രണ്ടാം തുഗ്ലക്ക്, പ്ലേറ്റ് കൊട്ടി തെരുവിൽ ആഘോഷിച്ചവർ , പക്ഷേ , ജി വരച്ച ” ലക്ഷമണ രേഖ ” ലംഘിക്കാതിരിക്കാൻ അവർക്കാവില്ല

60

ഫൈസൽ ബാബു

നിങ്ങൾ എവിടെയാണോ അവിടെ തന്നെയിരിക്കുക ,നോട്ടു നിരോധനം മുതലുള്ള , അപ്രതീക്ഷിത ” ഞെട്ടിക്കൽ സ്ട്രാറ്റജിയുടെ ബാക്കിപത്രമാണ് ഈ ദുരിതപ്പെയ്ത്ത് ,ഇന്ത്യയിലെന്ന പോലെ ലോകത്ത് മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട് , അതൊക്കെ മുൻകൂട്ടി അറിയിച്ചും , സ്വന്തം താമസ സ്ഥലത്തേക്കെത്താൻ മതിയായ സമയം കൊടുത്തുമായിരുന്നു ,സൗദിക്ക് തൊട്ടടുത്തുള്ള ജോർദ്ധാനിൽ കർഫ്യൂ ഇളവ് നാല് ദിവസത്തിൽ ഒരിക്കൽ 4 മണിക്കൂർ മാത്രം , അതും കുടുംബത്തിൽ. എറ്റവും ആരോഗ്യമുള്ള ഒരാൾക്ക് മാത്രം പുറത്തിറങ്ങി ആവശ്യമുള്ള സാധനങ്ങൾ വാങ്ങി തിരിച്ചു വരാം , ഗവ: നിശ്ചയിച്ച ഓൺ ലൈൻ ഡെലിവറി കമ്പനികളിൽ നിന്ന് മാത്രം പരിമിതമായി അതിനിടക്ക് വേണമെങ്കിലും ആവാം , നിയമം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി , 100 % ജനങ്ങൾ സഹകരിക്കുന്നു ,സൗദിയിൽ ഇപ്പോൾ ഓരോ പ്രവിശ്യകൾക്കുമിടയിൽ വിലക്കാണ് , പുതിയ നിയമം പ്രഖ്യാപിച്ചു 18 മണിക്കൂർ സമയം നൽകി. ദൂരെ. സ്ഥലങ്ങളിൽ നിന്നും തിരികെയെത്താൻ , നിലവിലെ കർഫ്യൂ സമയം കടുപ്പിച്ചപ്പോഴും, കടകൾ അടപ്പിച്ചപ്പോഴും മുന്നറിയിപ്പിനു ശേഷം വേണ്ടത്ര സമയം നൽകി , ജനങ്ങൾ നൂറു ശതമാനവും സഹകരിക്കുന്നു ..,പെട്ടൊന്നുള്ള മേരെ പ്യാരി ദേശ് വാസിയുടെ ഹീറോയിസത്തിൽ. രണ്ട് ദിവസമെങ്കിലും സമയം നൽകിയിരുന്നുവെങ്കിൽ. നൂറുകണക്കിന് കിലോമീറ്റർ കൈ കുഞ്ഞുങ്ങളുമായി ഇവർക്ക് നടക്കേണ്ടിയിരുന്നില്ല , ഇക്കൂട്ടത്തിലുമുണ്ടാവും , പ്ലേറ്റ് കൊട്ടി തെരുവിൽ ആഘോഷിച്ചവർ , പക്ഷേ , ജി വരച്ച ” ലക്ഷമണ രേഖ ” ലംഘിക്കാതിരിക്കാൻ അവർക്കാവില്ല ,” ഓരോ ജനതക്കും അവരർഹിച്ച ഭരണാധികാരിയെ കിട്ടും .” എന്ന് പറഞത് എത്ര സത്യമാണ് !