കൊല്ലപ്പെടേണ്ട മറിയവും ദൈവവും; ദൈവം നൽകിയ നിയമംതെറ്റിക്കാൻ ദൈവംതന്നെ ആവശ്യപ്പെടുന്ന ദയനീയത

242

Francis Joy എഴുതുന്നു

കൊല്ലപ്പെടേണ്ട മറിയവും ദൈവവും
=================

1️⃣ “വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി. അവർ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? (John, 8:3 -5)
(എന്തുകൊണ്ട് പുരുഷനെകൂടെ കൊണ്ടുവന്നില്ല എന്നും, അല്ലെങ്കിൽ എങ്ങിനെ ഒരു സ്ത്രീ ഒറ്റക്ക് വ്യഭിചാരം ചെയ്തു എന്നുമുള്ള ന്യായമായ ചോദ്യങ്ങൾ നിലനിൽക്കുന്നു.)

2️⃣ മോശയുടെ നിയമം ഇങ്ങനെ:
“വിവാഹശേഷം … 20: യുവതിയിൽ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കിൽ, 21 : അവർ ആ യുവതിയെ അവളുടെ പിതൃഭവനത്തിന്റെ വാതിൽക്കൽ കൊണ്ടുപോകുകയും അവളുടെ നഗരത്തിലെ പുരുഷൻമാർ അവളെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണം. 22 : അന്യന്റെ ഭാര്യയോടൊത്ത് ഒരുവൻ ശയിക്കുന്നതു കണ്ടുപിടിച്ചാൽ ഇരുവരെയും വധിക്കണം.23 : അന്യപുരുഷനുമായി വിവാഹവാഗ്ദാനം നടത്തിയ ഒരു കന്യകയെ പട്ടണത്തിൽവച്ച് ഒരുവൻ കാണുകയും അവളുമായി ശയിക്കുകയും ചെയ്താൽ, ഇരുവരെയും പട്ടണ വാതിൽക്കൽ കൊണ്ടു പോയി കല്ലെറിഞ്ഞു കൊല്ലണം. (നിയമാവർത്തനം, 22: 13-30)

3️⃣ “യേശുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.” (മത്തായി, 1: 18)

4️⃣ “19 : അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. 20 : കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ്.” (മത്തായി, 1: 19-20)

ബെസ്റ്റ്!
ദൈവം നൽകിയ നിയമംതെറ്റിക്കാൻ ദൈവംതന്നെ ആവശ്യപ്പെടുന്ന ദയനീയത.

അതായത്, വിവാഹനിശ്ചയം ചെയ്ത ജോസഫിൽ നിന്നല്ലാതെ മറ്റൊരു പുരുഷനിൽനിന്നും ഗർഭംധരിച്ച മറിയം യഹൂദ നിയമ പ്രകാരം കൊല്ലപ്പെടേണ്ടവളായിരുന്നില്ലേ? ഇതാണ് ബൈബിൾ എന്ന പുസ്തകം വായിക്കുന്ന ഏതൊരു സാധാരണ മനുഷ്യർക്കും ഉണ്ടാകാൻ ഇടയുള്ള സംശയം.

5️⃣ “മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം യേശു നിത്യം പുരോഹിതനാണ്” (Hebrews, 7:17)
മാതാപിതാക്കളില്ലാതെ, പാരമ്പര്യമില്ലാതെ, മുൻഗാമിയോ പിൻഗാമിയോ ഇല്ലാത്ത, ജനനവും മരണവും ഇല്ലാത്ത, രാജാവും പുരോഹിതനുമായാ മെൽക്കിസെദേക്കിനെ അവതരിപ്പിക്കുന്ന സർവ്വജ്ഞാനിയായ ദൈവത്തിന്, താൻതന്നെ നൽകിയിരുന്ന നിയമം ലംഘിച്ച് ജോസഫുമായി വിവാഹനിശ്ചയം ചെയ്തിരുന്ന യുവതിയിൽ അല്ലാതെ മകനെ ഉണ്ടാക്കാനുള്ള ബുദ്ധി തോന്നാതിരുന്നത് എന്തൊരു കോമഡിയാണ്.

5️⃣ മതനിയമം അക്ഷരംപ്രതി പാലിച്ചിരുന്ന യഹൂദ സമൂഹത്തിൽ, വിവാഹ നിശ്ചയം കഴിഞ്ഞ മറിയം മറ്റൊരാളിൽ നിന്നും ഗർഭിണിയായാൽ അത് വ്യഭിചാരകുറ്റം തന്നെയാണ്. അങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്ന ദൈവനിയമം നിറവേറ്റിയാൽ: കൊല്ലപ്പെടേണ്ടത് മറിയവും യഹോവയും തന്നെ, പിന്നെ വിളിപ്പേരും.
ഉം, ഡിഫമേഷന് കേസ് കൊടുക്കണം!

6️⃣ വഴിയിൽ ആരോ മറിയത്തെ ആക്ഷേപിക്കുന്നു എന്ന് മോങ്ങുന്നതിനു മുൻപ് അതിനുള്ള കാരണം അന്വേഷിക്കുകയായിരുന്നു നിങ്ങൾ ഒരു പോരോഹിതനാണെങ്കിൽ ആദ്യം ചെയ്യേണ്ടിയിരുന്നത്, അതിന് കഥാ പൊത്തകം വായിക്കണം. ബൈബിളിൽ യേശു പഠിപ്പിക്കുന്ന ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനപോലും മാറ്റിഎഴുതിയ സ്ഥിതിക്ക്, ബൈബിൾ കൂടി മാറ്റി എഴുതിക്കൂടെ: വൈരുധ്യങ്ങളും, മണ്ടത്തരങ്ങളും ഇല്ലാത്ത ഒരെണ്ണം?

നബി: ചുത്തിവാദികളെ എല്ലാത്തിനേം തിരിച്ചുനിറുത്തി തിരിച്ചറിയൽ പര്യടണംനടത്തി, ചന്തിക്ക് ചൂരലിനടിച്ച്, തല മൊട്ടയടിച്ച് ചന്ദനം പൂശി, ചെരുപ്പ്മാലയിട്ട് തെരുവിലൂടെ നടത്തിക്കണം, നാശങ്ങൾ! പിന്നെ പൊന്തകളെ മൊത്തം വെടിവച്ച് കൊല്ലണം. സാത്താൻ സേവാക്കാരെ പ്രാർത്ഥിച്ച് മാനസാന്തരപ്പെടുത്തിയാ മതി.
അപ്പൊ എല്ലാം പറഞ്ഞപോലെ.
✒️ f®an©is j◎y

Advertisements
Previous articleനിങ്ങൾ ഒരു വികാരജീവിയാണോ?
Next articleനിങ്ങളൊക്കെ എന്തിനാ പഠിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.