ജപ്പാനിലെ കുറുക്കന്മാരുടെ ഗ്രാമം കണ്ടിട്ടുണ്ടോ ? ചിത്രങ്ങളും വീഡിയോയും

414

zao-fox-village-japan-32

വളരെ ആകര്‍ഷകവും കൌതുകകരവുമായ വന്യജീവി സാങ്കേതങ്ങള്‍ ഉള്ള രാജ്യമാണ് ജപ്പാന്‍. ബണ്ണി ഐലന്റും ക്യാറ്റ് ഐലന്റുമൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട് എങ്കിലും ‘ഫോക്സ് വില്ലേജ് എന്ന് കേള്‍ക്കാന്‍ വഴിയില്ല. എന്നാല്‍ ജപ്പാനിലെ മിയാഗിയിലുള്ള സാവോ ഫോക്സ് വില്ലേജ്, 6 ഇനങ്ങളില്‍ പെട്ട കുറുക്കന്മാരുടെ വാസസ്ഥലമാണ്. 100 യെന്‍ ഉപയോഗിച്ച് ഇവിടെ സന്ദര്‍ശന അനുമതി ലഭ്യമാണ്.

ജപ്പാനില്‍ കുറുക്കന്മാര്‍ ഇനാരി ഒക്കാമിയുടെ സന്ദേശ വാഹകരാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് ഇവിടത്തെ ആള്‍ക്കാര്‍ പുന്യമായും ഇവറ്റകളെ കാണുന്നുണ്ട്. ആഹാരം കഴിക്കുവാന്‍ വേണ്ടി കടിപിടി കൂടുന്ന ഇവറ്റകള്‍ എന്നും സന്ദര്‍ശകരുടെ ഇഷ്ട ജീവികളാണ്.

ഈ കുറുക്കന്മാരുടെ ഗ്രാമത്തിലെ അത്ഭുത കാഴ്ചകള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഈ വീഡിയോയും ആകര്‍ഷകമായ ചിത്രങ്ങളും പറഞ്ഞു തരും ഈ ഫോക്സ് വില്ലേജിലെ വിശേഷങ്ങള്‍ …