ഈ വർഷത്തെ ടോവിനോയുടെ ആദ്യ ബ്ലോക്ബസ്റ്റർ ഉറപ്പിച്ചിരിക്കുകയാണ് ഫോറൻസിക്.100%…
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു സൈക്കോ ത്രില്ലർ സിനിമയുടെ ഗണത്തിലേയ്ക്കാണ് ഫോറൻസിക്കും കയറുന്നത്.
ഈ വർഷത്തെ ഞാൻ കണ്ട രണ്ടാമത്തെ ത്രില്ലർ മൂവി.മലയാള സിനിമയിലെ ത്രില്ലർ സിനിമകളുടേ നഷ്ടം നികത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളത്…

തിരുവനന്തപുരം നഗരത്തിലുണ്ടാവുന്ന കൊലപാതകങ്ങൾ പ്രതിനിധീകരിച്ച് ആണ് കഥ നടക്കുന്നത്. പോലീസ് സഹായത്തിനായി ഫോറൻസികിൽ നിന്നും ഒരാളെ നിയോഗിക്കുന്നു.
പിന്നീട് നടക്കുന്ന അന്വേഷണം തികച്ചും പ്രതീക്ഷിക്കാത്തവയാണ്.ആർക്കും പിടികൊടുക്കാത്ത കൊലയാളി…ത്രില്ലിംഗ് ആയ ആദ്യപകുതി..കിളി പറത്തിയ ഇന്റർവെൽ…
ഒരു ഫോറൻസിക് ഉദ്യോഗസ്ഥനു ഇത്രയധികം ജോലിയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.സൂക്ഷമമായി നിരീക്ഷണ ബുദ്ധിയും,അതിനോടുള്ള അഭിനിവേശമായ വാഞ്ജയും ഉണ്ടെങ്കിൽ അത് ലക്ഷ്യത്തിലേക്ക് തന്നെ എത്തിക്കും…

ആദ്യാവസാനം നിൽക്കുന്ന ബിജിഎം സിനിമയ്ക്ക് നല്ലൊരു പൊസിറ്റിവ് ആയി എനിക് തോന്നി.ബിജിഎം നന്നായി ഉപയോഗിച്ചത് കൊണ്ട് നന്നായ സീനുകളും ഉണ്ട്…
ഒട്ടും ലാഗ് അടിപ്പിച്ചില്ല.ആദ്യവസാനം വരെ ത്രില്ലിംഗ്,ട്വിസ്റ്റ്…
ചില സീനുകൾ കണ്ണു പൊത്തേണ്ടി വന്നൂ.അവയൊന്നും കാണാനുള്ള ത്രാണി ഇല്ല എന്നതാണ് ശെരി. ( എല്ലാവരും അങ്ങനെ ആവില്ല,പക്ഷെ എനിക്ക് ചില കാര്യങ്ങൾ പൊതുവെ പേടിയാണ്)…
ആദ്യ പകുതി മാസ് ആയിരുന്നുവെങ്കിൽ രണ്ടാം പകുതി മരണമാസ് ആയിരുന്നു.
പ്രതീക്ഷിക്കാത്ത ഒരുപാട് ട്വിസ്റ്റ്,ഒരുപാട് ത്രില്ലിംഗ് ആയ കാര്യങ്ങൾ അങ്ങനെ…
ആ കൊച്ചു കുട്ടികൾ,,,,അവരെ എടുത്തു തന്നെ പറയണം…നല്ല കിടുക്കാച്ചി പ്രകടനം ആയിരുന്നു പിള്ളേർ…അവർക്ക് വളരെ വലിയൊരു കയ്യടി….
ടോവിനോ,റബേക്ക,സൈജു കുറുപ്പ്,മംമ്ത..എല്ലാവരും ഒന്നിനൊന്ന് കട്ടയ്ക്ക് നിന്നു….
അഖിൽ പോൾ& അനസ് ഖാൻ നിങ്ങൾക്കൊരു വലിയ സല്യൂട്ട്,മലയാള സിനിമയ്ക്ക് നല്ലൊരു ത്രില്ലർ സിനിമ സമ്മാനിച്ചതിനു…നിങ്ങൾ നന്നായി അദ്ധ്വാനിച്ചിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി.നന്നായി പഠിച്ചിട്ടുണ്ട് ഇത് പോലൊരു തിരക്കഥയ്ക്ക് വേണ്ടി
ഒഴുക്കുള്ള തിരക്കഥ..ലാഗ് അടിപ്പിക്കാതെ സിനിമയിൽ തന്നെ ആരെയും പിടിച്ചു നിർത്തിയ ആ രണ്ടരമണിക്കൂർ…ഒത്തിരി ഇഷ്ടമായി…
ചില ക്ളീഷേ സാധനങ്ങൾ കടന്നുവന്നെങ്കിലും അവയെല്ലാം വിടുന്നു….
ജനുവരിയിൽ നിന്ന് കൂടുതൽ മികച്ചത് ഫെബ്രുവരി എന്നു തോന്നുന്നു…ഇനിയും മികച്ച ത്രില്ലർ സിനിമകൾ മലയാള സിനിമയ്ക്ക് ലഭിക്കട്ടെ….