കൗമാരക്കാരനായ സ്കൂൾ വിദ്യാർത്ഥിക്ക് ഇരുചക്ര വാഹനത്തിൽ ലിഫ്റ്റ് കൊടുത്ത യുവതി പങ്കു വയ്ക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാ വിഷയം. യാത്രാമധ്യേ കൗമാരക്കാരൻ അശ്ലീലം പറഞ്ഞ അനുഭവം ഞെട്ടലോടെയാണ് യുവതി ഫേസ്ബുക്കിൽ പങ്കുവച്ചത്. സ്കൂൾ യൂണിഫോമിൽ ബാഗുമായി പോകവേ തന്നോട് ലിഫ്റ്റ് ചോദിച്ച ഒരാൺകുട്ടിയിൽ നിന്നുമാണ് മോശം ചോദ്യം നേരിടേണ്ടി വന്നതെന്ന് അപർണ എന്ന യുവതി പറയുന്നു. സാധാരണഗതിയിൽ ഒരു സ്ത്രീയോട് ലിഫ്റ്റ് ചോദിക്കുമ്പോൾ തോന്നാറുള്ള യാതൊരുവിധ സങ്കോചവും ആശങ്കയും ഇവരുടെ മുഖത്തുണ്ടായില്ല എന്ന് അപർണ പറയുന്നു. . സഹയാത്രികനായ കുട്ടിയോട് സ്കൂൾ വിശേഷവും മറ്റും അപർണ തിരക്കി. എന്നാൽ കുറച്ചു ദൂരം പോയതും വളരെ മോശമായ, അശ്ലീലം നിറഞ്ഞ ചോദ്യം നേരിടേണ്ടി വന്നു എന്ന് ഇവർ പറയുന്നു. പറഞ്ഞ കാര്യവും സംഭവവും അപർണ്ണ പങ്കുവച്ച വീഡിയോയിൽ ഉണ്ട്. വീഡിയോ കാണാം.