Vani Jayate

ഹാർലൻ കൊബന്റെ പുസ്തകങ്ങൾ പലതും നെറ്ഫ്ലിക്സ് സീരീസുകൾ ആക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പുതിയതാണ് ‘ഫൂൾ മി വൺസ്’. ഈ വര്ഷം തുടക്കത്തിൽ തന്നെ സ്ട്രീം തുടങ്ങിയ സീരീസ് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. കൊബന്റെ മിസ്‌ട്രി നോവലുകളിലെ പതിവ് ഘടകങ്ങൾ തന്നെ ഇതിലുമുണ്ട്. രണ്ടു കൊലപാതകങ്ങൾ, ആദ്യം സഹോദരിയുടെയും, പിന്നെ തന്റെ ഭർത്താവിന്റെയും, കൊണ്ടുണ്ടായ ആഘാതത്തിൽ നിന്നും മുക്തമാവാതെ സത്യം കണ്ടെത്താനുള്ള ശ്രമങ്ങളുമായി നീങ്ങുന്ന മായ സ്റ്റേർണിനെ കേന്ദ്രീകരിച്ചാണ് സീരീസ് മുന്നോട്ട് നീങ്ങുന്നത്.

മരണമടഞ്ഞ തന്റെ ഭർത്താവിന്റെ രൂപം ‘നാന്നി ക്യാമിൽ’ പതിഞ്ഞതായി മായ കാണുന്നതോടെ അന്വേഷണം കൂടുതൽ ദുരൂഹമാവുന്നു. ബ്രിട്ടീഷ് എലീറ്റിന്റെ ഭാഗമായ മായയുടെ ഭർതൃകുടുംബവും അവർക്കിടയിലേക്ക് സാധാരണ പശ്ചാത്തലത്തിൽ നിന്നെത്തിയ മായയും തമ്മിലുള്ള പൊരുത്തക്കേടുകൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, തന്റെ തൊഴിലിന് ഭീഷണിയാവുമെന്ന് കരുതി അതിനെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന അന്വേഷണോദ്യോഗസ്ഥനായ സാമി, അയാളുടെ വ്യക്തിപരമായ ഭാഗങ്ങൾ… മായയ്ക്ക് തന്റെ ഡിഫൻസ് കരിയറിന്റെ ഭാഗമായി തനിക്ക് വന്ന ഒരു വീഴ്ച, അതിനെ വെളിയിൽ കൊണ്ടുവരുന്ന ഒരു ഇൻവെസ്റിഗേറ്റിവ് ജേർണലിസ്റ്റ്, മായയുടെ സഹോദരിയുടെയും ഭർത്താവിന്റെയും ഭൂതകാലം… അങ്ങിനെ വഴിതിരിച്ചു വിടുന്ന നിരവധി എലെമെന്റുകൾ വാരി വിതറിയിട്ടുണ്ട്…

അതിനിടയ്ക്ക് കൃത്യമായ ഇടവേളകളിൽ കൊണ്ടുവരുന്ന ട്വിസ്റ്റുകളും ഉണ്ട്. പൊതുവെ ഗ്രിപ്പിങ് ആയ രീതിയിൽ പറയുന്നുണ്ടെങ്കിലും ഒടുവിലായി ഊഹിക്കാൻ കഴിയാത്ത സസ്പെൻസ് എലമെന്റ് ഒന്നുമില്ല എന്ന് പറയാം. എന്നാലും നല്ല ഫാസ്റ്റായി പറയുന്നത് കൊണ്ട് എട്ട് എപ്പിസോഡുകളിൽ വലിയ ബോറടിയൊന്നും കൂടാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു സീരീസ് തന്നെയാണ്. ഫൂൾ മി വൺസ് – നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

You May Also Like

‘ഞാനാണ് ഏറ്റവും നല്ല അവതാരക’, ബോളീവുഡിന്റെ അതികായന്മാരെ ചൊറിഞ്ഞു കങ്കണ

മറ്റുള്ളവരെ ചൊറിഞ്ഞു ശ്രദ്ധയാകർഷിക്കാൻ പണ്ടേ മിടുക്കിയാണ് കങ്കണ. ഇപ്പോൾ കിംഗ് ഖാനെയും പ്രിയങ്ക ചോപ്രയെയും പോലുള്ള…

എവിടെ ജോൺ ?

Sanuj Suseelan എവിടെ ജോൺ ? “മനുഷ്യനെ സ്നേഹിക്കാൻ പഠിക്കണം. സ്നേഹം ഇല്ലാത്തിടത്ത് ഉന്നതങ്ങളായ ഒന്നും…

സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവാ’യുടെ ദീപാവലി സ്‌പെഷ്യൽ പോസ്റ്റർ

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകാൻ ഒരുങ്ങുകയാണ് ‘കങ്കുവാ’ .ദീപാവലിയോടനുബന്ധിച്ചു ചിത്രത്തിന്റെ ഒരു ദീപാവലി സ്‌പെഷ്യൽ…

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വിജി തമ്പി, വേലുതമ്പി ദളവയായി പൃഥിരാജ് സുകുമാരൻ

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വിജി തമ്പി . ബിഗ് ബഡ്ജറ്റ് പാൻ ഇൻഡ്യൻ ചിത്രവുമായി…