പ്രേമത്തിൻ്റെ അഞ്ച് വർഷം

43

NP Muraleekrishnan

പ്രേമത്തിൻ്റെ അഞ്ച് വർഷം

തിരുവനന്തപുരത്ത് ശ്രീവിശാഖിൽ മാത്രമായിരുന്നു പ്രേമത്തിന് റിലീസ്. ആദ്യ ദിവസം രാവിലെ തിയേറ്ററിൽ എത്തിയപ്പോൾ രണ്ടു ഷോയ്ക്കുള്ള തിരക്ക്. ഓൺലൈൻ ബുക്കിംഗ് സജീവമായിട്ടില്ല. ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പായി. സ്ത്രീകളുടെ ക്യൂവിൽ അല്പം തിരക്ക് കുറവ്. ഉടൻ ഒരു കൂട്ടുകാരിയെ വിളിച്ചുവരുത്തി ക്യൂവിൽ നിർത്തി. അങ്ങനെ എനിക്കും കൂട്ടുകാരനും ടിക്കറ്റായി.

പ്രേമത്തിൻ്റെ ആദ്യ ഷോ തുടങ്ങി. നിവിൻ പോളിയുടെ ഇൻട്രോ സീൻ മുതൽ തിയേറ്ററിൽ ആഘോഷം തുടങ്ങി. ജോർജിൻ്റെ രണ്ടാം കാലഘട്ടത്തിൽ ആഘോഷം അതിൻ്റെ പാരമ്യത്തിൽ. ചെറുപ്പക്കാർ സിനിമയുടെ ഓരോ സീക്വൻസും ഏറ്റെടുക്കുന്നു. പാട്ടുകൾക്കും തമാശകൾക്കുമെല്ലാം നല്ല ഓളം. പക്ഷേ എനിക്കെന്തോ തിയേറ്ററിലെ ഈ ഓളത്തിനോടു ചേരാനാകുന്നില്ല. എത്ര ശ്രമിച്ചിട്ടും സിനിമ ഇഷ്ടമാകുന്നേയില്ല. ഒരു തുടർച്ച കിട്ടുന്നില്ല. വിരസത ഏറുകയും ചെയ്തുകൊണ്ടിരുന്നു. ഒരു വിധം പടം കണ്ടുതീർത്തു. അതിയായ നിരാശ തോന്നി. നിവിൻ്റെ മുൻ സിനിമകളെല്ലാം ഇഷ്ടമായതാണ്. നിവിനോട് ചെറുതല്ലാത്ത ആരാധനയുമുണ്ട്. എന്നിട്ടും ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സിനിമ വല്ലാതെ നിരാശനാക്കി. എന്തായാലും ഈ പടം പൊളിയും. നിവിൻ്റെ തുടർച്ചയായ വിജയങ്ങളും ഇതോടെ നിലയ്ക്കുമല്ലോ എന്നെല്ലാം ഓർത്ത് തിയേറ്ററിൻ്റെ പുറത്തെത്തി. അപ്പൊഴും രണ്ടു ഷോയ്ക്കുള്ള ജനം പുറത്തുണ്ട്. ആ, എല്ലായെണ്ണവും കയറി ദുരന്തത്തിന് തലവയ്ക്കട്ടെ.

Vineeth reminisces 4 years of sensational 'Premam' | 4 years of Premamപക്ഷേ എനിക്കു പാടേ തെറ്റി. വൈകിട്ടോടെ പ്രേമത്തെക്കുറിച്ചായി ആളുകളുടെ മുഴുവൻ സംസാരം. ഫെയ്സ്ബുക്കിലൊക്കെ നിവിൻ പോളിയും പ്രേമവും മാത്രം. പ്രേമത്തിന് ടിക്കറ്റ് കിട്ടാത്ത ഒട്ടേറെ അനുഭവങ്ങൾ. ഡിഗ്രിക്ക് ഒപ്പം പഠിച്ച കൂട്ടുകാരൻ വർഷങ്ങൾക്കു ശേഷം വിളിക്കുന്നു. അവന് പ്രേമം കണ്ട് തലയ്ക്ക് പിടിച്ച് വിളിച്ചതാണ്. ഞാൻ തിരുത്താൻ പോയില്ല.പിറ്റേന്നുമുതൽ ജോലിസ്ഥലത്തും സൗഹൃദ കൂട്ടായ്മകളിലുമെല്ലാം പ്രേമം കണ്ടതിൻ്റെ ചർച്ചകൾ. സിനിമയ്ക്ക് ഒരു തിയേറ്ററിൽ തന്നെ ഏഴും എട്ടും ഷോകൾ. ഇത് സർവകാല വിജയമാകുമെന്ന് ആളുകൾ പറയുന്നു.എൻ്റെ കാഴ്ചയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് ഉറപ്പിച്ചു. അങ്ങനെ പ്രേമം കാണാൻ വീണ്ടും ശ്രീവിശാഖിലേക്ക്. ശരിയായിരുന്നു, ആദ്യകാഴ്ചയ്ക്ക് വലിയ കുഴപ്പങ്ങളുണ്ടായിരുന്നു. നിലനിൽക്കുന്ന ആഖ്യാനരീതിയെ മാറ്റിമറിക്കാൻ ശേഷിയുള്ള പ്രതിഭാധനനായ ഒരു സംവിധായകൻ്റെ സൃഷ്ടിയെ വിലയിരുത്തുന്നതിൽ പൂർണമായി പരാജയപ്പെട്ടു.

