ഡൊമനിക് വളമനാലിന്റെ വിശുദ്ധ നുണകൾ 

538

Francis Joy എഴുതുന്നു

ഡൊമനിക് വളമനാലിന്റെ വിശുദ്ധ നുണകൾ
=========

Francis Joy
Francis Joy

ഫാദർ ഡൊമനിക് വളന്മനാൽ, തനിക്ക് ആമാശയത്തിൽ ക്യാൻസർ വന്നുവെന്നും, മരുന്ന് വാങ്ങിയിട്ടും അത് കഴിക്കാതെ യേശു സുഖമാക്കിയെന്നും അവകാശപ്പെടുന്നു. ഇതിനെകുറിച്ച് ടിയാൻ നടത്തിയ രണ്ടു വീഡിയോകൾ കണ്ടു, വൈരുധ്യങ്ങളുള്ള രണ്ടിൽ നിന്നും എടുത്ത പ്രസിദ്ധ ഭാഗങ്ങൾ താഴെ കുറിക്കുന്നു.

🔶 ജനനം – 1972-06-08
➡️ ഞാൻ മരിച്ചുപോകേണ്ടതായിരുന്നു,
നിങ്ങൾക്കുവേണ്ടി ദൈവം നിറുത്തിയിരിക്കുന്നതാണ്
➡️ 1995ൽ വയറിൽ പ്രശ്നങ്ങൾ തുടങ്ങി, മൂന്നര വർഷം വേദനയുമായി നടന്നു (1998 – 99 പകുതി വരെ)
🔶 – പൗരോഹിത്യം – 1998-12-31
➡️ ഒന്നര വർഷംകഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ ആമാശയത്തിൽ ക്യാൻസർ (2001)
🔴 അതായത്: മൂന്നര + ഒന്നര = 5 വർഷം ക്യാൻസറുമായി ചികിത്സിക്കാതെ ജീവിച്ചു!
➡️ കാഞ്ഞിരപ്പള്ളി രൂപതയിലെ മരിക്കാറായ പുരോഹിതരുടെ കൂടെ താമസമായി (priest home)
30 -31 വയസ്സായിരുന്നു (2002)
➡️ മൂന്നുമാസം കിടപ്പിലായി (മറ്റൊരു വിഡിയോയിൽ പറയുന്നത് 5 മാസം എന്നാണ് )
➡️ ക്യാൻസറിന് ചികിത്സ തുടങ്ങിയപ്പോൾ കുർബാനക്കിടെ ബോധം കെട്ടുവീണു, side effects!
➡️ നാല് വൈദീകർ അവരുടെ പള്ളിയിൽ എന്നെ നിരസിച്ചു
➡️ മെത്രാൻ യൂറോപ്പിൽ പോയ നേരം വികാരി ജെനറാലിന്റ്റെ കാലു പിടിച്ച് ഒരു പള്ളിയിൽ(?) പോകാൻ അനുവാദം കിട്ടി.
➡️ 2001 ഫെബ്രുവരി മുതൽ ജൂൺ 16 വരെ
പ്രീസ്റ്റ് ഹോമിലായിരുന്നു.
➡️ 2001 ജൂൺ 16ന് ഒരു പള്ളിയിലേക്ക് (?) പോകാൻ അനുവാദം കിട്ടി, അവിടെ പ്രാർത്ഥിക്കുമ്പോൾ
യേശു പറഞ്ഞു: “നീ ഇന്ന് മുതൽ മരുന്നൊന്നും കഴിക്കേണ്ട, ഞാൻ നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”
➡️ വൈകുന്നേരം മരുന്ന് കഴിക്കാൻ നേരം വീണ്ടും ഒരു സ്വരം കേട്ടു. “ഈ നിമിഷം മുതൽ നീ മരുന്ന്‌ കഴിക്കണ്ട”
➡️ അങ്ങനെ മരുന്ന് കഴിക്കുന്നത് നിറുത്തി. ഒരാഴ്ച കഴിഞ്ഞ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചെക്കപ്പിന് പോയി. ഡോക്റ്റർ ചോദിച്ചപ്പോൾ മരുന്ന് കഴിക്കുന്നുണ്ട് എന്ന് പറഞ്ഞു.
➡️ ആറു മാസം കഴിഞ്ഞപ്പോൾ മുറി ക്ളീൻ ചെയ്യാൻ വന്ന സിസ്റ്റേഴ്സ് മുറിയിൽ മരുന്നുകൾ കണ്ട് ചോദിച്ചു, “ഇതൊന്നും കഴിക്കാറില്ലേ?” (ഈഭാഗം രണ്ടാമത്തെ വിഡിയോയിൽ ഇല്ല)
🔵 “ഇല്ല, ഞാൻ മരുന്ന് കഴിക്കാറില്ല! മരുന്ന് കഴിക്കാതെ ക്യാൻസർ മാറി!”
അല്ലേലൂയാ സ്തോത്രം!

