Mukesh Muke II

ഒറ്റ സീസൺ കൊണ്ട് മാത്രം പിൽകാലത്തു ‘കൾട്ട് ക്ലാസിക് ‘ എന്ന വിശേഷണത്തിന് അർഹത നേടിയ ടീൻ ഡ്രാമ സീരിസ് .1980 കാലഘട്ടത്തിലെ ഒരു ഹൈസ്കൂൾ ആണ് സീരിസിലെ മെയിൻ കഥ പരിസരം.സിബ്ലിങ്ങ്സ് ആയ ലിൻഡ്‌സിയും അവളുടെ അനിയൻ സാമും ഈ സ്കൂളിൽ ആണ് പഠിക്കുന്നത്.കണക്കിൽ പുലി എന്നൊക്കെ വിളിക്കാൻ പറ്റുന്ന വൻ പഠിപ്പിസ്റ്റ് ആണ് നമ്മളെ ലിൻഡ്‌സി. എല്ലാ കോളേജിലും കുറച്ചു പിള്ളേർ കാണില്ലേ ക്ലാസിൽ ഒന്നും കയറാതെ അടിച്ചു പൊളിച്ചു നടക്കുന്ന ടീംസ് . ആ ടൈപ്പ് പിള്ളേരുമായിട്ടാണ് ഇപ്പൊ പുള്ളിക്കാരിയുടെ കമ്പനി.ഇവരെ കൊണ്ട് നല്ല പണിയും പുള്ളിക്കാരിക്കു കിട്ടുന്നുമ്മുണ്ട്. ഈ ടീം ആണ് സീരിസിലെ ഫ്രീക്ക്സ്. ലിൻഡ്‌സിയുടെ അനിയൻ സാം അവന്റെ ഫ്രണ്ട്‌സായ നീലും, ബില്ലും ആണ് നമ്മളെ Geeks.ഇവർക്ക് ആണേൽ വേറെ കുറെ പ്രശ്നങ്ങളാണ്. ഇവരെ സ്ഥിരമായി ബുള്ളി ചെയുന്ന ഒരുത്തനിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം,ഇഷ്ടമുള്ള പെണ്ണിനെ എങ്ങനെലും സെറ്റ് ആക്കണം.(പ്രപോസ് ചെയ്യാൻ ആണേൽ ധൈര്യവുമില്ല )

ഇങ്ങനെ ടീനേജഴ്സിന്റ കുറെ പ്രശ്നങ്ങളും അവരുടെ ഇടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളും, തമാശകളും, സൗഹൃദവും, പ്രണയവും ഇണക്കവും,പിണക്കവും അവരുടെ ഫാമിലി ലൈഫും ഒക്കെ പറഞ്ഞു പോകുന്ന നല്ലൊരു ടീൻ ഡ്രാമ സീരിസാണ് ‘Freaks And Geeks’

