കാലുകളുടെ ഭംഗി കൂട്ടാനായി വരിഞ്ഞു മുറുക്കി കെട്ടും: സോങ് സാമ്രാജ്യത്തിലെ ക്രൂരമായ ആചാരങ്ങൾ ഇതായിരുന്നു

അറിവ് തേടുന്ന പാവം പ്രവാസി

കാലുകൾ വരിഞ്ഞുമുറുക്കി ഭംഗി കൂട്ടിയിരുന്നൊരു കാലം അങ്ങ് ചൈനയിലു ണ്ടായിരുന്നു. സ്ത്രീകളുടെ പാദങ്ങൾ ഒതുങ്ങിയതും, ചെറുതുമായിരിക്കണമെന്ന വിശ്വാസത്തിന്റെ പുറത്താണ് ‘ഫൂട്ട് ബൈൻഡിംഗ്’ എന്ന ആചാരം പ്രചരിച്ചിരുന്നത്. ഇത് പുരുഷന്റെ നിർബന്ധ ബുദ്ധിയായിരുന്നുവെന്നും പറയുന്നു.

ഇവിടെ കാലുകൾ ചെറുതാക്കാൻ രണ്ട് വയസിനും ,അഞ്ചിനുമിടയിൽ പ്രായത്തിലുള്ള പെൺകുട്ടികളിലാണ് ആചാരം നടപ്പാക്കിയി രുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്തായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്.

അസ്ഥികൾ ഒടിഞ്ഞ് മടങ്ങുന്ന വേദന കുട്ടികളെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. പച്ചമരുന്നുകളും, മൃഗങ്ങളുടെ ചോരയും ചേർത്താണ് പാദത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കിയിരുന്നത്. ആദ്യകാലത്ത് സോങ് സാമ്രാജ്യത്തിലെ കൊട്ടാരം നർത്തകി മാരിലാണ് ഫൂട്ട് ബൈൻഡിംഗ് പരീക്ഷിച്ചത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയതോടെ ഈ രീതി സമ്പന്ന കുടുംബങ്ങളിലേക്കും, സാധാരണക്കാരിലേക്കും പടർന്നു.

സുവർണതാമര എന്ന് വിശേഷണം നൽകിയ പാദങ്ങൾ നല്ല ഭർത്താവിനെ ലഭിക്കാനുള്ള ഉപാധിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഒടുവിൽ സ്ത്രീ പോരാളികൾ അതിനെതിരെ ശക്തമായ പ്രചാരണം നടത്തി. കമ്യൂണിസ്റ്റ് ഭരണകൂടം ഈ ആചാരത്തിന് നിരോധനമേർപ്പെടുത്തി.

You May Also Like

നൂറ്റാണ്ടുകളായി വീശിയടിച്ച ശക്തമായ കാറ്റിൽ ശിഖരങ്ങൾ ചിന്നിച്ചിതറിയ മരത്തൂണുകൾക്ക് താഴെ കുഴിച്ചിട്ടിരിക്കുന്നവരുടെ ശവകുടീരങ്ങളാണ്

സിയാവോ(Xiaohe) : 4000 വർഷം പഴക്കമുള്ള മരുഭൂമിയിലെ സെമിത്തേരി Sreekala Prasad ചൈനയിലെ വിജനമായ തക്ലമാകൻ…

അയൽക്കാരന്റെ മരം നിങ്ങളുടെ വീടിനോ കൃഷിക്കോ പ്രശ്നമായത് എന്തുചെയ്യണം ?

അറിവ് തേടുന്ന പാവം പ്രവാസി ഞങ്ങളുടെ പറമ്പിന്റെ അതിർത്തിയിലായി രണ്ട് മാവുകളുണ്ട്. അതിൽനിന്ന് മാങ്ങകൾ പഴുത്ത്…

ലോക കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികൾ ഒഴുകിയെത്തിയ കായികോൽസവം നടന്നത് എവിടെയാണ് ?

ലോക ചാംപ്യൻഷിപ്പ് റെസ്‍ലിങ്ങും (ഡബ്ലിയുസിഡബ്ലിയു), ന്യൂ ജപ്പാൻ പ്രൊ–റസ്‍ലിങ്ങും (എൻജെപി ഡബ്ലിയു) സംയുക്തമായി സംഘടിപ്പിച്ച ഗുസ്തി മൽസരങ്ങൾ കാണാനാണ് ഇത്രയധികം കാണികൾ മേയ് ഡേ സ്റ്റേഡിയത്തിലേക്ക് അന്ന് ഇരച്ചുകയറിയത്.

സിനിമ താരങ്ങളും, ബിസിനസ് മുതലാളിമാരും ,മറ്റ് സെലിബ്രേറ്റികളും ഇപ്പോൾ കൂടുതലായി ഹെലിക്കോപ്ടർ സംവിധാനം ആണല്ലോ ഉപയോഗിക്കുന്നത്. മറ്റ് ഗതാഗത സൗകര്യങ്ങളെ ആപേക്ഷിച്ച് അതിനുള്ള നേട്ടങ്ങളും , അനുമതികളും എന്തെല്ലാം ?

മലയാളികൾ പൊതുയാത്രാ വിമാനങ്ങളിൽ മാത്രമല്ല, സ്വകാര്യ വിമാനങ്ങളിലും ഹെലി കോപ്റ്ററുകളിലും ഇപ്പോൾ പറക്കുകയാണ്. സമയ ലാഭം, ധനലാഭം, സൗകര്യം എന്നിവയ്ക്കു പുറമേ ആരോഗ്യരക്ഷ എന്ന പുത്തൻപാഠംകൂടി സ്വകാര്യവ്യോമയാനത്തിൽനിന്ന്  കോവിഡ് കാലത്തു മലയാളി സ്വായത്തമാക്കുന്നു