മഴ പെയ്യുമ്പോൾ ചിലപ്പോൾ മത്സ്യം പെയ്യുന്നത് എന്തുകൊണ്ടാണ്?

അറിവ് തേടുന്ന പാവം പ്രവാസി

പല നിറത്തിലുള്ള മഴ പെയ്തതായി നമ്മൾ കേൾക്കാറുണ്ട്.നീല മഴയും , ചുവന്ന മഴയുമൊക്കെ ചിലരെങ്കിലും അനുഭവിച്ച് അറിഞ്ഞിട്ടുമുണ്ടാവും. ആകാശത്ത് നിന്ന് പുഷ്പങ്ങളും , ഫലങ്ങളും , നാണയങ്ങളും , സ്വര്‍ണ്ണവും മറ്റും വര്‍ഷിക്കുന്നത് നാം സിനിമകളിലെങ്കിലും കണ്ടിട്ടുണ്ടാവും. അത്യാഡംബര ആഘോഷങ്ങളുടെ ഭാഗമായി അതിസമ്പന്നര്‍ക്കിടയില്‍ ഇത്തരം പരിപാടികള്‍ നടക്കാറുണ്ട്.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ മത്സ്യം മഴക്കൊപ്പം ചിലപ്പോൾ പെയ്യാറുണ്ട്. ഇത് ലോകാവസാനത്തിൻെറ ലക്ഷണമൊന്നുമല്ല . ഒരു ശാസ്ത്രീയ പ്രതിഭാസം മാത്രമാണ്. ഇതിന് പിന്നിലെ രഹസ്യം നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയിട്ടുണ്ട്. കടലിൽ ഉണ്ടാവുന്ന ചുഴലിക്കാറ്റ് പോലെയുള്ള നീർച്ചുഴികളാണ് ഇതിന് കാരണം.ഇത്തരം ചുഴലിക്കാറ്റിൽ വെള്ളം മാത്രമല്ല മത്സ്യവും പെയ്യും. ഇത്തരത്തിൽ ശക്തമായ ചുഴലിക്കാറ്റിനൊപ്പം മണ്ണിൽ വെള്ളത്തിനൊപ്പം ചെറുമത്സ്യങ്ങളും താഴേക്കെത്തും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണ്ടുമുതൽക്കേ പലതരം ജീവികൾ മഴയായി വാർഷിച്ചിരുന്നതായി റിപ്പോർട്ട്‌ ഉണ്ട്. ഇതിലൊരു സംഭവം 1881മെയ് 28 ന് ഇംഗ്ലണ്ടിലെ വാഴ്സാസ്റാറ്റിൽ നിന്നും റിപ്പോർട്ട്‌ ചെയ്തു. ആ മഴയിൽ ടൺ കണക്കിന് ചിപ്പികളും , ഞണ്ടുകളും ആകാശത്തുനിന്നു വർഷിച്ചു!ഒരു മൈലോളം ചുറ്റളവിൽ അവ ചിതറിക്കിടന്നു. ഇറ്റലിയിലും മറ്റും ചിലപ്പോൾ തവള മഴ പെയ്തുവെന്നു റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

എന്നാൽ ഈ തവളകൾ മേഘത്തിൽ നിന്നോ , ഭുമിയിൽ നിന്നോ ഉൽഭവിച്ചത് എന്നതിനെചൊല്ലി തർക്കങ്ങൾ ഉണ്ട്. തവളകൾ ആകാശത്തുനിന്നു വീഴുന്നത് കണ്ടു എന്ന് നാട്ടുകാർ സമ്മതിക്കുന്നുണ്ട്. ആകാശത്തു നിന്നും വീണിട്ടും തവളകൾക്ക് പരിക്ക് ഒന്നും ഇല്ല എന്നതിൽ നിന്നും അവ മുൻപ് തന്നെ നിലത്തു ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കപ്പെടുന്നത്.

തവള മഴ നേരിൽ കണ്ടവർ പറയുന്നത് അവയ്ക്ക് വീഴുമ്പോൾ ജീവനുണ്ടായിരുന്നു എന്നും ഭുമിയിൽ വീണ ശേഷവും അവ ചാടികളിച്ചിരുന്നു എന്നും തവളുടെ ആകൃതി വളരെ ചെറുതായിരുന്നു എന്നുമാണ്. പെട്ടന്നുള്ളതും , ശക്തിയാർന്നതുമായ കാറ്റിനു കുളത്തിൽ നിന്നോ , അരുവിയിൽ നിന്നോ തവളകളെ മുകളിലേക്ക് വലിച്ചെടുക്കാനുള്ള കഴിവുണ്ടത്രേ. പിന്നീട് മഴ പെയ്യുമ്പോൾ അവ ഭുമിയിലേക്ക് പതിക്കുകയാണ് പതിവ്.

ഐലൻഡിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തടാകതിന്റെ കരയിൽ നിന്ന് 15മീറ്റർ അകലെ വരെ മത്സ്യ കുഞ്ഞുങ്ങളെ കണ്ടെത്തിയതായി ഈ പ്രതിഭാസത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം കാറ്റിന് അപരാശക്തിയാണുള്ളത്. 1845 അഗസ്റ്റ് 19ന് ഫ്രാൻസിലെ മോണവീലിൽ ഉണ്ടായ ചുഴലി കാറ്റിൽ അല്പനിമിഷങ്ങൾക്കുളിൽ രണ്ടു മൂന്നു മരങ്ങൾ കടപുഴകി കാറ്റിൽ പറന്നുവത്രെ.

ഈ നിലക്ക് നിസാരമായ തവളകളെയും , മത്സ്യങ്ങളെയും , ചിപ്പികളെയും മണിക്കൂറുകളോളം കാറ്റിൽ പറത്താൻ ഒരു പ്രയാസവും ഇല്ല.1892 മെയ് 29ന് അലബാമയിലെ കോൾബെർഗിൽ ഉണ്ടായ സംഭവം ഇതിനു ഉദാഹരണം ആണ്. ധാരാളം ആരൽമൽസ്യങ്ങൾ ആകാശത്തുനിന്നും മഴയായി വാർഷിച്ചുവത്രെ. പിന്നീട് ഭക്ഷിച്ചു തീർക്കാൻ കഴിയാതെ കർഷകർ തങ്ങളുടെ വയലുകളിൽ ഇവ വളമായി ഉപയോഗിക്കുകയാണ് ഉണ്ടായത്.അതുപോലെ മറ്റു ചില രാജ്യങ്ങളില്‍ പ്രാണി മഴ പെയ്തതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഴയ്‌ക്കൊപ്പം ആലിപ്പഴങ്ങള്‍ വീഴുന്നതുപോലെ ആകാശത്ത് നിന്ന് മത്സ്യമഴ വീണത് അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ്. കനത്ത മഴയും , ശക്തമായ കാറ്റിനൊപ്പം ആകാശത്ത് നിന്ന് മഴപ്പോലെ മീനുകള്‍ വീഴുന്നത് കണ്ടപ്പോള്‍ ആളുകള്‍ അത്ഭുതപ്പെട്ടുപ്പോയി. മീന്‍ മഴ കണ്ട് ചില പ്രദേശവാസികള്‍ അമ്പരന്നപ്പോള്‍ മറ്റുചിലര്‍ അത്യധികം പരിഭ്രാന്തരാവുകയും ഭയപ്പെടുകയും ചെയ്തു.

ആകാശത്ത് നിന്ന് വീണ ഈ മത്സ്യങ്ങളെ ഭയന്ന് പ്രദേശവാസികള്‍ ശേഖരിച്ച മീനുകളെ കുളങ്ങളിലും , കുഴികളിലും എറിഞ്ഞു കളഞ്ഞു. കന്ധിയ ഗേറ്റിലുണ്ടായ ഈ മഴയില്‍ ആകാശത്ത് നിന്ന് നൂറുകണക്കിന് ചെറുമീനുകള്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമവാസികള്‍ ആവേശത്തോടെ മീനുകള്‍ ശേഖരിച്ചതെങ്കിലും ചില മത്സ്യങ്ങള്‍ നിറത്തിലും , വലുപ്പത്തിലും വ്യത്യസ്തമായി കാണപ്പെട്ടതിനാല്‍ ഗ്രാമവാസികള്‍ ആ മത്സ്യങ്ങളെ ഉപേക്ഷിച്ചു. ഈ മത്സ്യങ്ങളില്‍ വിഷമയമുണ്ടാകുമെന്ന് ഭയന്നായിരുന്നു ഗ്രാമവാസികളുടെ നടപടി.

You May Also Like

എന്താണ് ഉഷ്ണതരംഗം ?

ഇതൊരു തീവ്രമായ കാലാവസ്ഥയാണ്.ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കും. ഭാവിയെ നോക്കുമ്പോൾ കേരളത്തിന് പേടിക്കാൻ ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന ഒരു പ്രകൃതി പ്രതിഭാസം കൂടി എന്ന് ആലങ്കാരികമായി പറയാം.

ട്രെയിൻ ഓടിക്കുന്നതിനിടെ രണ്ട് ‍ഡ്രൈവർമാരും ഉറങ്ങിപ്പോയാൽ എന്തു സംഭവിക്കും? 

ട്രെയിൻ ഓടിക്കുന്നതിനിടെ രണ്ട് ‍ഡ്രൈവർമാരും ഉറങ്ങിപ്പോയാൽ എന്തു സംഭവിക്കും?  ലോകത്തിലെ നാലാമത്തെയും, ഏഷ്യയിലെ രണ്ടാമത്തേയും വലിയ…

മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന…

ടൈം ട്രാവൽ സാധ്യമാണോ ?

നമ്മുടെ ഭൂമിയിലെ ഒരു മിനിറ്റ് ചിലപ്പോൾ പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ വ്യത്യസ്തമായിരിക്കും.അവിടെ അത് ചിലപ്പോൾ ഒരു മാസമോ വർഷമോ ആകാം. അങ്ങനെയൊരു സ്ഥലത്ത് കുറച്ച് സമയം ചിലവഴിച്ചു തിരിച്ചു വരുമ്പോൾ നമ്മുടെ കൂട്ടുകാർക്ക് പ്രായമായി ഇരിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