രണ്ടാം ലോകമഹായുദ്ധത്തിന്റെ മറ്റൊരു പ്രതീക്താമക ഫോട്ടോ: റീച്ച്സ്റ്റാഗിൽ ഒരു പതാക ഉയർത്തലും ചരിത്രവും

Sreekala Prasad

Joe Rosenthal
Joe Rosenthal

ചില ചിത്രങ്ങളും അത് പകർത്തുന്ന നിമിഷങ്ങളും ചരിത്രം കുറിക്കുന്നവയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധകെടുതി അനുഭവിക്കുന്ന ജാപ്പനീസ് ദ്വീപായ ഇവോ ജിമയ്ക്ക് മുകളിൽ അഞ്ച് യുഎസ് നാവികരും ഒരു നാവികനും അമേരിക്കൻ പതാക ഉയർത്തുന്ന ചിത്രം ഫോട്ടോഗ്രാഫർ ജോ റോസെന്താൽ പകർത്തിയപ്പോൾ, അത് അവിസ്മരണീയവും ലോകം മുഴുവൻ തിരിച്ചറിയാവുന്നതുമായ ഒരു ചിത്രങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് എടുത്ത് ഈ ചിത്രം ആയിരത്തോളം പ്രസിദ്ധീകരണങ്ങളിൽ വ്യാപകമായി പുന: പ്രസിദ്ധീകരിച്ചു. തപാൽ സ്റ്റാമ്പുകളിൽ സ്ഥാനം പിടിക്കുകയും പിന്നീട് വിർജീനിയയിലെ മറൈൻ കോർപ്സ് യുദ്ധസ്മാരകത്തിൽ വെങ്കലത്തിൽ കൊത്തിവയ്ക്കുകയും ചെയ്തു.

ആയിരക്കണക്കിന് മൈൽ അകലെയുള്ള മോസ്കോയിൽ സ്റ്റാലിന് സമാനമായ വിജയചിത്രങ്ങൾ അവതരിപ്പിക്കാൻ ഈ ചിത്രം പ്രചോദനമായി എന്ന് പറയുമ്പോൾ ഈ ചിത്രം അക്കാലത്ത് ജനങ്ങളിൽ എത്ര സ്വാധീനിച്ചു എന്ന് മനസ്സിലാക്കാം. റെഡ് ആർമി സൈനികർ അവിടെ സോവിയറ്റ് പതാക ഉയർത്തി.

റെഡ് ആർമി നാവിക ഉദ്യോഗസ്ഥനും യുദ്ധത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറുമായിരുന്നു യെവ്ജെനി അനൻ‌വിച്ച് ഖൽദെ. 1941 ൽ സോവിയറ്റ് യൂണിയന്റെ നാസി അധിനിവേശത്തിനുശേഷം നാലുവർഷത്തിലേറെയായി, ഖൽദി ഈ രംഗത്ത് സജീവമായിരുന്നു. ഇന്നത്തെ ഉക്രെയ്നിൽ ഒരു ജൂത കുടുംബത്തിൽ ജനിച്ച ഖൽദെയ്ക്ക് കുട്ടിക്കാലം മുതൽ ഫോട്ടോഗ്രാഫി ഇഷ്ടമായിരുന്നു. മുത്തശ്ശിയുടെ കണ്ണട ഉപയോഗിച്ച് സ്വയം രൂപകൽപ്പന ചെയ്ത ഒരു പ്രാകൃത ബോക്സായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ക്യാമറകളിലൊന്ന്.

ഒരു യുദ്ധ ഫോട്ടോഗ്രാഫർ എന്ന നിലയിൽ, കിഴക്കൻ മുന്നണിയിലെ മരണവും നാശവും ഖൽദെ രേഖപ്പെടുത്തി, സെവാസ്റ്റോപോൾ മുതൽ മർമൻസ്ക് വരെ മഞ്ചൂറിയ വരെയും ഒടുവിൽ ബെർലിനിലേക്കുള്ള എല്ലാ വഴികളും പോട്‌സ്ഡാം കോൺഫറൻസും പിന്നീട് ന്യൂറെംബർഗ് ട്രയലുകളും അദ്ദേഹം പകർത്തി.

യുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ ചുവപ്പ് സൈന്യം ജർമൻ തലസ്ഥാനം തകർത്തു. ജർമ്മൻ സാമ്രാജ്യത്തിന്റെ മുൻ അധികാരസ്ഥാനമായ റീച്ച്സ്റ്റാഗ് കെട്ടിടമായിരുന്നു ലക്ഷ്യങ്ങളിലൊന്ന്. ജർമ്മൻ അസംബ്ലി റീച്ച്സ്റ്റാഗിൽ കൂടിയിട്ടില്ലെങ്കിലും പ്രതീകാത്മക പ്രാധാന്യം കാരണം കെട്ടിടം പിടിച്ചെടുക്കുന്നത് റെഡ് ആർമിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറി.

Yevgeny Anan'evich Khaldei
Yevgeny Anan’evich Khaldei

1945 ഏപ്രിൽ 30, ഒരു ദിവസത്തെ ആക്രമണത്തിനുശേഷം, സോവിയറ്റ് സൈന്യം കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി, അകത്ത് യുദ്ധം തുടരുന്നതിനിടെ, അവരിൽ ചിലർ മേൽക്കൂരയിലെത്തി മുകളിൽ ചുവന്ന പതാക ഉയർത്തി. ഇത് രാത്രി സമയമായതിനാൽ ആർക്കും ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

മെയ് രണ്ടിന് ഖൽദി ബെർലിനിൽ തന്റെ Leica III rangefinder camera യും മോസ്കോയിലെ തന്റെ തയ്യൽ അമ്മാവൻ സർക്കാർ ഓഫീസിൽ നിന്ന് മോഷ്ടിച്ച മേശവിരി ഉപയോഗിച്ച് തുന്നിച്ചേർത്ത ഒരു വലിയ ചുവന്ന പതാകയും കൊണ്ട് എത്തിയപ്പോൾ അദ്ദേഹം രണ്ട് ദിവസം വൈകിയിരുന്നു. അഡോൾഫ് ഹിറ്റ്ലർ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു, ജർമ്മനി കീഴടങ്ങിയിരുന്നു. എന്നാൽ എങ്ങനെ ഫോട്ടോ എടുക്കണമെന്ന് യെവ്ജെനി ഖൽദെയ്ക്ക് അറിയാമായിരുന്നു. “1,400 ദിവസമായി ഞാൻ കാത്തിരുന്നത് ഇതാണ്,” അദ്ദേഹം പിന്നീട് പറഞ്ഞു.

തെരുവിൽ നിന്ന് മൂന്ന് സൈനികരെ കണ്ടെത്തിയ ഖൽദെ ഫോട്ടോയെടുക്കുമ്പോൾ ചരിത്രപരമായ പതാക ഉയർത്തൽ വീണ്ടും നടപ്പാക്കാൻ ആവശ്യപ്പെട്ടു. കിയെവിൽ നിന്നുള്ള 18 കാരനായ പ്രൈവറ്റ് അലക്സി കോവലിയോവ് പതാക ഘടിപ്പിച്ചപ്പോൾ ഡാഗെസ്താനിൽ നിന്നുള്ള അബ്ദുൽഖാക്കിം ഇസ്മായിലോവ്, മിൻസ്കിൽ നിന്നുള്ള ലിയോണിഡ് ഗോറിചേവ് എന്നിവർ കൂടെ കൂടി. . 36 ചിത്രങ്ങളുള്ള ഒരു മുഴുവൻ റോൾ ചിത്രമാണ് ഖൽദി ചിത്രീകരിച്ചത്. ഇവയിലൊന്ന് 1945 മെയ് 13 ന് ഒഗോണിയോക്ക് മാസികയിൽ പ്രസിദ്ധീകരിച്ചു.

