Connect with us

ഉറകെട്ടുപോയ ഉപ്പ് പോലെയാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷം

ഉറകെട്ടുപോയ ഉപ്പ് പോലെയാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷം. ഉപ്പുരസമാണ് ഉപ്പിന്റെ പ്രത്യേകതയും തനിമയും. ആ രസം ഇല്ലെങ്കിൽ ഉപ്പ് ഉപ്പല്ല. അതുപോലെ കമ്മ്യൂണിസ്റ്റ് ഹൈപോതെസിസ് ആണ്

 81 total views

Published

on

Fr.Martin N Antony :

തനിമ നഷ്ടപെട്ട ഇടതുപക്ഷം

ഉറകെട്ടുപോയ ഉപ്പ് പോലെയാണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷം. ഉപ്പുരസമാണ് ഉപ്പിന്റെ പ്രത്യേകതയും തനിമയും. ആ രസം ഇല്ലെങ്കിൽ ഉപ്പ് ഉപ്പല്ല. അതുപോലെ കമ്മ്യൂണിസ്റ്റ് ഹൈപോതെസിസ് ആണ് ഇടതുപക്ഷത്തിന്റെ ആന്തരികതയും തനിമയും. അത് നഷ്ടപ്പെട്ടാൽ ഇടതുപക്ഷം ഇടതുപക്ഷമേയല്ല. കഷ്ടമെന്നു പറയട്ടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ ഇടതുപക്ഷത്തിൽ കമ്മ്യൂണിസ്റ്റ് ഹൈപോതെസിസിന്റെ ഒരു കണികയെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ്. സഖാക്കളെ, ഇതല്ല ഇടതുപക്ഷ രാഷ്ട്രീയം. ഇത് തനിമ നഷ്ടപ്പെട്ട വെറുമൊരു രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ്. ഇടതുപക്ഷം അഥവാ Leftist എന്ന വിശേഷണം ഈയൊരു പ്രസ്ഥാനത്തിന് ചേരുമോ എന്നത് സംശയമാണ്. ദൈവത്തെ ഓർത്ത് ഈ രാഷ്ട്രീയ പ്രസ്ഥാനത്തെ ഹൃദയപക്ഷമെന്നോ മാറ്റത്തിന്റെ പക്ഷമെന്നോ എന്നും വിളിക്കരുത്. രോഗാതുരമായ ആദർശപരതയുള്ള ഒരു പ്രസ്ഥാനം മാത്രമാണിത്.

ന്യൂനപക്ഷത്തിന്റെ രക്ഷക സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് ഇടതുപക്ഷത്തിന്റെ പൈതൃകവും സ്വത്വവുമായ കമ്മ്യൂണിസ്റ്റ് ഹൈപോതെസിസിനെ മതങ്ങളുടെ മുൻപിൽ അടിയറവു വച്ചതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ തോൽവി. സഹിഷ്ണുതയുടെ പേരിൽ മത തീവ്രവാദികളെ പോലും ആലിംഗനം ചെയ്തപ്പോൾ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് അതിന്റെ തനിമയാണ്. സഹിഷ്ണുത സംവാദാത്മകമാണ്, അടിയറവ് വയ്ക്കല്ലല്ല എന്ന കാര്യം കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ മറന്നുപോയി. അതുകൊണ്ട് ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഫോബിക് ആകുന്നവരാണ് ഈ നേതാക്കന്മാർ എല്ലാവരും എന്നതാണ്. പ്രസ്ഥാനത്തിന് തെളിമയില്ല. പ്രസ്ഥാനം സ്വപ്നംകണ്ട സഹവർത്തിത്വം ഇന്നൊരു ഭീകര സ്വപ്നമായി നിലനിൽക്കുന്നു.

