Fool Me Once (2024)

Jaseem Jazi

അത്യുഗ്രൻ ത്രില്ലെർ! ഒരു രക്ഷയുമില്ലാത്ത ഐറ്റം. പക്കാ ഫാസ്റ്റ് പേസ് നരേഷൻ, കിളി പറത്തും ലെവൽ ട്വിസ്റ്റുകൾ, മാരക ബിജിഎം.. അങ്ങനെ തുടങ്ങി ഒരു സീറ്റ്‌ എഡ്ജ് ത്രില്ലറിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാം ഒത്തു ചേർന്ന കിടുക്കൻ ബ്രിട്ടീഷ് ക്രൈം മിസ്റ്ററി ത്രില്ലെർ സീരിസ്. ഹാർലാൻ കോബന്റെ ഒരു പുസ്തകത്തെ ബേസ് ചെയ്താണ് ഈ സീരീസ് നിർമിച്ചിരിക്കുന്നത്. അങ്ങേരുടെ വർക്കുകൾ ഫോളോ ചെയ്യുന്നവർക്കറിയാം.. ഒരു മിനിമം ഗ്യാരന്റി എന്തായാലും ഉറപ്പാണ്.

തന്റെ സഹോദരി ക്രൂരമായി കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിയും മുന്നേ, ഭർത്താവും തന്റെ കണ്മുന്നിൽ വച്ച് തെരുവിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലും അഘാതമായ ദുഃഖത്തിലുമാണ് മായ. ഒരു ദിവസം അവൾ ഞെട്ടിക്കുന്നൊരു കാഴ്ച കാണുന്നു. കുഞ്ഞിനെ ശ്രദ്ധിക്കാനായി വീടിനുള്ളിൽ രഹസ്യമായി സെറ്റ് ചെയ്തു വച്ച ക്യാമറയിൽ മരണപ്പെട്ട തന്റെ ഭർത്താവ് വന്ന് കുഞ്ഞിനെ കളിപ്പിക്കുന്നു! തന്റെ കണ്മുന്നിൽ വച്ചാണ് ഭർത്താവ് കൊല്ലപ്പെടുന്നത്, പിന്നെങ്ങനെ അയാൾക്ക് ഈ ക്യാമറ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടാനാവും? അവിശ്വസനീയമായ ആ കാഴ്ച നൽകിയ ഞെട്ടലിനെക്കാൾ, പതിമടങ് ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പിന്നീടുള്ള മായയുടെ അന്വേഷണങ്ങളിൽ ചുരുളഴിയുന്നത്.!!

 

വെറും എട്ട് എപ്പിസോഡുകൾ മാത്രമാണ് ഈ സീരിസിനുള്ളത്. ഏതാണ്ട് ഒരുമണിക്കൂർ റൺടൈമുള്ള ഈ എട്ട് എപ്പിസോഡുകൾ ഒന്നര ദിവസം കൊണ്ടാണ് ഞാൻ കണ്ടു തീർത്തത്. അത്രയ്ക്ക് ത്രില്ലിങ്ങായാണ് എനിക്കിത് അനുഭവപ്പെട്ടത്. തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിക്കുന്ന, ഗസ്സടിപ്പിക്കുന്ന സ്റ്റോറിലൈനാണ് സീരിസിന്റേത്. ഓരോ എപ്പിസോഡിലും പരമാവധി ത്രില്ലിംഗ് എലമെന്റ്സ് ഫിൽ ചെയ്തിരിക്കുന്നു. Core ആയ ഒരു മിസ്റ്ററി ഉണ്ടെങ്കിലും, അതോടൊപ്പം തന്നെ മറ്റ് പല മിസ്റ്ററികളും കഥയിൽ ബിൽഡാവുകയും റിവീലാവുകയും ചെയ്യുന്നുണ്ട്. അവയെല്ലാം ഈ പ്രധാന മിസ്റ്ററിയോട് ബ്രില്യന്റ് ആയാണ് കണക്റ്റ് ചെയ്തിരിക്കുന്നത്. എവിടേം ഒരു ലൂപ്ഹോളുമില്ലാത്ത വിധം ഗംഭീര റൈറ്റിങ് ആണ്. ഹാർലൻ കോബാന്റെ എഴുത്തുകളെ ബേസ് ചെയ്ത് ഇതിന് മുന്നേ വന്ന സീരിസുകളെക്കാൾ എനിക്കിത് കൂടുതൽ ഇഷ്ടമായി.

ത്രില്ല് നൽകുന്ന കാര്യത്തിൽ ഒരു പിശുക്കും സീരിസ് കാണിക്കുന്നില്ല. വേഗത കൊണ്ടും, കഥഗതിയിൽ വരുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങൾ കൊണ്ടും, ട്വിസ്റ്റുകളും വഴിത്തിരിവുകളും നൽകിയും.. ആവോളം ത്രില്ല് നൽകുന്നുണ്ട്. ഓരോ എപ്പിസോഡിലും ഇതെല്ലാം അനുഭവിക്കാനാവും. പ്രത്യേകിച്ച് അവസാന രണ്ട് എപ്പിസോഡുകൾ ആക്കാര്യത്തിൽ കൂടുതൽ മികച്ചു നിൽക്കുന്നു.

You May Also Like

“യൂത്ത് ഓഡിയൻസിന്റെ ഇടയിൽ തനിക്കുള്ള സ്വാധീനം നഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രമല്ലായിരുന്നു ആ ചിരിയിൽ”

Riyas Pulikkal അനിയത്തിപ്രാവിലൂടെ ഒരു ഇൻഡസ്ട്രി ഹിറ്റും കൊണ്ട് മലയാള സിനിമയിൽ കാല് കുത്തിയ മൊതല്.…

‘ലൗ ബീച്ച്’ റിലീസായി

‘ലൗ ബീച്ച്’ റിലീസായി. ലാൽ, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദൻ, അഞ്ജന…

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക് മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം…

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.…