ഫോർബ്സ് മാസിക, ഈ വർഷമിറങ്ങിയ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന തരത്തിൽ പട്ടികയിൽ രണ്ടു മലയാളം ചിത്രങ്ങൾ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ‘റോഷാക്ക് ‘, കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട് ‘ എന്നിവയാണ് ആ ചിത്രങ്ങൾ . രാജമൗലിയുടെ ആർആർആർ, അമിതാഭ് ബച്ചന്റെ ഗുഡ്ബൈ, സായ് പല്ലവിയുടെ ഗാർഖി, ആലിയ ഭട്ടിന്റെ ഗംഗുഭായ്, എന്നിവയും മറ്റ് മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട് .
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത നിയോ-നോയർ സൈക്കോളജിക്കൽ സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ,ചിത്ര സംയോജനം കിരൺ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്. നടന് ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ അടുത്തുള്ള വനത്തിൽ വഴിതെറ്റിപ്പോയ ഭാര്യ സോഫിയയെ തേടി ലൂക്ക് ആന്റണി (മമ്മൂട്ടി) ഒരു ഗ്രാമത്തിലെത്തുന്നു. എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും, അയാൾക്ക് അവളെ കണ്ടെത്താൻ കഴിയുമോ? അയാൾ അവിടെ വന്നത് എന്തിനാണ് ? ഒരുപാട് നിഗൂഢവും ദുരൂഹവുമായ ഉത്തരങ്ങളുടെ ചുരുളഴിയുമ്പോൾ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ചിത്രമാകുകയാണ് റോഷാക് .
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവ്വഹിച്ച് സന്തോഷ് ടി കുരുവിളയും, കുഞ്ചാക്കോ ബോബനും ഉദയാ പിക്ചേർസും ചേർന്ന് നിർമ്മിച്ച് 2022-ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യമലയാളചലച്ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബനും ഗായത്രീ ശങ്കറുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സ്വയം പ്രതിരോധിക്കാനുള്ള ഒരു നിരപരാധിയായ പ്രവൃത്തി സമൂഹത്തിലെ ഉന്നതരും ശക്തരുമായി കലഹമുണ്ടാക്കുമ്പോൾ നീതിക്കുവേണ്ടി പോരാടുന്ന പരിഷ്കൃത കള്ളനാണ് കൊഴുമ്മൽ രാജീവൻ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. കൊഴുമ്മൽ രാജീവൻ എന്ന പരിഷ്കൃത കള്ളന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 2022 ഓഗസ്റ്റ് 11-ന് തീയേറ്ററുകളിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഈ ചിത്രം തീയേറ്റുകളിൽ ഹിറ്റാവുകയും ചെയ്തു