ദുബായില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയാല്‍ കൂടെ 4 ലക്ഷം ഡോളറിന്റെ ലംബോര്‍ഗിനി ഫ്രീ !

456

01

വമ്പന്‍ ഓഫര്‍ എന്ന് പറഞ്ഞാല്‍ ഇതൊക്കെ തന്നെയാണ്. ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയാല്‍ കൂടെ പോരുന്നത് ഒരു സ്മാര്‍ട്ട് ഫോണോ അല്ലെങ്കില്‍ എല്‍ ഇ ഡി ടെലിവിഷനോ അല്ല മറിച്ച് ഒരു ഉഗ്രന്‍ സാധനം തന്നെയാണെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാമാക് പ്രോപ്പര്‍ട്ടീസ് പറയുന്നത്. 4 ലക്ഷം ഡോളറിന്റെ ഒരു ലംബോര്‍ഗിനി അവെന്ടഡോര്‍ ആണ് ഈ റിയല്‍ എസ്റ്റേറ്റ് ടീം അതിന്റെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.

ഇനി അവരുടെ അപ്പാര്‍ട്ട്‌മെന്റിന്റെ വില എത്രയാണെന്ന് അറിയേണ്ടേ ? 15 മില്ല്യന്‍ ഡോളര്‍ ആണ് അവരുടെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ വില. എന്താ നിങ്ങള്‍ ഒരുങ്ങുന്നുവോ ആ സാഹസത്തിന് ?