായ ഒരു കണ്ടുപിടുത്തം നടത്തിയ അദ്ദേഹത്തെ നമുക്കെന്നും നന്ദിയോടെ സ്മരിക്കാം.