ഇത്രയും മനോഹരമായൊരു പ്രണയ സിനിമ ഈയടുത്തൊന്നും മലയാളത്തിൽ സംഭവിച്ചിട്ടില്ല, അതി മനോഹരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
318 VIEWS

Sarath Appus

നാല് വർഷങ്ങൾ..തണുത്ത മഴയും, നനുത്ത കാറ്റും, കോളേജ് വരാന്തയും, മാർക്കറിന്റെ മഷിയിൽ ഡെസ്കിൽ വിരിയുന്ന കവിതകളും.ഒരിക്കൽ കൂടി നമ്മുടെ പഴയ ക്യാമ്പസ് ഓർമകളിലേക്ക് കൈകോർത്ത് കൂടെ കൂട്ടുകയാണ് ഗായത്രിയും വിശാലും.കവിത പോലെ എന്നൊക്കെ പറഞ്ഞു കേട്ടത് മുന്നിൽ കാണുന്ന അനുഭൂതി.പ്രണയവും നഷ്ടപ്രണയവും അതിന്റെ തിരിച്ചു പിടിക്കലും, നഷ്ടപ്പെടാതെ ഇരിക്കാനുള്ള ചേർത്ത് പിടിക്കലുമൊക്കെയായി സിനിമ ഇമോഷണലി പ്രേക്ഷകനെ കൂടി ചേർത്ത് പിടിക്കുകയാണ്.രഞ്ജിത് ശങ്കർ.നിങ്ങൾ ഒരുകാലത്ത് എന്നിൽ ഭയം നിറച്ചു,മറ്റൊരു കാലത്തിൽ എന്റെ കണ്ണ് നിറയിച്ചു.

ഇന്ന് എന്നിൽ പ്രേമത്തിന്റെ മുന്തിരിചാറും നിറച്ചു. എന്തൊരു സംവിധായകനാണ് നിങ്ങൾ. പ്രിയ , സർജാൻ എന്ത് രസമാണ് നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി കണ്ണെടുക്കാതെ നോക്കിയിരുന്നു പോയി. അത്ര ഭംഗിയായി ആ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് രണ്ടുപേരും.ഇടയ്ക്ക് വന്നു പോകുന്ന പാട്ടുകളും നിങ്ങളും… വർണിക്കാൻ വാക്കുകളില്ല..ഇത്രയും മനോഹരമായൊരു പ്രണയ സിനിമ ഈയടുത്തൊന്നും മലയാളത്തിൽ സംഭവിച്ചിട്ടില്ല. അതി മനോഹരം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്