എന്നാൽ മോസ്കോയിൽ തിരിച്ചെത്തിയപ്പോൾ, ഫോട്ടോഗ്രാഫുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഒരു പ്രശ്നം കണ്ടെത്തി . സൈനികരിൽ ഒരാൾ ഓരോ കൈയിലെ കൈത്തണ്ടയിലും വാച്ച് ഉണ്ടായിരുന്നു, അയാൾ അത് കൊള്ളയടിക്കുകയായിരുന്നുവെന്ന് സൂചിപ്പിക്കുന്നു – ഈ ചിത്രം രാജ്യത്തെ വളരെ മോശമായി പ്രതിഫലിപ്പിക്കും എന്നതിനാൽ ചിത്രത്തിൽ വാച്ച് എഡിറ്റുചെയ്യാൻ ഖൽദെയോട് ആവശ്യപ്പെട്ടു. അത് സൂചി ഉപയോഗിച്ച് ചുരണ്ടി കളയുകയും ആകാശത്തെ ഇരുണ്ടതാക്കുകയും പശ്ചാത്തലത്തിൽ പുക ചേർക്കുകയും പോലുള്ള കൂടുതൽ നാടകീയമായ എഡിറ്റുകൾ ഖൽ‌ദെ തുടർന്നു.

ഇത് അദേഹത്തിന് ഏറെ കുറ്റപ്പെടുത്തലുകൾക്ക് ഇടയാക്കി .ജീവിതത്തിലുടനീളം, തന്റെ ഫോട്ടോ കൃത്രിമത്വത്തെ ഖൽദെയ്ക്ക് പ്രതിരോധിക്കേണ്ടി വന്നു. . “ഇത് ഒരു നല്ല ഫോട്ടോഗ്രാഫും ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നതുമാണ്,” അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഈ പ്രചരണങ്ങൾ അദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. താൻ ചെയ്തത് നീതിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. കാരണം ഹിറ്റ്‌ലർക്കെതിരായ യുദ്ധത്തിൽ ഖൽദെയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു, പിതാവിനെയും നാല് സഹോദരിമാരിൽ മൂന്ന് പേരെയും നാസി കൊലപാതകികളിൽ നഷ്ടപ്പെട്ടിരുന്നു. “ഞാൻ ജർമ്മനികളോട് ക്ഷമിക്കുന്നു, പക്ഷേ എനിക്ക് മറക്കാൻ കഴിയില്ല,” 1997 ഒക്ടോബറിൽ മരിക്കുന്നതുവരെ അദ്ദേഹം പറയുമായിരുന്നു.

You May Also Like

ആരാണ് സ്നൈപ്പർ ?

യുദ്ധകാലത്ത് ഒളിഞ്ഞിരുന്ന് ശത്രു സൈന്യത്തിലെ പട്ടാളക്കാരെ വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാ രനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്

ആരാണ് ബെർലിൻ മിഠായി ബോംബർ എന്ന കാൻഡി ബോംബർ ?

ആരാണ് കാൻഡി ബോംബർ ? അറിവ് തേടുന്ന പാവം പ്രവാസി വർണക്കടലാസിൽ പൊതിഞ്ഞ കൊതിയൂ റുന്ന…

ആരാണ് പിണ്ഡാരികൾ ?

സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങളിലൂടെ ലോക ചരിത്രത്തിൽ തന്നെ കറുത്ത മുദ്ര പതിപ്പിച്ചു കടന്നു പോയ വലിയ കൊള്ള സംഘങ്ങൾ ഇന്ത്യ ഉപഭൂഖണ്ഡത്തിലേതായിരുന്നു

രാജാവ് ഭൂപീന്ദർസിങ്ങിന്റെ ലീലാവിലാസങ്ങൾ

രാജാവ് ഭൂപീന്ദർസിങ്ങിന്റെ ലീലാവിലാസങ്ങൾ കടപ്പാട് : Shanavas S Oskar മഹാരാജ സർ ഭൂപീന്ദർ സിംഗ്…