മിഡ്നൈറ്റും ഗ്രേറ്റ്കിച്ചണും ഇടകലര്‍ത്തി നോക്കി , കളറായി തോന്നി. For eg:- സേമിയ ഉപ്പുമാവ് ഉണ്ടാക്കി താന്ന് പാതിരാത്രി ഭർത്താവ് പറയുമ്പോൾ അവിടെ ഉണ്ടായിരുന്ന നിമിഷ സജയൻ ചെന്നിട്ടു, അനുപമയോട് ആജ്ഞാ സ്വരത്തിൽ : ഇരിക്കെടി അവിടെ,നിമിഷ സജയൻ ( ഉളുപ്പില്ലാത്ത ഭർത്താവിനോട്) : നിനക്ക് ഈ പാതിരാത്രി ഉപ്പുമാവ് വേണേൽ നീ പോയ് ഉണ്ടാക്കി കഴിക്കെടാ.
Next സുരാജും നിമിഷയും കിടക്കുന്നു. ശാരീരിക ബന്ധത്തിലെ വേദന കൊണ്ട് സഹികെട്ട നിമിഷ കുറച്ചു ഫോർപ്ളേ ഉണ്ടായിരുന്നെങ്കിൽ നന്നായേനെന്നു മടിച്ചു പറയുന്നു . ആണ്‍ഈഗോ ഉയര്‍ന്ന സുരാജ് പ്രതിഷേധമറിയിച്ചു മാറികിടക്കാന്‍ ഒരുങ്ങുന്നു. അന്നേരം അവിടെ പ്രത്യക്ഷപ്പെടുന്ന അനുപമ നിമിഷയോട്: ഈ വീട്ടിലെ അലക്കൽ , തുടക്കൽ, പത്രം , പാല് ,എലെക്ട്രിസിറ്റി, ചായ , ചോറ്, ബിസ്കറ്റ് .. അതൊക്കെ പോട്ടെ, അതൊക്കെ കഴിഞ്ഞു വന്നുള്ള ഇത്തിരി നേരം ഈ കട്ടിലിൽ ഇങ്ങനെ വേദന സഹിച്ചു ഇഷ്ടമില്ലാതെ കിടന്നു കൊടുക്കണോ..?
അനുപമ സുരാജിനോട് : ഇതാണോടോ ജീവിതം, താൻ മാറിക്കെടക്കുമ്പോൾ വേണ്ട, അടുത്ത് ചെല്ലുമ്പോ വേണം, എന്ത് ജീവിതമാണോടോ ഇത്. താൻ എപ്പോഴെങ്കിലും ഭാര്യയുടെ സെക്സിലെ ഇഷ്ടം ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടോ.! ഒരു ഫോർപ്ളേ ചോദിച്ചപ്പോഴേക്ക് താൻ അങ്ങ് പിണങ്ങി, അപ്പോൾ ഭാര്യ ഫേവറിറ്റ് പൊസിഷനെക്കുറിച്ചു പറഞ്ഞാൽ താൻ ബോധം കെട്ട് വീഴുമല്ലോ.. ആണുങ്ങൾക്ക് മാത്രമല്ലെടോ പെണ്ണുങ്ങൾക്കുമുണ്ട് ലൈംഗിക താൽപര്യങ്ങളും സെക്ഷ്വൽ ഫ്രീഡവും.
+POINT എന്ത് പോരായ്മകളുമുണ്ടെങ്കിലും മിഡ്നൈറ്റും ഗ്രേറ്റ്കിച്ചണും, ഇത്രയും കാലമായിട്ടും മലയാള സിനിമ ചർച്ച ചെയ്യാൻ മടിച്ചിരുന്ന സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, ലൈംഗിക സ്വപ്നങ്ങളെയും കുറിച്ചും പരിമിതമായെങ്കിലും സംസാരിക്കുന്നുണ്ട് എന്നത് ഒരു മൈൽസ്റ്റോൺ തന്നെയാണ്. .