കേരളത്തിലെ ടു വീലർ വിപണിയിൽ നടക്കുന്ന വൻ തട്ടിപ്പ് നിങ്ങൾ അറിയണം

143

പ്രീയപ്പെട്ട സുഹൃത്തുക്കളെ,

കേരളത്തിലെ ടു വീലർ വിപണിയിൽ നടക്കുന്ന വൻ തട്ടിപ്പ് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം. സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനം ആണല്ലോ ടു വീലർ വെയിലും മഴയും പൊടിയും ഒക്കെ സഹിച്ചു മിക്കവരും ഇതിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയാനും ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാനും ആണല്ലൊ. എന്നാൽ ഇവർ ഈ സാധാരണക്കാരുടെ വാഹനം മേടിക്കുന്ന നമ്മളെ പിഴിയുന്നത് എങ്ങനെ ആണെന്ന് നമ്മൾ തിരിച്ചറിയണം. നമ്മൾ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വാഹനം തീരുമാനിച്ചാൽ ഉടൻ തന്നെ ഷോറൂമിൽ പോയി ഒരു quotation മേടിക്കുക. അതിനു ശേഷം പ്രസ്തുത കമ്പനിയുടെ വെബ്‌സൈറ്റിൽ നോക്കി ആ വാഹനത്തിന്റെ നമ്മുടെ സിറ്റിയിലെ എക്സ് ഷോറൂം വില പരിശോധിക്കുക. മിക്ക കമ്പനികളും അതാതു ജില്ലകളിലെ എക്സ് ഷോറൂം വില വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ട്. ഈ വിലയും നമ്മൾ വാങ്ങിയ കോറ്റേഷനിലെ വിലയും താരതമ്യം ചെയ്യുക. എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ സൈറ്റിൽ തന്നെ കൊടുത്തിരിക്കുന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക. അതിൽ കൂടുതൽ വില നമ്മൾ കൊടുക്കേണ്ടതില്ല. പിന്നെ റോഡ് ടാക്സ് അത് എക്സ് ഷോറൂം വിലയുടെ നിശ്ചിത ശതമാനം ആണ്. എന്റെ അറിവിൽ 150CC വരെയുള്ള വാഹനങ്ങൾക്ക് 9 % ആണ്. സംശയം ഉണ്ടെങ്കിൽ ബഹു. RTO ഓഫീസിൽ അന്വേഷിച്ചു ഉറപ്പാക്കുക. നമ്മൾ കൊടുത്ത തുകയുടെ തന്നെ ടാക്സ് റെസീപ്റ്റ് കിട്ടി എന്ന് ഉറപ്പാക്കുക. അത് പോലെ റിയർ വ്യൂ മിറർ ഹെൽമെറ്റ് സാരി ഗാർഡ് നമ്പർ പ്ലേറ്റ് തുടങ്ങിയ സേഫ്റ്റി അക്‌സെസ്സറിസ് എല്ലാം ഉൾപ്പടെയുള്ള വിലയാണ് എക്സ് ഷോറൂം വില. ഇതിനായി വേറെ പണം നൽകേണ്ടതില്ല. അക്‌സെസ്സറി തിരഞ്ഞെടുക്കുമ്പോൾ നമുക്ക് വേണ്ടത് മാത്രം എടുക്കുക. ഷോറൂമിന്റെ പരസ്യം പതിച്ച സീറ്റ് കവർ ടാങ്ക് കവർ ഇവയൊക്കെ എന്തിനു നമ്മൾ അധിക വില കൊടുത്തു ഇവരോട് വാങ്ങണം. കുറഞ്ഞ വിലക്ക് നല്ല നിലവാരം ഉള്ളത് പുറത്തു വാങ്ങാൻ കിട്ടും. ഇൻഷുറൻസ് ഷോ റൂമിൽ നിന്ന് എടുക്കണ്ട എന്ന് പറയുന്നില്ല എങ്കിലും ആവശ്യക്കാർക്ക് ഓൺലൈൻ ആയി നിരക്ക് പരിശോധിക്കാവുന്നതാണ്. ടെമ്പററി , പെർമനന്റ് രെജിസ്ട്രേഷനായി വാങ്ങുന്ന തുകയും വളരെ കൂടുതൽ ആണ്. പിന്നെ അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്സ് ട്രാൻസ്‌പോർട്ടേഷൻ ചാർജ്സ് ഇതൊന്നും നമ്മൾ കൊടുക്കേണ്ടതില്ല. വാഹനം ലോൺ ആയാണ് വാങ്ങുന്നതെങ്കിൽ. മേൽ പറഞ്ഞ പ്രകാരം ഉള്ള ഓൺ-റോഡ് വിലയിൽ നിന്നും ഡൌൺ-പേമെന്റ് കഴിഞ്ഞുള്ള തുക മാത്രം ലോൺ ആക്കി അതിന്റെ EMI പരിശോധിച്ച പലിശ കാലാവധി എന്നിവ ഉറപ്പു വരുത്തുക. 8 – 10 ഷോ റൂമിലെ കോറ്റേഷൻ വാങ്ങി കൃത്യം ആയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പോസ്റ്റ് ചെയ്യുന്നത്. സംശയം ഉള്ളവർക്ക് നേരിട്ട് ചെക്ക് ചെയ്തു നോക്കാം. ഉപകാരപ്രദം എന്ന് തോന്നിയാൽ അധികാരികളിൽ എത്തും വരെ ഷെയർ ചെയ്യൂ.

(കടപ്പാട് KSRTC BUS FANS)