ശ്രീധരൻ സാർ ബ്യുറോക്രാറ്റ് തൊരപ്പനായിരുന്നു, കെജ്‌രിവാളിന്റെ ആ പദ്ധതിയെ അട്ടിമറിച്ചത് എങ്ങനെയെന്നറിയാമോ ?

  0
  387

  Francis Jacob

  “ബിജെപിയിൽ ചേർന്നത് തൻ്റെ പെട്ടെന്നുള്ള തീരുമാനമല്ല”ഈ ശ്രീധരൻ ഇന്നലെ മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞ ഏറ്റവും പ്രസക്തമായ വാചകം.ഇനി 2 വർഷം പുറകോട്ട് പോവാം.ഡൽഹിയിൽ കെജ്‌രിവാൾ സർക്കാർ സ്ത്രീകൾക്ക് പൊതുഗതാഗതം സൗജന്യമാക്കാൻ തീരുമാനമെടുത്തപ്പോൾ രണ്ടു കാര്യങ്ങളാണ് ആലോചിച്ചത്.

  1. AAP സർക്കാരിൻ്റെ കീഴിലുള്ള സർക്കാർ ബസുകളിൽ സൗജന്യ യാത്ര.
  2. ഡൽഹി മെട്രോയിൽ സൗജന്യ യാത്ര.

  May be an image of 2 peopleസർക്കാരിൻ്റെ കീഴിലുള്ള ബസുകളിൽ സൗജന്യ യാത്ര ഒരുക്കാൻ എളുപ്പത്തിൽ സാധിക്കും.പക്ഷേ ഡൽഹി മെട്രോ കേന്ദ്ര സർക്കാരിൻ്റെ കൂടി കീഴിൽ വരുന്നത് കൊണ്ട് മെട്രോയിൽ സൗജന്യ യാത്ര ഒരുക്കുമ്പോൾ അതിൻ്റെ ചെലവ് കേന്ദ്രം വഹിക്കില്ല. അതുകൊണ്ട് വേറൊരു പോംവഴി വേണം.കെജ്‌രിവാൾ സർക്കാർ അതിന് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കി. ഓരോ ദിവസവും ഡൽഹി മെട്രോയുടെ കയ്യിൽ നിന്നും സംസ്ഥാന സർക്കാർ പണം നൽകി ടിക്കറ്റ് വാങ്ങും.അത് മെട്രോ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ തുറന്നുകൊണ്ട് യാത്രക്ക് വരുന്ന സ്ത്രീകൾക്ക് സൗജന്യമായി നൽകും.അങ്ങനെ ചെയ്യുമ്പോൾ ഡൽഹി മെട്രോയ്ക്ക് ഒരു നഷ്ടവുമില്ല. കാരണം പണം കെജ്‌രിവാൾ സർക്കാർ നൽകുന്നു. സ്ത്രീകൾക്ക് സൗജന്യമായി യാത്രയും ചെയ്യാം.ഈ പദ്ധതി ഏകദേശം നടപ്പിലാവുന്ന ഘട്ടത്തിലാണ് നമ്മുടെ ഇ. ശ്രീധരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതി ഈ പദ്ധതി അട്ടിമറിക്കാൻ ബിജെപിയെ സഹായിച്ചത്.

