ഹൈജംപിലെ ഫോസ്ബറി ഫ്ലോപ്പ് എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ഹൈജംപിൽ ഇന്നു മിക്ക അത്‌ലറ്റുകളും പിന്തുടരുന്ന ശൈലിയാണു ഫോസ്‌ബറി ഫ്‌ളോപ്പ്. ഇതിനു കായിക ലോകം കടപ്പെട്ടിരിക്കുന്നത് അമേരിക്കയുടെ ഡിക്ക് ഫോസ്‌ബറിയോടാണ്. ഹൈജമ്പ് എന്ന കായികമൽസര ഇനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ അമേരിക്കക്കാരനായ കായികതാരമാണ്‌ റിച്ചാർഡ് ഡഗ്ലസ് (ഡിക്ക്) ഫോസ്ബറി .പിൽക്കാലത്ത് പ്രശസ്തമായ ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന, പുറം തിരിഞ്ഞു ബാറിനു മുകളിലൂടെ ചാടുന്ന രീതിയുടെ ഉപജ്ഞാതാവാണ്‌ ഡിക്ക് ഫോസ്ബറി (ഫോസ്ബറി ഫ്ലോപ്പ് ) . 1960 വരെ ഹൈജമ്പ് ചെയ്യുന്നവർ ആദ്യം കാലാണ് ബാറിനു മുകളിലൂടെ കടത്തുക. Straddle technique ന്ന് പറയും. ഇത് ചെയ്യാൻ അത്ര എളുപ്പമല്ല.നല്ല കോർഡിനേഷൻ വേണം.ഈ കോർഡിനേഷൻ പലപ്പൊഴും ശരിയായി വരാത്ത ഒരു അത് ലറ്റ് ആയിരുന്നു ഡിക്ക് ഫോസ്ബറി.

1968 ലെ മെക്സിക്കോ ഒളിമ്പിക്സിൽ ആശാനൊരു കാര്യം ചെയ്തു!1968 ആയപ്പോഴേക്ക് ജമ്പിംഗ് പിറ്റിൽ, റബ്ബർഫോം വന്ന് തുടങ്ങീയിരുന്നു. ഇത് അവസരമായി കണ്ട ഫോസ്ബറി, ചാട്ടം നേരെ തിരിച്ചാക്കി (തല ആദ്യം). എല്ലാരെയും ഞെട്ടിച്ച് Olumpic സ്വർണ്ണം നേടി!സ്‌കൂൾ പഠനകാലത്തുതന്നെ ഈ വിദ്യ പ്രയോഗിച്ച് ഫോസ്‌ബറി നേട്ടം കൊയ്തിരുന്നു.ഇതോടെ ഫോസ്‌ബറി ഫ്‌ളോപ്പ് ചാട്ടക്കാരുടെ ഇഷ്‌ട ശൈലിയായി മാറി.കാര്യം , ഇത്രേള്ളൂ – തന്റെ ഫീൽഡിനു ചുറ്റും നടക്കുന്ന മാറ്റങ്ങളും അറിഞ്ഞിരുന്നാ എവിടെയും ഒന്നാമനാവാം! പരമ്പരാഗതമായ സ്‌ട്രഡിൽ ശൈലിയിലുള്ള ജംപിനു പകരമായി തന്റേതായ ശൈലി സൃഷ്‌ടിച്ചാണു ഫോസ്‌ബറി ഹൈജംപിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്.

വാൽ കഷ്ണം

ആണുങ്ങളുടെ ടോയ്ലറ്റിൽ കയറിയാൽ അറിയാം – ഒരുത്തനും നേരെ നിന്ന് മൂത്രമൊഴിക്കാനറിയില്ലെന്ന്. ഫ്ലോറിൽ മൊത്തം മൂത്രമായിരിക്കും! ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ട് മാനേജർക്ക് ഇതൊരു വല്യ വിഷയമായി തോന്നി..ഈ പ്രശ്നം തീർക്കാൻ പല പണിയും നോക്കി..കൂടുതൽ ക്ലീനേർസിനെ വെച്ചു .ക്ലീൻ ചെയ്യുന്ന ഫ്രീക്വൻസി കൂട്ടി. പക്ഷെ നോ ഗുണം.അപ്പോഴാണ് ഒരു ഐഡിയ കത്തിയത്. യൂറിനൽ ബൗളിന്റെ ഒത്ത നടുക്ക് ഒരു ഈച്ചയുടെ പടം ഒട്ടിച്ചുവെച്ചു.പിന്നെ മൂത്രമൊഴിക്കുന്നവനൊക്കെ നേരെ ഈ ഈച്ചയെ കൊല്ലാൻ ശ്രമം തുടങ്ങി! മാനേജറുടെ പ്രശ്നവും അതോടെ തീർന്നു!

You May Also Like

ചന്ദ്രയാൻ എന്തുകൊണ്ട് ലാന്ററിൽ തിരിച്ചു കയറ്റി പാർക്ക് ചെയ്തു വെച്ചു കൂടാ ? പലരുടെയും മനസിലുള്ള ചോദ്യമാണിത്, നമുക്കിതൊന്നു വിശദമായി പരിശോധിക്കാം

ചന്ദ്രയാൻ എന്തുകൊണ്ട് ലാന്ററിൽ തിരിച്ചു കയറ്റി പാർക്ക് ചെയ്തു വെച്ചു കൂടാ ? Anoop Nair…

ബ്ളാക് മാർക്കറ്റ് അഥവാ കരിഞ്ചന്ത എന്ന പ്രയോഗം ഉണ്ടായതിന്റെ പിന്നിലെ രസകരമായ കഥ

രാജ്യത്തിന്റെ ഔദ്യോഗിക സമ്പദ്ഘടനക്ക് വിരുദ്ധമായി നടത്തുന്ന കച്ചവടമാണ് കരിഞ്ചന്ത. നികുതി അടക്കാതെ നടത്തുന്ന നിയമവിധേയ കച്ചവടവും , നിയമവിരുദ്ധകച്ചവടവും കരിഞ്ചന്ത എന്ന നിർവചനത്തിൽ പെടും.

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ?

ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണോ ? അറിവ് തേടുന്ന പാവം പ്രവാസി ഭൗതികശാസ്ത്രത്തിന്റെ ചരിത്രം…

വളരെയേറെ പ്രത്യേകതകളുള്ള പക്ഷിയാണ് അറ്റ്ലാന്റിക് പഫിൻസ്

അറ്റ്ലാന്റിക് പഫിന്‍സ് അറിവ് തേടുന്ന പാവം പ്രവാസി വളരെയേറെ പ്രത്യേകതകളുള്ള പക്ഷിയാണ് അറ്റ്ലാന്റിക് പഫിൻസ് (Atlantic…