ഇനി പറക്കും പോലീസ്

അറിവ് തേടുന്ന പാവം പ്രവാസി

കാലം മാറുകയാണ്. അതുകൊണ്ടുതന്നെ മാറ്റം പോലീസിലും അനിവാര്യമാണ്. നിയമപരിപാലനത്തിനായി ആട്ടോമാറ്റിക് മെഷീൻ ഗണ്ണുമായി പറന്നുവരുന്ന പോലീസ് യാഥാർഥ്യമായിരിക്കുന്നു. ജൂലൈ 14 നു പാരീസിൽ നടന്ന ബാറ്റിൽ ഡേ ആഘോഷങ്ങളിൽ ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോ ഉൾപ്പെടെ അനേകായിരങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ആകാശത്തുകൂടെ കയ്യിൽ ആട്ടോമാറ്റിക് തോക്കു മായി ജെറ്റ് പവറുള്ള ഫ്ലൈ ബോർഡിൽ ഒരു സൈനികൻ പറന്നുവന്നതും, പലതവണ സമ്മേളനസ്ഥലത്തു വലം വച്ച് നിരീക്ഷണം നടത്തിയതും.

എല്ലാവർക്കും കൗതുകകരമായ ഈ ദൃശ്യം അപ്പോൾത്തന്നെ ക്യാമറയിൽപ്പകർത്തി ട്വിറ്ററിൽ കുറിച്ചുകൊണ്ട് പ്രസിഡണ്ട് മാക്രോ ഇങ്ങനെ എഴുതി..” എനിക്ക് എന്റെ സേനയുടെ ആധുനിക സജ്ജീകരണങ്ങളിൽ അത്യധികം അഭിമാനമുണ്ട്.” അദ്ദേഹത്തിന്റെ ഈ ട്വീറ്റ് കണ്ട് ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. വളരെ പരിശീലനം ലഭിച്ച ഒരു സൈനികനാണ് ചിത്രത്തിൽ കാണുന്നത്.ഫ്രാൻസ് ഈ രംഗത്തു വളരെ മുന്നോക്കം പോയിരിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്.ഈ ടെക്‌നിക്ക് വളരെ എളുപ്പമുള്ളതാണ്.

ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഈ ഫ്ലൈ ബോർഡ് പോലീസുകാർക്കും, സൈന്യത്തിനും അനായാസം തോളിൽചുമന്നുകൊണ്ട് എവിടെയും പോകാമെന്നതാണ്. എവിടെനിന്നും പറന്നുയരാം.എവിടെയുമിറങ്ങാം.
റൺവേ,ലോഞ്ചിങ് പാഡ് ഒന്നുമാവശ്യമില്ല.ലഹളകൾ അമർച്ചചെയ്യാനും , അഗ്നിബാധയിലെ തീയണയ്ക്കാനും, നിയമ പരിപാലനത്തിനും ,യുദ്ധരംഗങ്ങളിലും ഇനി ഫ്‌ളൈയിംഗ് പൊലീസുകാരെയും സൈന്യത്തെയും നമുക്കും താമസിയാതെ ദർശിക്കാം.

Leave a Reply
You May Also Like

പ്രാണ പ്രതിഷ്ഠയും, അഷ്ടബന്ധ കലശവും തമ്മിലുള്ള വ്യത്യാസം എന്താണ് ?

പ്രാണ പ്രതിഷ്ഠയും ,അഷ്ടബന്ധ കലശവും തമ്മിലുള്ള വ്യത്യാസം എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി…

കുറഞ്ഞചിലവിൽ നല്ലൊരു വാട്ടർ പ്യൂരിഫെയർ പരമാവധി ഒരു മണിക്കൂർ സമയത്തിനുള്ളിൽ അസംബിൾ ചെയ്തെടുക്കാനാകും

  വാട്ടർ പ്യൂരിഫെയർ ഏതാണെങ്കിലും മെയിന്റനന്സ് വകയിൽ വലിയ ആവർത്തനച്ചെലവാണ് ഉള്ളത്. ചെറിയ ചെറിയ തകരാറുകൾക്ക്…

എന്താണ് പ്രേതം ?

സർവ്വേകൾ പ്രകാരം 45 ശതമാനത്തോളം ആളുകൾ പ്രേതങ്ങളിലും, ആത്മാക്കളിലും, അതീന്ദ്രിയാനുഭവങ്ങളിലും വിശ്വസിക്കുന്നുവെന്നുമാണ് കണക്ക്.

മനുഷ്യനെ ചന്ദ്രനിൽ വരെ എത്തിച്ചതും സാക്ഷാൽ മണ്ണെണ്ണ തന്നെ, വായിക്കാം റോക്കറ്റിന്റെ ചരിത്രം

Basheer Pengattiri ഫ്രഞ്ച് സാഹിത്യ കാരനായ ഷൂൾ വേൺ (Jules Verne :1828-1905) അറിയപ്പെടുന്നത് സയൻസ്…