കുളിമുറിയിലെ ആമുഖലീലകൾ (foreplay)

218

ഇണയെ കുളിപ്പിച്ച് ഉത്തേജിതയാക്കി കിടപ്പറയിലെത്തിച്ച് വേഴ്ച നടത്തുന്ന ഭാവനാശാലികളുണ്ട്. ഇണയുടെ വികാരമേഖലയാകെ കുളിമുറിയില്‍ വെച്ച് ഉത്തേജിപ്പിക്കുന്നു. സോപ്പു തേക്കലും കഴുകലും അമര്‍ത്തിയുഴിയലും കഴിയുമ്പോള്‍ ഇണയില്‍ വികാരം പരകോടിയിലെത്തും. ആമുഖലീലയുടെ ഏറ്റവും തീവ്രമായ അനുഭവങ്ങള്‍ നല്‍കാന്‍ കുളിമുറിയ്ക്ക് കഴിയും. വെറുതെ വെളളത്തില്‍ കഴുകുന്നതു തന്നെ വികാരജനകമാണ്. അപ്പോള്‍ പരിമളം പരത്തുന്ന സോപ്പുപതയുടെ അകമ്പടിയോടെ ആ ശരീരമാകെ നടത്തുന്ന ഒരു പര്യടനം എന്തെന്ത് അനുഭൂതികളാവും ഉണ്ടാക്കുക.പങ്കാളിയെ കുളിപ്പിക്കുന്നത് ഒരു തമാശ കൂടിയാണ്. സംഭാഷണ ചാതുര്യം കൂടിയുണ്ടെങ്കില്‍ ഈ നിമിഷങ്ങള്‍ ആസ്വാദ്യകരവും ഊഷ്മളവുമാകും. അധികം വിസ്തരിച്ചാല്‍ അശ്ലീലമായേക്കാവുന്ന ഒട്ടേറെ തന്ത്രങ്ങള്‍ കുളിമുറി രതിയിലുണ്ട്.

Water Sex: 28 Tips and Tricks for Sex in Bath, Shower, Hot Tub, Moreഉറയുടെ ഉപയോഗം

കുളിമുറിയില്‍ സാധാരണ ഉറകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. വേഴ്ച സുരക്ഷിതമാക്കുന്നതിന് ഉറകളില്‍ ലൂബ്രിക്കന്റ് ഉപയോഗിച്ചിട്ടുണ്ട് എന്നറിയാമല്ലോ. കെവൈ ജെല്ലി, ആസ്ട്രോഗ്ലൈഡ് എന്നീ ലൂബ്രിക്കന്റുകളാണ് സാധാരണ ഉറകളില്‍ ഉപയോഗിക്കുന്നത്. സ്ത്രീശരീരം ഉത്തേജിതമാക്കുമ്പോള്‍ യോനിയില്‍ സ്രവിക്കപ്പെടുന്ന കൊഴുത്ത ദ്രാവകവും ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കും.

6 Positions For Hot Bathroom Sex - AskMenവെളളത്തില്‍ ലയിക്കുന്ന ലൂബ്രിക്കന്റുകളാണ് കെവൈ, ആസ്ട്രോ ഗ്ലൈഡ് എന്നിവ. കുളിമുറി രതിയ്ക്കിടെ ഉപയോഗിക്കുന്ന ഉറകള്‍ സ്വാഭാവികമായും വെളളം വീണ് നനയാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഈ ലൂബ്രിക്കന്റുകള്‍ വെളളത്തില്‍ ലയിച്ച് ഉപയോഗശൂന്യമാകും. സ്ത്രീ വേണ്ടത്ര ഉത്തേജിതയാവാതെയാണ് വേഴ്ച നടത്തുന്നതെങ്കില്‍ ഘര്‍ഷണം മൂലം ഉറ പൊട്ടാന്‍ സാധ്യതയുണ്ട്. ഇത് ആശാസ്യമല്ലെന്ന് പറയേണ്ടല്ലോ. സിലിക്കണ്‍ അടങ്ങിയ ലൂബ്രിക്കന്റുളള ഉറകള്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം മറികടക്കാം. വെറ്റ് പ്ലാറ്റിനം പോലുളള ലൂബ്രിക്കന്റുകളില്‍ സിലിക്കണ്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയ ഇത്തരം ഉറകള്‍ വേഴ്ചയുടെ ദൈര്‍ഘ്യവും കൂട്ടുമത്രേ!