അന്യമതസ്ഥരെയും കൃപാസനത്തിൽ എത്തിക്കാൻ ടെൻഡർ എടുത്തൊരു പ്രധാനാദ്ധ്യാപിക

811
Francis Joy എഴുതുന്നു 

ശ്രീ പിണറായി വിജയൻ
കേരള മുഖ്യമന്ത്രി

സാർ,
ആലപ്പുഴ ജില്ലയിലെ കലവൂരിൽ കൃപാസനം എന്ന ധ്യാനകേന്ദ്രം വി. പി. ജോസഫ് വലിയവീട്ടിൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നടത്തുന്നതും, ഈ സ്ഥാപനം പുറത്തിറക്കുന്ന കൃപാസനം പത്രം രോഗ സൗഖ്യത്തിനും, ഉദ്ധിഷ്ഠ ഭൗദീകകാര്യ സാധ്യതക്കുംവേണ്ടി വിശ്വാസികൾ കീറിത്തിന്നുന്ന കാര്യവും നവ മാധ്യമങ്ങളിൽ ചർച്ചയായതും, കാര്യലബ്ദിക്കായി ഒരു വിശ്വാസി തന്റെ മകളുടെ അറിവില്ലാതെ പത്രം ഭക്ഷണത്തിൽ ചാലിച്ച് നൽകുകയും, പിന്നീട് ആരോഗ്യ പ്രശ്നങ്ങളോടെ ആ യുവതി ആശുപത്രിയിലായതും അടുത്ത കാലത്താണ്.

ഇതൊക്കെ നുണയാണെന്ന് പറഞ്ഞും, ധ്യാന കേന്ദ്രത്തെ ന്യായീകരിച്ചും ചില കത്തോലിക്കാ വൈദീകരും, അനുയായികളും മുന്നോട്ട് വന്ന അവസരത്തിൽ, താങ്കളുടെ ശ്രദ്ധയിലേക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.

പേര് – ഡെയ്‌സി ജോർജ്ജ്
സ്ഥലം – മാവേലിക്കര രൂപത, കറ്റാനം ഇടവക
ജോലി – ടീച്ചർ (പ്രധാനാധ്യാപക)
സ്‌കൂളിന്റെ പേര് – പറയുന്നില്ല

കഴിഞ്ഞ ദിവസം ജോസഫ് വലിയവീട്ടിൽ പറഞ്ഞത്‌ : “2018 മെയ് 12 ന് മെത്രാൻ വിളിച്ചു പറഞ്ഞതിനുശേഷം: പത്രം കഴിച്ചും, പത്രത്തിൽ കിടന്നും, പത്രം ദേഹത്ത് വച്ചും ലഭിക്കുന്ന അത്ഭുതങ്ങൾ ഒന്നുംതന്നെ പത്രത്തിൽ റിപ്പോർട് ചെയ്തിട്ടില്ല.” എന്നായിരുന്നു. പാത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലായിരിക്കും. ആ തിയതിക്ക് ശേഷം കൃപാസനത്തിൽ പറഞ്ഞ സാക്ഷ്യമാണ് ഇത്.

അതായത്: ജോസഫ് വലിയവീട്ടിൽ നടത്തുന്ന കൃപാസനം ധ്യാന കേന്ദ്രത്തിൽ ടിയാന്റെ അറിവോടെയും, അനുവാദത്തോടെയും, സഹപ്രവർത്തകരുടെ സഹായത്താൽ എഴുതുന്ന സാക്ഷ്യങ്ങൾ വിശ്വാസികൾ പേരെഴുതി ഒപ്പിട്ടത്തിനു ശേഷമാണ് ഓരോ സാക്ഷ്യവും സ്ഥാപനത്തിൽ സ്റ്റേജിൽ കയറി നിന്ന് പറയുന്നത്.
എന്നിട്ടും താൻ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് ടിയാൻ പറഞ്ഞത്.

ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾ പറഞ്ഞു വിശ്വാസികളെ ചതിച്ച് അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് ബാധ്യതയില്ലേ?, പ്രത്യേകിച്ച് 2016-2017 ബജറ്റിൽ പൊതു ഖജനാവിൽ നിന്നും 50 ലക്ഷം രൂപ ഈ സ്ഥാപനത്തിന്‌ അനുവദിച്ച സന്നർഭത്തിൽ?

ഈ പ്രധാനധ്യാപികയുടെ ഹോബികൾ:
➡️ സ്‌കൂൾ കുട്ടികൾക്ക് കൃപാസനം പത്രം നൽകുന്നു
➡️️ ഹിന്ദുക്കളെ കൃപാസനത്തിൽ കൊണ്ടുവരുന്നു
➡️ കൃപാസനം പത്രം കഴിപ്പിക്കുന്നു
ഇതിനെയൊന്നും മത വിപരിവർത്തനം എന്ന് വിളിക്കാൻ പറ്റില്ലേ?
ഇത് തന്നെയാണ് കൃപാസനത്തിന്റെ ആദ്യന്ത ലക്‌ഷ്യം എന്നാണ് എന്റ്റെ അഭിപ്രായം.

“ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്ക്കരണ ബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റ്റെയും മൗലീക കടമയാണ്.” Article 51 A (h)എന്ന് ഭരണഘടന ഓരോ ഇന്ത്യക്കാരനേയും ഓർമ്മിപ്പിക്കുന്ന മൂല്ല്യത്തെ
ആക്ഷേപിക്കുകയും, നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥികളിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുകയും, മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള ഒരു യുവാവിനെ പത്രം കഴിപ്പിച്ചതിനും ഈ അധ്യാപികയെ ശിക്ഷിക്കുകയും, അധ്യാപിക സ്ഥാനത്ത് നിന്നും ഇവരെ അടിയന്തിരമായി നീക്കം ചെയ്യണമെന്നും, ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും അടിയന്തിരമായി നിയമനിർമാണം കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിറുത്തുന്നു!

🖋️ f®an©is j◎y

#കൃപാസനം