ഡ്രോണുകൾ ഉപയോഗിച്ചു വന നിർമ്മാണം

18

Shanavas

ഡ്രോണുകൾ ഉപയോഗിച്ചു വന നിർമ്മാണം

മനുഷ്യവംശം ഇപ്പോൾ ശാസ്ത്രത്തിന്റെ ഏറ്റവും മികച്ച സമയത്ത് കൂടി ആണ് കടന്നു പോകുന്നത് എന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാം. ശാസ്ത്രത്തിന്റെ നേട്ടങ്ങൾ നമ്മുടെ ജീവിതത്തെ വളരെയേറെ മുൻപോട്ടു വളരെ സുഖപ്രദമായി പോകാൻ ഒരുപാട് സഹായിക്കുന്നുണ്ട്.ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ആണ് വനസംരക്ഷണം ഇതിനായി ഇറങ്ങി തിരിച്ച ചില മനുഷ്യരെ കുറിച്ചും നമുക്ക് അറിയാം. എന്നാൽ ഇവിടെ ചോദ്യം ഒരു മനുഷ്യന് അല്ലെങ്കിൽ ഒരു കൂട്ടം മനുഷ്യർക്ക് എത്ര മരങ്ങൾ വച്ചു പിടിപ്പിക്കാൻ കഴിയും.

എന്നാൽ കാനഡയിലെ പ്രശസ്ത പ്രകൃതി സംരക്ഷണ സംഘടനയായ ഫ്ലാഷ് ഫോറസ്റ്റ് റീഫോറസ്റ്റേഷൻ കമ്പനി പുതിയൊരു സാങ്കേതിക വിദ്യ തന്നെ കണ്ടെത്തി കഴിഞ്ഞു അതായത് ഡ്രോണുകളിലൂടെ വിത്തുകളും പോഷകങ്ങളും അടങ്ങിയ ചെറു ഗോളങ്ങൾ അഥവാ പോഡുകൾ(pods)വിതറുക എന്നത് ആണ് പുതിയ രീതി. ഈ സാങ്കേതിക വിദ്യ എങ്ങനെ എന്നാൽ ഓരോ പോഡുകളും വെടിയുണ്ട പോലെ ശക്തിയായി താഴേക്ക് തെറിപ്പിക്കും.ഈ ശക്തിയിൽ പോഡുകൾ മണ്ണിലേക്ക് ആഴ്ന്നു ഇറങ്ങും ഇതിൽ ഓരോ പോഡിലും മൂന്നു വിത്തുകൾ അവക്ക് വളരാൻ അവശ്യമായ പോഷക ലവണങ്ങളും നിറച്ചിട്ടുണ്ടാകും.

ഈ സംഘടനയെ കുറിച്ചു പറഞ്ഞാൽ കാനഡയിലെ ടൊറന്റോ ആസ്‌ഥാനമാക്കി ആണ് പ്രവർത്തിക്കുന്നത് .ഫ്ലാഷ് ഫോറസ്റ്റ് റീ ഫോറെസ്റ്റേഷൻ എന്ന ഈ സംഘടനയുടെ സി. ഇ. ഒ യും സഹ സ്‌ഥാപകനുമായ ബ്രെസ് ജോൻസ് ആണ് അദേഹത്തിന്റെ ലക്ഷ്യം 100 കോടി വൃക്ഷങ്ങൾ ആണ്.2028ൽ തന്റെ ലക്ഷ്യത്തിൽ എത്തും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു ഒരു ഹെക്ടറിൽ 2000 ചെടികൾ എന്ന കണക്കിൽ ഒരു ദിവസം 20000 മരങ്ങൾ വരെ വച്ചു പിടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഡ്രോണുകൾ ആണ് കമ്പനി ഇപ്പോൾ വികസിപ്പിച്ചു എടുത്തിട്ടുള്ളത് .എന്തായാലും വളരെ നല്ല ഒരു കാര്യമായി ആണ് തോന്നുന്നത്