ഫ്രാൻസിലെ ബീച്ചിൽ സ്ത്രീകളോട് മേൽവസ്ത്രം ധരിക്കാനാവശ്യപ്പെട്ട പൊലീസിന് ശകാരവർഷം

83

prakash Nair Melila

ഫ്രാൻസിലെ ബീച്ചിൽ സ്ത്രീകളോട് മേൽവസ്ത്രം ധരിക്കാനാവശ്യപ്പെട്ട പൊലീസിന് ശകാരവർഷം !

ഫ്രാൻസിലെ Sainte-Marie-la-Mer ബീച്ചിൽ കഴിഞ്ഞദിവസം ടോപ്പ് ലെസ്സ് ( Top Less ) ആയി സൺ ബാത്ത് നടത്തുകയായിരുന്ന സ്ത്രീകളോട് വസ്ത്രം ധരിക്കാനാവശ്യപ്പെട്ട പോലീസുകാർക്കെതിരെ ഫ്രാൻസിലും യൂറോപ്പിലാകമാനവും പ്രതിഷേധ കൊടുങ്കാറ്റ് അലയടിക്കുകയാണ്.യൂറോപ്പിലെ സമൂഹമാധ്യമങ്ങളിൽ വിഷയം കത്തിജ്വലിച്ചു.വ്യക്തിസ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റമാണ് പോലീസ് നടത്തിയിരിക്കുന്നതെന്നും സ്ത്രീകളെ അവർ മനപ്പൂർവ്വം അപമാനിക്കുകയായി രുന്നെന്നും ആരോപണമുയർന്നു.

ഒടുവിൽ ഫ്രാൻസിലെ ആഭ്യന്തരമന്ത്രിതന്നെ പോലീസിനെതിരേ രംഗത്തുവന്നു. ” പോലീസ് ചെയ്തത് തെറ്റാണ്. മാറുമറയ്ക്കണമെന്നാവശ്യ പ്പെടാൻ പോലീസിനധികാരമില്ല.അത് സ്ത്രീകളുടെ അവകാശമാണ്. സ്വാതന്ത്ര്യം എന്നത് അമൂല്യമായ ഒന്നാണ് ” ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.തൊട്ടുപിറകേ പോലീസ് വക്താവ്,ലഫ്.കേണൽ മൈദി സയറർ പോലീസുകാർക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി എത്തി. ” വിവരക്കേടാണ് പോലീസ് കാട്ടിയത്. അവരുടെ നിയമവിരുദ്ധമായ നടപടിയാണ് ഇപ്പോൾ പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത്. നിങ്ങളെ യൂണിഫോമിൽ തന്നെ കാണാനാണ് ഞാനാഗ്രഹിക്കു ന്നത്. ഒന്നോർക്കുക Sainte-Marie-la-Mer ബീച്ചിൽ സ്ത്രീകൾ ടോപ്പ് ലെസ്സ് ആകുന്നത് നിയമവിരുദ്ധമല്ല.”

വിഷയം എന്നിട്ടും ശമിച്ചില്ല.ഒടുവിൽ പോലീസ് അവരുടെ ഫേസ്ബുക്ക് പേജിൽ ഒരു വിശദീകരണക്കുറിപ്പി റക്കി. അതിപ്രകാരമാണ്‌ :- ” ബീച്ചിൽവന്ന കൊച്ചുകുട്ടികളുൾപ്പെട്ട ഒരു കുടുംബം ആവശ്യപ്പെട്ടതനുസരി ച്ചാണ് പോലീസ് Top Less ആയി സൺ ബാത്ത് ചെയ്യുകയായിരുന്ന ആ യുവതികളോട് മേൽവസ്ത്രം ധരി ക്കാൻ ആവശ്യപ്പെട്ടത്. ഒരു വിവാദം ഒഴിവാക്കുകയെന്ന സദുദ്ദേശത്തോടെയാണ് പോലീസ് ഇടപെട്ടത്. ബീച്ചിൽ മേൽവസ്ത്രം ധരിക്കാതെ സ്ത്രീകൾക്ക് സൺ ബാത്ത് ചെയ്യുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ല.”

യൂറോപ്പിൽ കഴിഞ്ഞ വർഷം നടന്ന ഒരു സർവ്വേ പ്രകാരം അതിൽ പങ്കെടുത്തവരിൽ ഫ്രാൻസിൽ നിന്നുള്ള 22 % സ്ത്രീകളും സ്പെയിനിൽനിന്നു ള്ള 48% സ്ത്രീകളും ജർമ്മനിയിലെ 34 % സ്ത്രീകളും മിക്കപ്പോഴും ബീച്ചു കളിലും പാർക്കിലുമൊക്കെ ടോപ്പ് ലെസ്സ് ആകാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അത് തങ്ങളുടെ പൂർണ്ണ അവകാശമാണെന്ന നിലപാടാണവർ പ്രകടിപ്പിച്ചത്.
2018 ൽ സ്ത്രീകൾ ടോപ്പ്ലസ്സ്‌ ആയി സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം മുറുകിയ പ്പോൾ സ്‌പെയിനിലെ ബാഴ്സിലോണയിൽ ഇതിനായി ഒരു ജനഹിതപരിശോധന തന്നെ നടത്തുകയുണ്ടായി. അതിൽ ടോപ്പ്ലസ് അനുകൂലികൾക്ക് 61 % വോട്ടും എതിരാളികൾക്ക് 39 % വോട്ടുകളുമാണ് ലഭിച്ചത്. (BBC ,VKY)