ഇൻഹരിഹർ നഗർ എന്ന സൂപ്പർ മെഗാഹിറ്റ് മൊമടി ചിത്രത്തിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് ഗീതവിജയൻ . എന്നാൽ താരം പിന്നീട് സിനിമകളിൽ നിന്നും ഔട്ട് ആകുകയായിരുന്നു. അതിന്റെ കാരണമാണ് ഗീത പങ്കുവയ്ക്കുന്നത്. ഫ്‌ളവേഴ്‌സ് കോടിപതി പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആണ് തരാം ശ്രീകണ്ഠൻ നായരോട് വെളിപ്പെടുത്തൽ നടത്തുന്നത്. ഗീതയുടെ വാക്കുകളിലൂടെ

“സിനിമയിൽനിന്ന് പലപ്പോഴും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു നടനും പ്രൊഡക്ഷൻ കൺട്രോളർക്കും എന്നോട് വലിയ ദേഷ്യം ഉണ്ട്. അതിന് കാരണമെന്താണെന്ന് എനിക്ക് പുറത്തു പറയാൻ പറ്റില്ല. പക്ഷേ തെറ്റ് ഒരിക്കലും എൻറെ ഭാഗത്തല്ല എന്ന് എനിക്ക് തീർത്തും പറയാൻ സാധിക്കും. ഇവർ കാരണം എൻറെ അറിവിൽ പത്തോളം സിനിമകളിൽ നിന്നും എന്നെ വേണ്ട എന്ന് വച്ചിട്ടുണ്ട്. അറിയാതെ എത്ര സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഏറ്റവും വലിയ സങ്കടം എല്ലാം സംസാരിച്ചു കഴിഞ്ഞ് ഡേറ്റ് വരെ കൊടുത്ത ശേഷം ആയിരിക്കും പേര് വെട്ടി എന്ന് അറിയുന്നത്. ചിലർ അതൊന്ന് വിളിച്ചുപറയുവാൻ പോലും ഉള്ള മര്യാദ കാണിക്കില്ല. ”

“ഒരു പുതുമുഖ സംവിധായകന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് രണ്ടാമത്തെ സിനിമയാണ്.തുടക്കം മുതൽ മാഡം എന്ന് വിളിച്ചു വളരെ ബഹുമാനത്തോടെ സംസാരിച്ചു. അതിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ മാറിയപ്പോൾ സംവിധായകന്റെ സ്വഭാവവും മാറി. എനിക്കറിയാം ആ പ്രൊഡക്ഷൻ കൺട്രോളറുടെ ഇൻഫ്ലുവൻസാണ്. പിന്നീട് ഞാൻ വിളിച്ചിട്ട് പോലും ഫോൺ എടുക്കാൻ ആ സംവിധായകൻ തയ്യാറായില്ല എന്നാണ് ഗീത തുറന്നു പറയുന്നത്. “

Leave a Reply
You May Also Like

രണ്ട് ഭാര്യമാരും ഗര്‍ഭിണികളെന്ന് യൂട്യൂബര്‍, കുടുംബത്തിന് നേർക്ക് സൈബർ ആക്രമണം

ജനപ്രിയ യൂട്യൂബർ അർമാൻ മാലിക്ക് തന്റെ രണ്ട് ഭാര്യമാരും ഗർഭിണികൾ ആയതിന്റെ ചിത്രങ്ങൾ പങ്കിട്ടതിന് ശേഷം…

ഉസ്താദ് ഹോട്ടലിന്റെ വിജയം മലയാള സിനിമയിൽ കൊണ്ടുവന്ന മാറ്റം

10 Years of Ustad Hotel – The Game Changer Musafir Adam Musthafa…

കൊന്നു കൊലവിളിച്ച് കങ്കണ, ഹോളീവുഡിനെ തോല്പിക്കുന്ന മേക്കിങ്, വരുന്നു ‘ധാക്കഡ്’

ഒട്ടേറെ വിവാദ പ്രസ്താവനകളിലൂടെ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന താരമാണ് കങ്കണ . എന്തൊക്കെ ആയാലും കങ്കണ…

ഗോട്ടിൽ വിജയ്‌യുടെ മൂന്ന് കഥാപാത്രങ്ങളും രണ്ടു പാട്ടുകളും

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം നായകിയായി മീനാക്ഷി ചൗദരി, മറ്റൊരു നായകിയായി സ്നേഹ തുടങ്ങിയവർക്കൊപ്പം ജയറാം, പ്രഭുദേവ, പ്രശാന്ത്, മോഹൻ, അജ്മൽ, വൈഭവ് തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്