  May be an image of 3 people and text that says "All News Images Videos Maps Shopping Did you mean: e sreedharan bjp हिंदीमेंखोजें खोजें इ श्रीधरनबीजेपी Top stories जागरण भाजपा में शामिल होंगे मेट्रो मैन ई श्रीधरन, केरल में लेंगे पार्टी की सदस्यता 3 hours ago www.ndtv.com BJP Using Metro Man E Sreedharan To Convey Political Message: Atishi 21-Jun-2019 AAP member Atishi Friday hit out at "Metro Man" E Sreedharan for calling the Delhi government's proposal of free rides to women"കെജ്‌രിവാളിൻ്റെ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പദ്ധതികൾക്ക് വേണ്ടി ഡൽഹി മെട്രോയെ ഉപയോഗിക്കരുത് എന്നായിരുന്നു ഇ. ശ്രീധരൻ്റെ കത്ത്. ഡൽഹി മെട്രോ നഷ്ടത്തിലാവാനും സാധ്യതയുണ്ട് എന്ന ഒന്നാന്തരം കളവും ഇ. ശ്രീധരൻ പറഞ്ഞു.ഓരോ ടിക്കറ്റിനും കെജ്‌രിവാൾ സർക്കാർ പണം നൽകി ടിക്കറ്റ് എടുക്കുമ്പോൾ എങ്ങനെയാണ് മെട്രോ നഷ്ടത്തിലാവുന്നത്!യഥാർത്ഥത്തിൽ മെട്രോ കൂടുതൽ ലാഭത്തിലേക്ക് വരുന്ന സാഹചര്യമായിരുന്നു ഉണ്ടാവാൻ പോവുന്നത്. മെട്രോയിൽ സൗജന്യ യാത്ര ഉണ്ടാവുമ്പോൾ സ്ത്രീകളിൽ ഭൂരിപക്ഷവും സ്കൂട്ടർ/കാർ പോലെയുള്ള സ്വന്തം വാഹനങ്ങൾക്ക് പകരം മെട്രോ ഉപയോഗിക്കുകയും, അങ്ങനെ കൂടുതൽ സ്ത്രീകൾ മെട്രോയിൽ സഞ്ചരിക്കുമ്പോൾ കൂടുതൽ ടിക്കറ്റുകൾ AAP സർക്കാരിന് വാങ്ങേണ്ടി വരുകയും അങ്ങനെ മെട്രോയ്ക്ക് കൂടുതൽ പണം ലഭിക്കുകയും ചെയ്യുമായിരുന്നു.

  ഏതായാലും ഡൽഹി മെട്രോ നിയന്ത്രിച്ച ഇ. ശ്രീധരൻ പോലും എതിർക്കുന്നു എന്നും പറഞ്ഞ് കേന്ദ്ര സർക്കാരിന് എളുപ്പത്തിൽ പദ്ധതി തടയാൻ സാധിച്ചു. അതുകൊണ്ട് നിലവിൽ ഡൽഹിയിൽ സർക്കാരിൻ്റെ ബസുകളിൽ മാത്രമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര.
  കെജ്‌രിവാൾ സർക്കാരിന് മെട്രോയിൽ സൗജന്യ യാത്ര ഒരുക്കണം എന്ന് നിർബന്ധമാണെങ്കിൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകട്ടെ എന്ന വിചിത്ര വാദവും ഇ. ശ്രീധരൻ ഉന്നയിച്ചു. മെട്രോയിൽ ആരൊക്കെ ഏതൊക്കെ ദിവസം സഞ്ചരിക്കും എന്നത് സർക്കാരിന് എങ്ങനെയാണ് മുൻകൂട്ടി അറിയാൻ സാധിക്കുക!

  അങ്ങനെ ആയിരക്കണക്കിന് ആളുകൾക്ക് ദിവസവും ആശ്വാസം പകരുമായിരുന്ന ഒരു പദ്ധതി കേന്ദ്ര സർക്കാരിന് വേണ്ടി അട്ടിമറിക്കാൻ കൂട്ടു നിന്ന വ്യക്തിയാണ് ഇ. ശ്രീധരൻ.അതോടൊപ്പം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പൊതു ഗതാഗതം താറുമാറാക്കരുത് എന്നും പറഞ്ഞ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് മറ്റൊരു നാലാംകിട കത്തും ഇ. ശ്രീധരൻ എഴുതിയിരുന്നു.സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്താൽ എങ്ങനെയാണ് പൊതു ഗതാഗതം താറുമാറാവുന്നത്?ഏതായാലും ബിജെപിയിൽ ചേരാനുള്ള തൻ്റെ തീരുമാനം പെട്ടെന്നെടുത്ത തീരുമാനമല്ലായിരുന്നു എന്ന ഇ. ശ്രീധരൻ്റെ പ്രസ്താവന ഏതായാലും ശരിയാണെന്ന് ബോധ്യപ്പെടാൻ ഈ ഒരൊറ്റ സംഭവം ധാരാളം.