ഫോസിലും അതിന്റെ പുനർനിർമ്മിതിയും.

ചിത്രത്തില്‍ കാണുന്നത്‌ ആല്‍ബർട്ടോസോറസ്‌ എന്ന ഭീകരനായ മാംസഭുക്ക്‌ ഡിനോസറിന്റെ ഫോസിലാണ്‌. പേര്‌, ആല്‍ബർട്ടോസോറസ്‌. ജീവിതകാലം, ഏഴ്‌ കോടിവർഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗം.

കഴിഞ്ഞ 21 കോടിവർഷം മുതല്‍ കഴിഞ്ഞ 6.5 കോടിവർഷം, അതിലെ 15 കോടിവർഷക്കാലമാണ്‌ ഡിനോസറുകളുടെ പ്രതാപകാലം. അതില്‍ ഭീമാകാരന്‍മാരും കുഞ്ഞന്‍മാരുമടക്കം നിരവധി ജീവിവിഭാഗങ്ങള്‍. അവർ ഏറെ വിജയിച്ച ജീവിവർഗമായിരുന്നുവെങ്കിലും ആ യുഗങ്ങളില്‍ മദിച്ചുപുളച്ചു നടന്ന അവരുടെ ജീവിതം 6.5 കോടി മുമ്പ്‌ നടന്ന ഒരു ഉല്‍ക്കാ പതനത്തോടെ എന്നന്നേക്കുമായി അവസാനിച്ചു.

എന്നാല്‍ ഉല്‍ക്കാപതനമില്ലാതെ അവർ ഇപ്പോഴും തുടരുകയായിരുന്നുവെങ്കിലോ?. എങ്കില്‍ തീർച്ചയായും സീനോസോയിക്‌ മഹായുഗം( പുതിയകാല ജീവികള്‍, സസ്‌തനികള്‍, നമ്മെ ഉല്‍പ്പാദിപ്പിച്ച ജീവിവിഭാഗം) ഉണ്ടാകുമായിരുന്നില്ല. സസ്‌തനികളുടെ പരിണാമത്തിന്‌ ഏറ്റവും നിർണ്ണായകമായത്‌ ഡിനോസറുകളുടെ വിനാശമാണ്‌.

കോരിത്തരിപ്പിക്കുന്ന തരത്തിലാണ്‌ പിന്നീട്‌ സസ്‌തനികളുടെ വികാസം ഉണ്ടാകുന്നത്‌. അങ്ങനെയാണ്‌ ഡിനോസറുകളുടെ കാലത്തെ പെരുച്ചാഴിയോളം വലുപ്പമുള്ള സസ്‌തനികളില്‍നിന്ന്‌ പില്‍ക്കാലത്തെ ഭൂമിയിലെതന്നെ ഏറ്റവും വലിയ ജീവിയായ നീലതിമിംഗലംവരെ ഉണ്ടാകുന്നത്‌; ഒപ്പം മനുഷ്യനും..

Post Credit: Raju Vatanappally

You May Also Like

‘ഏറ്റവും വേദനാജനകമായ പീഡന ഉപകരണം’ കണ്ടുപിടിച്ചയാൾ അതിൻ്റെ ഇരയായിത്തീർന്നതിൻ്റെ ഭയാനകമായ കഥ

ഗില്ലറ്റിൻ മുതൽ ജീവനോടെ തൊലിയുരിക്കപ്പെടുന്ന ഉപകരണങ്ങൾ .. ചരിത്രത്തിൽ അങ്ങനെ ക്രൂരമായ പീഡനങ്ങൾ ഉണ്ടായിരുന്നു, മറ്റുള്ളവരിൽ…

സൂര്യൻ സ്വന്തം അക്ഷത്തിൽ ഭ്രമണം ചെയ്യുന്നുണ്ടല്ലോ.. അത് നമുക്ക് ഭൂമിയിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കുമോ? എന്താണ് സൗരകളങ്കങ്ങൾ? ഇതാരാണ് കണ്ടെത്തിയത് ?

സൂര്യ​ന്റെ ഉപരിതലത്തിലുള്ള താപനില താരതമ്യേന കുറഞ്ഞ പ്രദേശങ്ങളാണ് സൗരകളങ്കങ്ങൾ എന്നറിയപ്പെടുന്നത്. ഇവക്ക്​ ഏതാനും ഭൂമികളുടെ വരെ വലുപ്പമുണ്ടാകാം

ഒച്ച്- ഒരു കൊച്ചു മിടുക്കന്‍

ഏതോ നനവാര്‍ന്ന ഇലയട്ടികള്‍ക്കും മരച്ചീളുകള്‍ക്കും ഇടയിലിരുന്ന് ഒച്ചുകള്‍ മനുഷ്യരോടായി പറയുന്നുണ്ടാകാം..” മനുഷ്യാ നീ കേമനാണ്..ഒച്ചിഴയും പോലേ എന്ന് നീ പരിഹസിച്ചോളൂ, പക്ഷെ നീ കണ്ടതിനും, കേട്ടതിനും അറിഞ്ഞതിനും അപ്പുറത്ത് ഒരു ജീവിതം ഞങ്ങള്‍ക്കുമുണ്ട്; ചില കൗതുകങ്ങളും..

വാടകയ്‌ക്കൊരു ഭാര്യ, വാടകയ്ക്ക് ലഭിക്കാത്തതായി ജപ്പാനിൽ ഒന്നുമില്ല

വാടകയ്‌ക്കൊരു ഭാര്യ അറിവ് തേടുന്ന പാവം പ്രവാസി പണം കൊടുത്താൽ എന്തും വാങ്ങാം, മാതാപിതാക്കളൊഴികെ എന്ന…