Image result for father dominic valanmanal

🔴 – ലീവെടുത്ത് പോന്ന പള്ളിയിൽ തിരികെ പോകാമെന്നിരിക്കെ, അവിടെ പോകാതെ രൂപതയിലെ മറ്റു പള്ളികളിൽ പോകാൻ വൈദീകരുടെ കാലുപിടിച്ച് നടന്നത് എന്തിനായിരുന്നു? (രോഗിയായ എന്നെ എല്ലാവരും ഉപേക്ഷിച്ചെന്ന വൈകാരികത സൃഷ്ടിച്ച് കേൾവിക്കാരിൽ തന്നോടുള്ള സിമ്പതി സൃഷ്ടിക്കാൻ ശ്രമിക്കുന്നുതാണോ?)
🔴 – അഞ്ചു മാസത്തെ ചികിത്സ കഴിഞ്ഞാണ് മരുന്ന് കഴിക്കേണ്ടന്ന് തീരുമാനിച്ചത്, അല്ലേ?
🔴 – “നീ ഇനി മരുന്ന് കഴിക്കണ്ട, നിൻറ്റെ അസുഖം ഞാൻ മാറ്റിയിരിക്കുന്നു” എന്ന് യേശു രണ്ടുവട്ടം പറഞ്ഞിട്ടും, ഒരാഴ്ച മരുന്ന് കഴിക്കാതിരിന്നിട്ടും, 7 ദിവസം കഴിഞ്ഞ് ആശുപത്രിയിൽ തിരികെ ചെന്നപ്പോൾ: “മരുന്ന് കഴിക്കുന്നുണ്ടോ?” എന്ന് ഡോക്റ്റർ ചോദിച്ചപ്പോഴും, ഈ അത്ഭുതത്തിന്റെ കാര്യം ഡോക്റ്ററോട് പറയാതിരുന്നത് എന്തുകൊണ്ട്?
🔴 – യേശു രോഗം മാറ്റി എന്ന് ഉറപ്പായിട്ടും, മരുന്ന് കഴിക്കാതിരുന്നിട്ടും, മുടങ്ങാതെ 6 മാസക്കാലം മരുന്ന് വാങ്ങാൻ പോയത് എന്തുകൊണ്ട്? എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ക്യാന്സറിനുള്ള മരുന്ന് വെറുതെ കൊടുത്തിരുന്നോ?

🔴 – അല്ല കോയ, ഒരു പ്രശ്നമുണ്ടല്ലോ!
കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർബുദ ചികിൽസ വിഭാഗം (Oncology) തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ.
അപ്പോൾ: 2001ൽ ആമാശയ അർബുദത്തിന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ നടത്തിയത് എങ്ങിനെ?

🔴 – എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ക്യാൻസർ ചികിത്സ ഇല്ലാതിരുന്ന അക്കാലത്ത്, ക്യാൻസറിന് ചികിത്സിച്ച ആ ഡോക്റ്ററുടെ പേരെന്താണ്?

🔶 – Medical Trust Hospital ന്റ്റെ ഒരു പ്രസ്സ് റിലീസ് പ്രതീക്ഷിക്കുന്നു!

🔴 – എന്നാലും എന്റ്റെ ഡൊമനിക്കെ,
2001ൽ മുരിങ്ങൂർ – പോട്ട ആശ്രമങ്ങളിൽ പോയി ധ്യാനം കൂടി ക്യാൻസർ മാറ്റാതെ, വട്ടായുടെ സെഹിയോൻ ധ്യാന കേന്ദ്രത്തിൽ പോയി അത്ഭുത സൗഖ്യം നേടാതെ, എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ഇല്ലാത്ത ക്യാൻസർ ചികിത്സക്ക് പോയത് ആ ധ്യാന കേന്ദ്രങ്ങളോടുള്ള പുശ്ചമല്ലേ?

🔴 – അങ്ങനെയുള്ള നിങ്ങൾ 2009ൽ തുടങ്ങിയ ധ്യാന കേന്ദ്രം നല്ല വരുമാനം ഉണ്ടാക്കുന്നില്ലേ?

– “ഞാൻ ജീവനുള്ള യേശുവിനെ നേരിട്ട് കണ്ടു”
– “ലോക സുവിശേഷ വൽക്കരണത്തിനു ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു” …. യേശു എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞെന്ന് ആത്മരതികൊള്ളുന്ന ഒരു വ്യക്തിക്ക്, ധ്യാനകേന്ദ്രങ്ങൾ കച്ചവടസംരംഭങ്ങളായി വളരുന്ന കാലത്ത്, ധ്യാനഗുരു എന്ന നിലക്ക് മറ്റുള്ളവരിൽ നിന്നും താൻ വ്യത്യസ്തനാണെന്നുള്ള മാനസീകാവസ്ഥയിൽനിന്നും ഉണ്ടായ ആത്മപ്രശംസയുടെ ജല്പനങ്ങളാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തനിക്ക് ക്യാൻസർ വന്നപ്പോൾ ആശുപത്രിയിൽ പോയി ഡോക്ട്ടറെക്കണ്ടു ചികിത്സ തേടിയിട്ടും, ഡോക്ട്ടറും മരുന്നുമല്ല ദൈവമാണ് സുഖപ്പെടുത്തുന്നത് എന്ന താങ്കളുടെ ജല്പനം അപലപനീയം തന്നെ!

വാൽ: കേരളത്തിലെ ധ്യാന കുറുക്കൻമ്മാർ എല്ലാ വർഷവും വിദേശ യാത്ര ചെയ്യുന്നതിന്റെ പുറകിൽ ചികിത്സയും നടത്തുന്നുണ്ടോ എന്ന് സംശയിച്ചാൽ കൊയപ്പാവോ?
🖋️ f®an©is j◎y

Video Courtesy – Sehion UK