വായിൽ ഒരു തുള്ളി വെള്ളമുള്ള ഈച്ചയെ കണ്ടാൽ ആരും വളരെ ആശ്ചര്യപ്പെട്ടുപോകും . ഈച്ച തന്റെ ആമാശയത്തിൽനിന്ന് ഒരു തുള്ളി ദ്രാവകം വായിലൂടെ പുറത്തെടുത്ത് അതു ഊതി വീർപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു ഈച്ച ഇങ്ങനെ ചെയ്യുന്നത് ? സ്വയം തണുപ്പിക്കാൻ തന്നെയാണ്. ഇതിനെ ബബ്ലിംഗ് ബിഹേവിയർ എന്ന് വിളിക്കുന്നു, ഇതു പലതവണ ആവർത്തിക്കുന്നതോടെ ഈച്ചകൾക്കു ശരീര ഊഷ്മാവ് നിയന്ത്രിക്കാനും ചൂടിൽ നിന്നു രക്ഷപ്പെടാനും കഴിയുന്നു

തുള്ളി പുറത്തെടുക്കുമ്പോൾ, ബാഷ്പീകരണം ദ്രാവകത്തിൻ്റെ താപനില കുറയ്ക്കുന്നു, അത് വീണ്ടും ഉള്ളിലേക്കെടുക്കുമ്പോൾ , ഈച്ചയുടെ ശരീര താപനില കുറയ്ക്കുന്നു ചില ഹൈമനോപ്റ്റെറകളും (തേനീച്ചകളും പല്ലികളും) ബബ്ലിംഗ് ചെയ്യാറുണ്ട് .കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ദ്രാവകങ്ങൾ, ഉമിനീർ ഗ്രന്ഥികളിൽ നിന്നുള്ള എൻസൈമുകൾ മുതലായവയുടെ മിശ്രിതമാണ് തുള്ളി ദ്രാവകത്തിൽ അടങ്ങിയിരിക്കുന്നത്.

Leave a Reply
You May Also Like

വിറകടുപ്പിൽ പാചകം ചെയ്താൽ സ്വാദുകൂടും എന്നത് തോന്നൽ മാത്രം, അന്തരീക്ഷ മലിനീകരണം മാത്രമല്ല, ആരോഗ്യത്തിനും വളരെ ഹാനികരമാണ്, എന്താണ് ഇതിനു പിന്നിലെ ശാസ്ത്രം ?

സുരേഷ് സി പിള്ള സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വിറകിൽ പാചകം ചെയ്താൽ സ്വാദ് കൂടും, ചോറും…

യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കാലത്തു കിള്ളിയാറിൽ കൂടി കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിർമ്മിച്ചിരിക്കുന്നത്‌ എന്നതു അത്ഭുതംതന്നെ

അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ? അറിവ് തേടുന്ന പാവം പ്രവാസി സവിശേഷമായ 108…

സൗദിയിലെ അൽബൈക്കിന്റെ രുചിലോകം

സൗദിയിലെ അൽബൈക്കിന്റെ രുചിലോകം⭐ അറിവ് തേടുന്ന പാവം പ്രവാസി ????അൽബൈക്കില്ലാത്ത ജീവിതം സൗദികൾക്കും, പ്രവാസികൾക്കും ആലോചിക്കാനാവില്ല.…

‘ഒരൊറ്റ ജീവിയോ മരമോ ഇതുവരെ ആരും റിപ്പോട്ട് ചെയ്തിട്ടില്ല’, എന്താണ് ഗൂഗിൾ ഫോറസ്റ്റ് ?

എന്താണ് ഗൂഗിൾ ഫോറസ്റ്റ് ? അറിവ് തേടുന്ന പാവം പ്രവാസി മുപ്പത് വർഷങ്ങൾക്ക് മുൻപ് വാഗമണ്ണിലെ…