‘ലോകത്തെ ആദ്യത്തെ വീഡിയോ ടേപ്പ് റിക്കോർഡർ’

P. Satheeshchandran Soudas

1956-ൽ അമേരിക്കയിലെ ആംപെക്സ് (Ampex) എന്ന കമ്പനി പുറത്തിറക്കിയ ലോകത്തെ ആദ്യത്തെ വീഡിയോടേപ്പ് റിക്കോർഡറിൻ്റെയും (Video Tape Recorder (VTR) അതോടൊപ്പം അത് ഡിവലപ് ചെയ്യ്ത എൻജിനീയർമാരുടെയും ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ചിത്രത്തിൽ ഇടതു വശത്തുനിന്നും നാലാമത് നിൽക്കുന്നത് ചലചിത്ര ശബ്ദ സാങ്കേതിക രംഗത്തെ ഡോൾബി സിസ്റ്റത്തിൻ്റെ ഉപജ്ഞാതാവായ റേ ഡോൾബിയാണ് (Ray Dolby).

വിഡിയോ റ്റെയ്പ് റിക്കോർഡറുകൾ വരുന്നതിന് മുൻപ് ടെലിവിഷൻ സ്റ്റുഡിയോകളിൽ പ്രോഗ്രാമുകൾ ഫിലിമിൽ ഷൂട്ട് ചെയ്യ്തതിന് ശേഷം മോഷൻ പിക്ചർ സ്‌കാനർ (Motion Picture Scanner) എന്ന ഉപകരണം ഉപയോഗിച്ച് പുനഃ സംപ്രേഷണം ചെയ്യുമായിരുന്നു. എന്നാൽ ഷൂട്ട്‌ ചെയ്യ്ത ഫിലിം പ്രോസസ്സ് ചെയ്യ്തുവരാൻ കൂടുതൽ സമയം ആവശ്യമായിരുന്നതിനാൽ പ്രോഗ്രാം ഉടൻ പ്രക്ഷേപണം ചെയ്യാൻ കഴിയുകയില്ലായിരുന്നു. വീഡിയോ റ്റെയ്പ് റിക്കോർഡറിൻ്റെ കണ്ടുപിടിത്തത്തോടെയാണ് ടെലിവിഷൻ സ്റ്റുഡിയോകളിൽ പ്രോഗ്രാമുകൾ റിക്കോർഡ് ചെയ്യ്ത് സൂക്ഷിക്കാനും, ഉടൻ തന്നെ സംപ്രേഷണം ചെയ്യാനും സാധിച്ചു തുടങ്ങിയത്.

ആംപെക്സ് 1956-ൽ പുറത്തിറക്കിയ വീഡിയോ റ്റെയ്പ് റിക്കോർഡർ ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോകൾ മാത്രം എടുക്കാൻ കഴിയുന്ന വി. ആർ. 1000 (VR-1000) എന്ന മോഡലായിരുന്നു. 1958-ൽ അമേരിക്കയിലെ ആർ. സി. എ. (RCA) എന്ന കമ്പനിയുടെ സഹകരണത്തോടുകൂടി വി. ആർ. 1000 എന്ന മോഡലിൽ കളർ ഡീകോഡർ സർക്യൂട്ട് കൂടി ഉൾപ്പെടുത്തി വി. ആർ. 1000 ബി. (VR-1000B) എന്ന കളർ വീഡിയോ റ്റെയ്പ് റിക്കോർഡർ പുറത്തിറക്കി.

Leave a Reply
You May Also Like

ജപ്പാനിൽ ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻ എയറിൽ നിൽക്കുന്ന വീടുകളുടെ രഹസ്യം എന്താണ് ?

ജപ്പാനിലെ ലെവിയേറ്റിംഗ് ഹൗസ് അറിവ് തേടുന്ന പാവം പ്രവാസി ജപ്പാന്‍ ഭൂകമ്പങ്ങള്‍ക്കും സുനാമിക്കും പേരുകേട്ട നാടാണ്.…

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗ് ന്റെ വീട് !

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗിന്റെ വീട് ! ⭐ കടപ്പാട് : അറിവ് തേടുന്ന…

വിജയ് ദേവാരകൊണ്ടയുടെ ‘ലൈഗർ’ അറിയാം, എന്നാൽ ശരിയായ ലൈഗർ എന്താണ് ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി എന്താണ് ലൈഗർ?⭐ ????ആൺ സിംഹവും ,പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന…

വൺപ്ലസ് അടുത്തിടെ തങ്ങളുടെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ വൺപ്ലസ് 12ആർ അവതരിപ്പിച്ചു

വൺപ്ലസ് അടുത്തിടെ തങ്ങളുടെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ വൺപ്ലസ് 12ആർ അവതരിപ്പിച്ചു. 2024 ജനുവരി…