Premam Full Movie Online Watch Premam in Full HD Qualityഒരു സിനിമാ വിപണിയിൽ വർഷങ്ങൾക്കിടെ മാത്രം സംഭവിക്കുന്ന ട്രെൻഡ് സെറ്ററുകളിൽ ഒന്നായിരുന്നു ആ സിനിമ. പറയാനുള്ളത് ഒരു മനുഷ്യൻ്റെ ജീവിതത്തിലെ മൂന്നു കാലങ്ങൾ, മൂന്നു പ്രണയാവസ്ഥകൾ. പ്രമേയത്തിൽ വലിയ പുതുമയില്ല. പക്ഷേ ഈ മൂന്നു കാലങ്ങളുടെ ആവിഷ്കാരത്തിലെ സത്യസന്ധതയും പുതുമയും ഡീറ്റെയിലിംഗും പ്രേമത്തെ മറ്റൊരു തലത്തിൽ എത്തിക്കുകയായിരുന്നു. അൽഫോൻസ് പുത്രൻ എന്ന ഒന്നാന്തരം ക്രാഫ്റ്റ്മാന് അങ്ങനെ പിഴക്കില്ലല്ലോ. മനുഷ്യൻ്റെ ലോലവികാരങ്ങളെയും ഓർമ്മകളെയും അയാൾ നന്നായി പാകം ചെയ്തു തരികയായിരുന്നു. ലളിതവും ജനപ്രിയവുമായ ആഖ്യാനശൈലി കാണികളുടെ ഉള്ളിൽ കൊണ്ടു. അവർ തങ്ങളുടെ തന്നെ ജീവിതം സ്ക്രീനിൽ കണ്ടു.

Love, curls and red velvet cake - The Hinduസാധാരണ ജീവിത പരിസരത്തോടും ഓർമ്മകളോടും ചേർന്നു നിൽക്കുന്നവരായിരുന്നു പ്രേമത്തിലെ കഥാപാത്രങ്ങൾ. അവർ ഒട്ടും അപരിചിതത്വമില്ലാതെ ക്യാമറയ്ക്കു മുന്നിൽ ബിഹേവ് ചെയ്യുകയും ചെയ്തു. പ്രേമത്തിനായി അൽഫോൻസ് എഴുതിയ സംഭാഷണങ്ങൾക്കെല്ലാം പുതുമയുണ്ടായിരുന്നു. പശ്ചാത്തലസംഗീതവും സമ്പന്നമായ ഫ്രെയിമുകളും ക്യാമറാ ചലനങ്ങളും പ്രേമത്തിൽ കഥാപാത്രങ്ങൾ തന്നെയായി. പൂമ്പാറ്റയും മഴയും പ്രകൃതിയും കാലവും ജോർജിൻ്റെ പ്രണയങ്ങൾക്കൊപ്പം സഞ്ചരിച്ചു.
സിനിമയുടെ വലിയ വിജയത്തോടെ അതിലെ സംഭാഷണങ്ങളും ഷോട്ടുകളും സീനുകളും പാട്ടുകളും ട്രെൻഡിംഗ് ആയി. നിരവധി ഷോർട്ട് ഫിലിമുകൾ തന്നെ പ്രേമത്തെ ആധാരമാക്കി യൂ ട്യൂബിൽ പിറവി കൊണ്ടു.

അഞ്ചു വർഷങ്ങൾക്കു ശേഷമുള്ളൊരു മേയ് 29 ന് ഏഷ്യാനെറ്റ് മൂവീസിൽ പ്രേമം കണ്ടുകൊണ്ടിരിക്കുന്നു. ആദ്യകാഴ്ചയിലെ ഇഷ്ടക്കേടിനു ശേഷം മൂന്നുതവണ തിയേറ്ററിൽ നിന്ന് പ്രേമം കണ്ടു. അഞ്ചു വർഷത്തിനിടെ ഏറ്റവുമധികം തവണ കണ്ട മലയാള സിനിമയും പ്രേമമാണ്. ഓരോ തവണ കാണുമ്പോഴും പ്രേമം കൂടുതൽ സുന്ദരവും സുഖദവുമായ അനുഭവമാകുന്നു.
……….
ദൈവം ചലിക്കാനാകാത്ത പൂക്കളെ പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു. ചലിക്കുന്ന പൂക്കളേ നിങ്ങള്‍ക്കു ദൈവം പൂമ്പാറ്റയെ “പ്രേമം” എന്ന വികാരം നല്‍കി ❤️