ആർക്ക് വേണ്ടിയാണ് ബിജെപി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് ? നിങ്ങൾക്കും പറയാം മറുപടി

172

ആർക്ക് വേണ്ടിയാണ് ബിജെപി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് ? നിങ്ങൾക്കും പറയാം മറുപടി

ടെലികോം കമ്പനികളിൽ നിന്നും കുടിശിക തിരികെ വാങ്ങുന്ന വൈകിപ്പിച്ചതിന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.കുടിശികയുള്ള ആയിരക്കണക്കിനു കോടി രൂപ ടെലികോം കമ്പനികൾ സർക്കാരിലേക്ക് അടയ്ക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.’ആരാണ് ഈ അസംബന്ധം സൃഷ്ടിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ രാജ്യത്തു നിയമം നിലനിൽക്കുന്നില്ലേ?’ സുപ്രീംകോടതി ചോദിച്ചു.

Image result for supreme court of indiaപിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും എന്ത് നടപടിയാണ് സ്വീകരിച്ചത് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.ഇത് പണാധിപത്യം അല്ലാതെ എന്താണ്. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.

Image result for telecom companiesടെലികോം കമ്പനികളുടെ മാനേജിങ് ഡയറക്ടർമാരോടു മാർച്ച് 17ന് ഹാജരാകാനും കോടതി നിർദേശിച്ചു.പിഴത്തുകയായ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച തീയതി ജനുവരി 23 ആയിരുന്നു.അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു. കൂടാതെ, പിഴത്തുക അടക്കുന്നതിൽ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചു.

എജിആർ കുടിശികയായി ആകെ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 92,642 കോടി രൂപ ലൈസൻസ് ഫീ ഇനത്തിലും 55,054 കോടിരൂപ സ്പെക്ട്രം യൂസേജ് ചാർജ് ഇനത്തിലുമാണ് കമ്പനികൾ നൽകാനുള്ളത്.

കടപ്പാട് വി. കെ. പി.
(14 ഫെബ്രുവരി 2020)