നിങ്ങള്‍ക്ക് കെണിയൊരുക്കി ഫോണിലെ ഫ്‌ളാഷ് ലൈറ്റുകള്‍

590

best-android-flashlight-app

സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനോ, ക്യാമറാ ഫ്‌ളാഷോ ടോര്‍ച്ച് ആയി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഫല്‍ഷ് ലൈറ്റ് ആപ്പുകളില്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

ഉപയോക്തൃ സംരക്ഷണത്തിനുള്ള അമേരിക്കന്‍ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി, www.ftc.gov) ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഏറ്റവും ജനപ്രിതിയുളള സൗജന്യ ഫ്‌ളാഷ്‌ലൈറ്റ് ആപ്ലിക്കേഷനുകള്‍ പലതും ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് കണ്ടെത്തല്‍. ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍, കോണ്ടാക്റ്റ്/മെസേജ് വിവരങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ ചോര്‍ത്തുന്നെന്നാണ് എഫ്ടിസി പറയുന്നത്.

ഫ്‌ളാഷ് ലൈറ്റ് ആപുകളെ കൂടാതെ സമാന സ്വഭാവമുള്ള മറ്റു പല ആപ്ലിക്കേഷനുകളും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് എഫ്ടിസി മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആപ്പുകള്‍ സ്വയം സ്‌പൈവേറുകളായി പ്രവര്‍ത്തിക്കുകയോ, സ്‌പൈവേറുകളുടെ വാഹകരായി മാറുകയോ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.