ഇടതുപക്ഷം എന്ന ആദർശത്തിലേക്ക് മതതീവ്രവാദികൾ ഒരു ട്രോജൻ കുതിരയെ പോലെ കടന്നു കയറി അതിനെ തകർത്തു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കെ. ടി ജലീലും അദ്ദേഹത്തിന്റെ പ്രോട്ടോകോൾ ലംഘിച്ചുള്ള മത പുസ്തക വിതരണവും. ചിന്തകയായ Julia Kristeva ഒരു ലേഖനത്തിൽ പറയുന്നുണ്ട് ആദർശത്തിന് രോഗം ബാധിച്ചാൽ പിന്നെ സംഭവിക്കുക കിരാത വാഴ്ചയിലൂടെയുള്ള സ്വയം നശീകരണം മാത്രമാണെന്ന് (Julia Kristeva, “La forza dell’Europa è sapersi interrogare”, Avvenire 19, May 2020). രോഗാതുരമായ ആദർശത്തിൽ ജീവിക്കുന്നവർ സ്വയം ന്യായീകരിക്കുന്നതിനായി നിഷേധ സിദ്ധാന്തങ്ങളുമായി കൂട്ടുകൂടും. നോക്കൂ, എത്ര സാമർത്ഥ്യത്തോടെയാണ് ഈ ഇടതുപക്ഷക്കാർ അവരുടെ ആദർശ തനിമയെ സ്പർശിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളോട് നിഷേധാത്മകമായ നിലപാട് എടുക്കുന്നത്. അച്യുതാനന്ദനെ പോലെയുള്ള ചില ‘ബഹുജന രോമാഞ്ചങ്ങളെ’ ചില്ലുകൂട്ടിൽ നിർത്തി ആളെ കൂട്ടുകയും അഭിമന്യുവിനെ പോലെയുള്ള രക്തസാക്ഷികളുടെ ചോരയിൽ നിന്നുകൊണ്ട് അദ്ദേഹത്തെ കൊന്ന സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്നു ഈ പ്രസ്ഥാനം. ഇത് ഇടതുപക്ഷമാണോ? എന്നു മുതലാണ് ഇടതുക്ഷം മതമൗലികവാദികളുടെ വിജ്ഞാനവിരോധ ചിന്താഗതിയുടെ (Obscurantism) അടിവസ്ത്രം കഴുകാൻ തുടങ്ങിയത്? കോൺഗ്രസ് – ആർഎസ്എസ് ബാന്ധവത്തെക്കുറിച്ച് നിങ്ങൾ വാചാലരാകുമ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് – ഐസിസ് ഇടനാഴിയെ കുറിച്ച് നിങ്ങളെന്താണ് നിശബ്ദരാകുന്നത്?

പിൻകുറിപ്പ്:- 2012-13 കാലയളവിൽ വായിച്ച ഒരു പുസ്തകം ഓർമവരുന്നു. ഇടതുപക്ഷ ചിന്തകനായ Slavoj Zizek ന്റെ “First as Tragedy, Then as Farce”. സമകാലിക മുതലാളിത്തത്തിന്റെ യുക്തിരാഹിത്യത്തെ കുറിച്ചും അതിനു ബദലായി കമ്മ്യൂണിസ്റ്റ് ഹൈപോതെസിസിന്റെ ഉയർച്ചയുടെ ആവശ്യകതയുമാണ് വിഷയം. എല്ലാ പ്രസ്ഥാനങ്ങളും തോറ്റു തൊപ്പിയിട്ടു കഴിഞ്ഞു രക്ഷ ഇനി കമ്മ്യൂണിസത്തിൽ മാത്രമേയുള്ളൂ എന്ന് 9/11 നു ശേഷമുള്ള ആഗോള രാഷ്ട്രീയത്തെ വിശകലനം ചെയ്തു സ്ഥാപിക്കുകയാണ് രണ്ട് അധ്യായം മാത്രമുള്ള ഈ പുസ്തകത്തിൽ. പുസ്തകത്തിന്റെ ആദ്യ താളിൽ തന്നെ പറയുന്നുണ്ട്, “The title of this book is intended as an elementary IQ test for the reader”. ശരിയാണ് പുസ്തകത്തിന്റെ തലക്കെട്ട് പലതിനെയും ഇപ്പോൾ ഓർമ്മപ്പെടുത്തുന്നുണ്ട്. “LDF വരും എല്ലാം ശരിയാകും” എന്ന ആപ്തവാക്യത്തിലെ കാപട്യം ഓർമ്മ വരുന്നു. ഇപ്പോഴത്തെ ഇടതുപക്ഷ ഭരണം വരുന്നതിനു മുൻപുണ്ടായിരുന്നത് ദുരന്തമായിരുന്നുവെന്നും (tragedy) ഇവരുടെ വരവ് ഒരു പ്രഹസനമായിരുന്നുവെന്നും (Farce) ഇപ്പോഴുള്ളത് ഇവരുടെ പ്രസ്ഥാനത്തിന്റെ ദുർഗന്ധമാണെന്നും വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകുമ്പോൾ കേരള മോഡൽ കമ്മ്യൂണിസത്തിന്റെ പശ്ചാത്തലത്തിൽ ഷിഷേക്കിന്റെ പുസ്തകത്തിന്റെ തലക്കെട്ടിൽ ചെറിയൊരു മാറ്റം വരുത്താം എന്ന് വിചാരിക്കുകയാണ്: “First as Tragedy, Then as Farce, and then as Fart”.
അതെ, നാറ്റമാണിപ്പോൾ കേരളക്കര മുഴുവൻ. അളിഞ്ഞു കൊണ്ടിരിക്കുന്ന ഇടതുപക്ഷ ആദർശത്തിന്റെ നാറ്റം.

 82 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema8 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement