വാളയാർ കേസിലെ നാല് പ്രതികള്‍ ഇവരാണ്

510
Bhaskaran Ck

വാളയാർ കേസിലെ നാല് പ്രതികള്‍ ഇവരാണ്

  1. വി. മധു – പെണ്‍കുട്ടികളുടെ മാതാവിന്‍റെ ചേച്ചിയുടെ പുത്രന്‍ , ബന്ധം കൊണ്ട് പെണ്‍കുട്ടികളുടെ സഹോദരന്‍ …..

2. എം. മധു – പെണ്‍കുട്ടികളുടെ മാതാവിന്‍റെ ബന്ധു , കുട്ടികളെ സംരക്ഷിക്കേണ്ടവന്‍….

3. ഷിബു – ഇടുക്കി ജില്ലയിലെ രാജക്കാട് സ്വദേശി , പെണ്‍കുട്ടികളുടെ പിതാവിന്‍റെ (രണ്ടാനച്ഛന്‍ എന്നും പറയുന്നു) കൂട്ടുകാരന്‍, സ്ഥിരം വീട്ടില്‍ വന്നിരുന്ന് മദ്യപിക്കുന്ന ആള്‍…

4. പ്രദീപ് കുമാർ — ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ വയലാര്‍ പഞ്ചായത്തിലെ മുരളീധരൻ നായരുടെ മകന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ,നാട്ടില്‍ ഡിവൈഎഫ്ഐയുമായി വലിയ പ്രശ്നമുണ്ടായി വാളയാറിലേക്ക് നാട് വിട്ട വ്യക്തി, മേല്‍ സൂചിപ്പിച്ചവരുടെ കൂട്ടുകാരന്‍…

എല്ലാവരും കൂലിപ്പണിക്കാരും സ്ഥിരം മദ്യപാനികളും ആയിരുന്നു ,
പെണ്‍കുട്ടികളുടെ വീട്ടിലും പിതാവുമായി ചേര്‍ന്ന് സ്ഥിരം മദ്യപിച്ചിരുന്ന ഇവര്‍ ആ സാഹചര്യം മുതലാക്കിയാണ് രണ്ട് പിഞ്ച് ബാലികമാരെ പിച്ചിചീന്തിയത്.

അതിനുള്ള സാഹചര്യം ഒരുക്കിയത് കുട്ടികളുടെ കുടുംബമാണെന്നത് വിസ്മരിച്ചിട്ട് കാര്യമില്ല ,കുട്ടികളുടെ മാതാവ് തന്നെ ഇത്തരം ശ്രമങ്ങള്‍ കണ്ടതായി പറയുന്നുമുണ്ട് ….

മൂത്ത കുട്ടി കൊല്ലപ്പെടുകയും പോലിസ് അന്വേഷണം നടക്കുകയും ചെയ്തപ്പോളാണ് ഇളയ കുട്ടിയും കൊല്ലപ്പെടുന്നത് , പോലിസ് എത്രമാത്രം നിസ്സാരമായാണ് ഈ കേസ് കണ്ടതെന്ന് ഈ സമീപനത്തില്‍ നിന്ന് വ്യക്തം……

രണ്ടാമത്തെ കൊലപാതകവും നടന്ന ശേഷം ഇത് രണ്ടും ആത്മഹത്യയെന്ന് എഴുതി തളളി പ്രതികളെ രക്ഷിച്ചെടുത്തത് പോലിസാണ്…..

ഇവിടെ പോലിസിനേക്കാള്‍ കുററകരമായ അനാസ്ഥ ഉണ്ടായത്, പബ്ളിക് പ്രോസിക്യൂട്ടറുടേയും, ന്യായാധിപന്റെയും, ഭാഗത്ത് നിന്നാണ്, ഡിവൈഎസ്പി സോജന്‍ എഴുതിപ്പിടിപ്പിച്ച തന്തയില്ലായ്മ വലിച്ച് കീറി കുപ്പയില്‍ എറിയേണ്ടതിന് പകരം അത് ശരി വച്ച് അടിയിൽ ഒപ്പിട്ട് കൊടുക്കുകയായിരുന്നു അവർ ചെയ്തത്…..

സര്‍ക്കാര്‍ അഭിഭാഷകരും ന്യായാധിപനും പോലിസും ചേര്‍ന്ന് നിന്ദ്യമായ രണ്ട് കൊലപാതകങ്ങള്‍ ആത്മഹത്യയാക്കി മാററി…..

ഈ കേസ് പുനരന്വേഷിക്കേണ്ടത് സത്യസന്ധരായ ഡയറക്ട് ഐപിഎസുകാരായ ഉദ്യോഗസ്ഥരാണ്, തെളിവുകള്‍ മല പോലെ ഈ കേസിന് മുന്‍പിലുണ്ട്…

പ്രതികളെയും കുട്ടികളുടെ മാതാപിതാക്കളെയും സാക്ഷികളെയും സത്യസന്ധനായ ഒരുദ്യോഗസ്ഥന്‍ നല്ലത് പോലെ ചോദ്യം ചെയ്താല്‍ ഈ കേസില്‍ തെളിവുകളുണ്ടാകും, അത്തരമൊരു അന്വേഷണവും അത്തരമൊരു ഉദ്യോഗസ്ഥനുമാണ് ഇനി വേണ്ടത്…

വിവേകമുളള ഒരു ന്യായാധിപനും സത്യസന്ധനായ സര്‍ക്കാര്‍ വക്കീലും കൂടിയുണ്ടെങ്കില്‍ കൊലയാളികള്‍ക്ക് തൂക്കുകയര്‍ തന്നെ കിട്ടും….