????44 മിനുട്ട് ദൈർഘ്യമുള്ള 18 എപ്പിസോഡുകൾ ആണ് സീരിസിലുള്ളത്
????അന്നത്തെ റിലിസ് ഓർഡർ ശരിയല്ലാത്ത കൊണ്ടും, Viwers കുറവായ കൊണ്ടും ഒറ്റ സീസൺ കൊണ്ട് സീരീസ് ക്യാൻസൽ ആക്കിയിരുന്നു. പിന്നീട് പിൽക്കാലത്ത് Cult ക്ലാസ്സിക്കായി സീരീസ് മാറി.
????ഡ്രാമയും കോമഡിയും സമാ സമം മിക്സാക്കിയ ഒരു വിഭവമാണ് ‘ Freaks And Geeks’. Dramdy വിഭാഗത്തിൽപെടുന്ന ഈ സീരിസിൽ ഉട നീളം ചിരിക്കാനൊരുപാട് സന്ദർഭങ്ങളുണ്ട്
????സീരിസിലെ മെയിൻ പോസിസ്റ്റീവ് ഇതിലെ ക്യാരക്ടേഴ്സ് തന്നെയാണ്.പിള്ളേർ തന്നെ ആണ് പിള്ളേരെ റോൾ ചെയ്തേ അല്ലാതെ മുതു കിളവൻമാരെ മീശ വടിച്ചു Teengar എന്ന് പറഞ്ഞു കൊണ്ടിട്ടാ സീരിസല്ല ഇത്.
പിന്നെ ഇതിൽ അവർ നേരിടുന്ന പല പ്രശ്നങ്ങളും കുറച്ചു റിയിലസ്റ്റിക്ക് /റിലേറ്റേബിൾ ആയിട്ടു തോന്നും. (പല പ്രമുഖ ടീൻ ഡ്രാമ സീരീസ് കാണുമ്പോഴും നമുക്ക് അതൊരു ഫന്റാസി വേൾഡിൽ നടക്കുന്ന കഥയായിട്ടു തോന്നും. അതിനു കാരണം നമ്മക്ക് അത് തീരെ റിലീറ്റ് ചെയ്യാൻ പറ്റാത്ത കൊണ്ടാണ് 13RW, Euphoria, SE etc.)
പക്ഷെ ഈ സീരിസിൽ ഈ പിള്ളേരെ കോളേജ് ലൈഫിൽ ആയാലും, ഫാമിലി ലൈഫിൽ ആയാലും നടക്കുന്ന പല കാര്യങ്ങളും നമ്മളെ ഇടയിലും ചിലപ്പോ നടന്നിട്ടുള്ള അല്ലെങ്കിൽ നടക്കാൻ സാദ്യതയുള്ള കാര്യങ്ങൾ തന്നയാണ്
????സ്കൂൾ ലൈഫിലെ പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങാതെ ഓരോരുത്തരുടെയും ഫാമിലിയും, അവിടെ നടക്കുന്ന രസകരമായ ചർച്ചകളും, തമാശകളും, അവിടെയും അവർ നേരിടുന്ന പ്രശ്നങ്ങളിലൂടെയും സീരിസ് സഞ്ചരിക്കുന്നുണ്ട്.

Fav Characters
1) Sam,Neal & Bill : ഇവരെ Geeks ടീമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. പിള്ളേരെ സിറ്റുവേഷണൽ കോമഡിയൊക്കെ അടിപൊളിയിരുന്നു.ഇവരുടെ സൈഡ് സ്റ്റോറിയാണ് സീരിസിലെ ഇന്ട്രെസ്റ്റിംഗ് പാർട്ടിയിട്ടു എനിക്ക് തോന്നിയത്
2) Lindsay : എന്നാ ക്യൂട്ട് പെർഫോമൻസ് ആയിരുന്നു. ന്യൂ ക്രഷായി
3) Millie : ഈ പെണ്ണിന് സ്ക്രീൻ ടൈം കുറവാണെങ്കിലും. വരുന്ന ടൈം ഫുൾ കോമഡിയായിരിക്കും. സംസാരം തന്നെ ഫുൾ കോമഡിയാണ്

NB : സീരീസ് ക്യാൻസലായി എന്ന് കരുതി കാണാതെ ഇരിക്കേണ്ട. ഒറ്റ സീസൺ ആണേലും ഉള്ള 18 എപ്പിസോഡ് നല്ല കിടു സാധനമാണ് കുറെ ചിരിക്കാനുമുണ്ട്. ( തീരുമ്പോൾ ശെടാ കുറച്ചു കൂടെ വേണമെന്നു തോന്നി പോകും. അത് ഇതിലെ കഥാപാത്രങ്ങൾ ഒക്കെ നമ്മക്ക് അത്രമേൽ പ്രിയങ്കരമാകുന്ന കൊണ്ടാണ് )
Series : Freaks and Geeks (1999)
Genre : Comedy / Drama

Leave a Reply
You May Also Like

ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി ഇറ്റാലിയൻ ആൻഡ് കൊളംബിയൻ മോഡൽ മൈല

വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെച്ചു കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ…

ശരപഞ്ജരത്തിലെ ജയനെ പോലെ മസില്‍ കാണിച്ച് ഭീമന്‍ രഘു, നാണത്തോടെ നോക്കി സണ്ണി ലിയോണി; പാൻ ഇന്ത്യൻ സുന്ദരി ടീസർ

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻഇന്ത്യൻ…

ശിവരാജ് കുമാറിനെയും മിമിക്രി കാണിച്ചു പൊട്ടിചിരിപ്പിച്ചു ജയറാം

പൊന്നിയിൻ സെൽവന്‍ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടൻ ജയറാം കസറിയിരുന്നു. അതും സാക്ഷാൽ രജനികാന്തിനെ…

ഇനി ഞാൻ അങ്ങനത്തെ സിനിമകൾ മാത്രമേ ചെയ്യൂ. തുറന്നുപറഞ്ഞ് ഭാവന.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന