fbpx
Connect with us

Featured

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍.ജെ. ഷാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മെഗാ ഹിറ്റ് ഷോർട്ട് മൂവിയാണ്

 417 total views

Published

on

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍.ജെ. ഷാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മെഗാ ഹിറ്റ് ഷോർട്ട് മൂവിയാണ് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ . അനുപമ പരമേശ്വരനും ഹക്കിം ഷാജഹാനും ആണ് നായികാനായകന്മാർ . അനുമപ ചന്ദ്ര എന്ന കഥാപാത്രത്തെയും ഹക്കിം ദാസ് എന്ന കഥാപാത്രവും മനോഹരമാക്കിയിരിക്കുന്നു.

മഞ്ജുവാര്യർ, ഷെയ്ൻ നിഗം എന്നിവർ അഭിനയിച്ച C/o സൈറ ഭാനു എന്ന ശ്രദ്ധേയമായ സിനിമയുടെയും അംഗീകാരങ്ങൾ അനവധി നേടിയ മൂന്നാമിടം എന്ന ഹ്രസ്വചിത്രത്തിന്റെയും തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ പ്രതിഭയുള്ള ഒരു കലാകാരനാണ്. കഥയെഴുത്തിനേക്കാൾ സംവിധാനത്തെ ഇഷ്ടപ്പെടുന്ന ഷാൻ സംവിധാനം നിർവ്വഹിച്ച ഈ ഹ്രസ്വചിത്രം സൗത്ത് ഇന്ത്യൻ ഭാഷകളായ തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.

പ്രേക്ഷകരില്‍ വളരെ വലിയ ആകാംക്ഷ ഉണര്‍ത്തുന്ന ഒരു ത്രില്ലിംഗ് ഇമോഷണല്‍ ഡ്രാമയാണ് ‘ഫ്രീഡം അറ്റ് മിഡ്‌നെറ്റ്’. കാലങ്ങളായി നിലനിലക്കുന്ന, ഇനിയും മാറ്റങ്ങൾ സംഭവിച്ചിട്ടില്ലാത്ത പാട്രിയാർക്കിയോടുള്ള പോരാട്ടമാണ് ഫ്രീഡം @ മിഡ്‌നെറ്റ്‍ . പുരുഷൻ ചെയ്യുന്നതെല്ലാം ശരിയും സ്ത്രീ ചെയ്യുമ്പോൾ അത് തെറ്റായി ചിത്രീകരിക്കുന്ന മുഴുവൻ വ്യവസ്ഥകളോടും കലഹിച്ചു നിൽക്കുന്നതാണ് ഈ സൃഷ്ടി. പരുഷൻ നൽകുന്ന സ്വാതന്ത്ര്യം അല്ല ഞങ്ങൾക്ക് വേണ്ടത്, അതാരുടെയും കൈയിൽ നിന്നും കിട്ടേണ്ട വസ്തുവുമല്ല സ്വാതന്ത്ര്യം എന്ന് പുരുഷന്മാർ മനസിലാക്കുന്ന കാലം എന്നാണു ഉണ്ടാകുക ?

മനുസ്മൃതി മനസ്സിൽ പാരായണം ചെയുന്ന പുരുഷന്മാർ ആണ് നാടിൻറെ ഗതികേട്. സ്വാതന്ത്യം ആരുടെയും കുത്തക അല്ലെന്നും അത് ഒരാൾക്കു ജന്മസിദ്ധമായി ഉള്ളതെന്നും പറയുമ്പോഴും ചന്ദ്ര കുലസ്ത്രീ പരിവേഷങ്ങളിലേക്കു തന്നെ യാത്ര ചെയുന്നു എന്ന വിമർശനം പൊതുവെ കേട്ടിരുന്നു. പാട്രിയാർക്കിക്കെതിരെ സംസാരിക്കുന്ന നായിക വീണ്ടും അടുക്കളയിലേക്കു തന്നെ പോകുന്നു എന്ന് പല വിമർശന സിംഹങ്ങളും റിവ്യൂകൾ എഴുതിയിരുന്നു. എന്നാൽ സംവിധായകന് വ്യക്തമായ മറുപടി പറയാനുണ്ട്. അദ്ദേഹം ബൂലോകം ടീവിയോട് സംസാരിച്ചത് വായിക്കാം. ബൂലോകം ടീവിക്ക്‌ വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ

**

Advertisement

യൂട്യൂബ് പോലും മാസ്റ്റർപീസ് എന്ന് വിളിച്ചൊരു സൃഷ്ടി, അത്തരമൊരു പാട്രിയാർക്കി വിരുദ്ധ സബ്ജക്റ്റിലേക്കു പോകാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഷാൻ പറയുന്നു

“ബേസിക്കലി ഇതിനെ വലിയൊരു ചർച്ചാവിഷയം ആക്കണം എന്ന് കരുതി ചെയ്തൊരു സിനിമയൊന്നും അല്ല. ഞങ്ങൾ ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്നിട്ടു

ഞങ്ങളുടെ പരിമിതമായ അവസ്ഥയിൽ ഒരു സിനിമ ചെയ്യണം എന്ന താത്പര്യത്തിൽ ചെയ്തതാണ്. ഞാൻ ഇതിനു മുൻപും ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. സിനിമ ചെയ്യുന്നതിനിടയിൽ ഷോർട് ഫിലിം ചെയ്യാൻ ഒരു അവസരം കിട്ടി. ഒരു പ്രൊഡ്യൂസർ (posh magicals creation ന്റെ Akhila Midhun ) മുന്നോട്ടു വന്നപ്പോൾ ഞാൻ എഴുതിവച്ച ചില സ്ക്രിപ്റ്റുകളിൽ അവർക്കു ഇഷ്ടപ്പെട്ടത് ഇതായിരുന്നു. അതായതു ഞങ്ങൾ കൂട്ടുകാർ ചേർന്നുള്ള ഡിസ്കഷനുകളിൽ വന്ന പല കഥകളിൽ ഞാൻ എഴുതിയ ഒരു കഥയാണ് ഇത്.

ഈ കഥയുടെ മൂല്യം എന്താണെന്നും പ്രാധാന്യം എന്താണെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു എങ്കിലും ഈ കഥയെ ഇത്രത്തോളം ചർച്ചയാകണം എന്നുദ്ദേശിച്ചു എടുത്ത സിനിമയൊന്നും അല്ല ഇത്. ആളുകൾ കാണുന്ന ഒരു നല്ല സിനിമയുണ്ടാക്കണം, അങ്ങനെയൊരു ബോധ്യം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്‌തു. ആക്ടറിനും ആക്ട്രസിനും ബാക്കിയുള്ളവർക്കും ട്രെയിനിങ് ഒക്കെ ഞങ്ങൾ ഒരുമിച്ചു തന്നെ ചെയ്തു. അങ്ങനെ ഈ സിനിമ ഞങ്ങൾ ചെയ്തെടുത്തു. ഇതിന്റെ റിസൾട്ട് ഒരു രീതിയിലും മുന്നിൽ കണ്ടുകൊണ്ടല്ല സിനിമ ചെയ്തത്. അതുകൊണ്ടുതന്നെ ഈ റിസൾട്ട് വന്നപ്പോൾ സന്തോഷിക്കുകയാണ് ചെയ്തത്.”

സിനിമ ഉണ്ടാക്കിയ ചില വിവാദങ്ങളെ കുറിച്ച് ഷാൻ 

“ഇത്രയും വലിയ ഒരു ചർച്ച വന്നപ്പോൾ ഞാൻ പുരുഷാധിപത്യത്തിനു എതിരെ അല്ലെങ്കിൽ അനുകൂലിച്ചു സംസാരിച്ചിട്ടുണ്ട് എന്നൊക്കെ വിലയിരുത്തലുകൾ ഉണ്ടായി. എന്നാൽ ഒരു സിനിമയ്ക്ക് രണ്ടു അപ്രോച്ച് ഉണ്ട്. സിനിക്കൽ അപ്രോച്ചും സർക്കാസ്റ്റിക് അപ്രോച്ചും .രണ്ടും ഇതിനകത്തുകൂടി കടന്നുപോകുന്നുണ്ട് . ഒരു വ്യക്തിയെ വിമർശന വിധേയമായിട്ടും അതെ വ്യക്തിയെ പരിഹാസ വിധേയമായിട്ടും നമ്മൾ കാണുന്നു.

നമ്മൾ വായിക്കുന്നതോ പ്രവർത്തിക്കുന്നതോ ചിന്തിക്കുന്നതോ ഒക്കെ കൊണ്ട് ഒരു തൊണ്ണൂറു ശതമാനം പുരുഷമേധാവിത്വം നമ്മുടെ കീഴ്വഴക്കങ്ങളിൽ നിന്ന് മാറ്റിയിട്ടുണ്ടാകും. എന്നാലൊരു പത്തുശതമാനം എല്ലാരുടെയും ഉള്ളിലുണ്ട്. ഇന്നും നമ്മൾ, നമ്മൾ എന്ന് പറയുമ്പോൾ.. ഫെമിനിസ്റ്റ് എന്ന് പറയുന്നവർ ആണെങ്കിലും അല്ലാത്തവർ ആണെങ്കിലും എല്ലാ സോഷ്യൽ ഇക്കണോമിക് സെക്ടറിൽ ജീവിക്കുന്നവർക്കും. നൂറ്റാണ്ടുകൾ ആയി വന്നിട്ടുള്ള കീഴ്വഴക്കങ്ങളുടെ ഒരംശം എങ്കിലും ഇല്ലാതിരിക്കില്ല. ഇതിലെ സെൻട്രൽ കാരക്ടറിലെ പാട്രിയാർക്കി എന്ന് പറയുന്നതും അത്തരത്തിൽ ഒന്നാണ്.

ഉദാഹരണമായി പറഞ്ഞാൽ, ഇംഗ്ലീഷ് സംസ്കാരത്തിൽ വാതിൽ തുറന്നുകൊടുക്കേണ്ടത് പുരുഷനാണെന്നും കടന്നുവരേണ്ടതു സ്ത്രീയാണെന്നും പറയുന്നുണ്ടെങ്കിൽ അത് തത്തുല്യം എന്ന വാക്കിന് വിപരീതമാണ്. അവിടെ അവർക്കും പ്രാധാന്യം കൊടുക്കണം എന്ന് തന്നെയാണ് അവരും പറയുന്നത്. അതിന്റെ അർത്ഥം എന്താണ് ? ഷോവനിസമോ പാട്രിയാർക്കിയോ ഫെമിനിസമോ… ഇതെല്ലം മിക്സ് ചെയ്തിട്ടുള്ള ഒരു തിങ്കിങ് സൊസൈറ്റി ആണ് ലോകത്തെവിടെയും ഉള്ളത്. അതെല്ലാ കാലത്തും അങ്ങനെ തന്നെയാണ്. അഡ്വാൻസ് ആയ സൊസൈറ്റിയിൽ കുറവെന്നോ അല്ലാത്ത സൊസൈറ്റിയിൽ കൂടുതലെന്നോ ഒന്നും ഇല്ല.”

Advertisement

“ഇപ്പോൾ നമ്മളൊരു വലിയ റിവോൾട്ടിങ് ടൈമിൽ ആണ്.”

സ്ത്രീക്ക് ഇന്ന് വരെ വേണ്ട എന്ന് കരുതിയിരുന്ന പലതും ഇന്നവൾക്കു വേണമെന്ന് ശഠിച്ചു , അത് പിടിച്ചു വാങ്ങി മുന്നോട്ടു പോകുന്ന ഒരു സമയമാണ്.. ഈ കാലഘട്ടത്തിൽ നമ്മളും അത് അംഗീകരിക്കുന്നുണ്ട്. പുരുഷന്മാരിൽ 90 ശതമാനവും അത് അംഗീകരിക്കുന്നുണ്ട്. എങ്കിൽ പോലും അവർ പോലും അറിയാതെ ഒരു പാട്രിയാർക്കി അവരിൽ പ്രവർത്തിക്കുന്നുണ്ട്. ആ പാട്രിയാർക്കിയുടെ രീതി എന്നത്, “ഞാൻ നിന്നോട് എങ്ങോട്ടും പോകണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ… “. ഈ പറച്ചിലിൽ തന്നെ ഉണ്ട്, അതായതു .. ഞാൻ നിന്നോട് എങ്ങോട്ടും പോകണ്ടാ എന്ന് പറഞ്ഞിട്ടില്ല എങ്കിൽ പറയാറുള്ള കാര്യങ്ങൾ ഉണ്ടെന്നാണല്ലോ. ഈ പറയുന്ന അറിഞ്ഞോ അറിയാതെയോ ഉള്ള സ്റ്റേറ്റ്മെന്റുകളിൽ പാട്രിയാർക്കി അല്ലാതെന്താണ് ?

അതിന്റെ ഒരു ഉദാഹരണം ആണ് , ‘എടീ ഒരു ചായ എടുത്തേ..’ എന്ന് നമ്മളിൽ ചിലർ എങ്കിലും അറിയാണ്ട് പറയുന്നത്. അല്ലെങ്കിൽ… വീട്ടിൽ വരുമ്പോൾ അമ്മാ ചായ എന്ന് വിളിച്ചു പറയുന്നു. അതുപോലെ അച്ഛാ ചായ എന്ന് വിളിച്ചു പറയുന്നില്ല. അപ്പോൾ അവൻപോലും അറിയാതെ അവന്റെ ഉള്ളിൽ ആ പാട്രിയാർക്കിയുണ്ട്. ഇതൊക്കെ നമ്മൾ പറയുന്നത് അമ്മയോടുള്ള സ്നേഹമായോട്ടോ വാത്സല്യമായിട്ടോ ഒക്കെ ആയിട്ടാകും കാണുന്നത്. എന്നാൽ വീട്ടിൽ പിരിവുകാർ വന്നാൽ അച്ഛനോടല്ലേ ആദ്യം പറയുന്നത്. അപ്പോൾ നമ്മൾ തന്നെ നമ്മുടെ ഉള്ളിൽ ഉത്തരവാദിത്തങ്ങൾ വീട്ടുകാർക്ക് ഡിവൈഡ് ചെയ്തിട്ടുണ്ട്. ഇത് പാട്രിയാർക്കിയാണ്. ഈ ഒരു സമൂഹത്തിൽ വളർന്നു വന്നിട്ടുള്ള ഒരാളാണ് കഥാനായകനായ ദാസ്. പ്രത്യക്ഷത്തിൽ അവൻ വായിക്കുന്നതും അവന്റെ ചിന്തയും അവൻ പറയുന്നതും.. എല്ലാം ഫ്രീഡം ഫോർ വുമൺ എന്ന് ആലോചിച്ചിട്ടാണ് . പക്ഷെ അവൻ അറിയുന്നില്ല… അവൻപോലും അറിയാതെ അവൻ ഫ്രീഡത്തിന് എതിരെയാണ് സംസാരിക്കുന്നതെന്ന്.

“ചന്ദ്രയെയും ദാസിനെയും ഞാൻ ഗ്ലോറിഫൈ ചെയ്തിട്ടില്ല”

“ഞാൻ ദാസിനെ വിമര്ശ വിധേയമായിട്ടും പരിഹാസ വിധേയമായിട്ടുമാണ് സമീപിച്ചിട്ടുള്ളത്. അല്ലാതെ ഗ്ലോറിഫൈ ചെയ്തിട്ടൊന്നും ഇല്ല. അതുപോലെ ചന്ദ്രയെയും ഞാൻ ഗ്ലോറിഫൈ ചെയ്തിട്ടില്ല. ചന്ദ്ര ഭയങ്കര സംഭവം ആണെന്നോ സൂപ്പർ ആണെന്നോ ഒന്നും പറയുന്നില്ല. അവൾ ജയിച്ചു എന്നോ പരാജയപ്പെട്ടു എന്നോ പറയുന്നില്ല. ഇത് ഒരു അരമണിക്കൂറിൽ കഥപറഞ്ഞ ഒന്നാണ്. ഒരു വൈകുന്നേരം വീട്ടിൽ നടക്കുന്ന സാധാരണ സംസാരം പോലെ . നമ്മൾ കാണാറുണ്ട്, വൈഫ് ഹസ്ബന്റിനോട് ഒരു ചെറിയ പരിഭവം കാണിക്കുന്നു. ഇത് പലപ്പോഴും പല സിനിമയിലും ജീവിതത്തിലും നമ്മൾ പലപ്പോഴായി കണ്ടിട്ടുണ്ട്. ഈ പിണക്കം കാണിക്കുക എന്ന് പറയുന്നതിന്റെ ഒരു ആർട്ടിസ്റ്റിക് സമീപനം മാത്രമാണ് ഈ സ്ക്രിപ്റ്റ്. ഇവിടെ നേരത്തെ പറഞ്ഞ ആ പരിഭവം അല്ലെങ്കിൽ പിണക്കം കാണിക്കുന്നതിന് കുറച്ചൊക്കെ ഡെപ്ത് കൊടുത്തു , അല്ലെങ്കിൽ മറ്റൊരു വിഷയമാണ് പറഞ്ഞത്… എന്നതിൽ മാത്രമാണ് പ്രത്യകത. ഇവിടെ വളരെ സ്വാഭാവികമായി ഒരു ചെറിയ വിഷയം എടുത്തു എന്ന് മാത്രം. പിന്നെ ഒരു കഥ എന്ന രീതിയിൽ എഴുതിവന്നപ്പോൾ രസമുണ്ടായി…അംഗീകരിക്കപ്പെട്ടു… എനിക്ക് തന്നെ അറിയില്ല അതെന്തുകൊണ്ട് എന്ന്.. എന്തായാലും വളരെ സന്തോഷം.”

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്”

Advertisement

“നമ്മൾ നമ്മളോടാണ് പോരാടേണ്ടത്. നമ്മൾ മറ്റുളളവരോട് വാദിക്കുകയല്ല വേണ്ടത്. നമ്മുടെ പല ശീലങ്ങളും നമ്മൾ അറിയുന്നില്ല. നമ്മൾ സ്‌കൂളിൽ പഠിക്കുമ്പോൾ നമ്മുടെ റിക്കോർഡ് ബുക്കുകൾ നമ്മൾ എത്രതവണ ആൺകുട്ടികളെ കൊണ്ട് വരപ്പിച്ചിട്ടുണ്ട് ..എത്ര തവണ പെൺകുട്ടികളെ കൊണ്ട് വരപ്പിച്ചിട്ടുണ്ട്..നമ്മൾ പലപ്പോഴും ഉപകാരം ചോദിക്കുന്നത് പെണ്ണുങ്ങളോടാണ്. നമ്മുടെ ഉള്ളിലെ പാട്രിയാർക്കി കൊണ്ടാണ് നമ്മൾ അവരോടു അത് ചോദിക്കുന്നത്.

എന്തോ ഒരു കമ്മിറ്റ്മെന്റ് നമ്മൾ ആ പെൺകുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നുണ്ട്. പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്. അത് നമ്മൾ പോലും അറിയാതെയുള്ള നമ്മിലെ ഒരു ചിന്തയാണ്. നമുക്ക് ഹെർക്കൂലിയൻ ടാസ്ക്, മാസ്കുലിൻ വർക്കിനെ ഒക്കെ ഹെല്പ് ചെയ്യാൻ ആണുങ്ങളുടെ സപ്പോർട്ടും നോട്ട് ബുക്ക് എഴുതുപോലെയുള്ള ചെറിയ കാര്യങ്ങൾക്കു പെണ്ണുങ്ങളെയും ആണ് നമ്മൾ ചിന്തിക്കുന്നതും സമീപിക്കുന്നതും .”

മൂന്നാമിടം, സൈറാബാനു തുടങ്ങിയ നല്ല സിനിമകൾ എഴുതിയ ഒരാൾ ഇപ്പോഴും (ഞാൻ വിളിച്ചപ്പോഴും ) സിനിമയ്ക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുന്നു . ഇടയ്ക്ക് സംവിധാനത്തിലേക്ക് കൈവച്ചപ്പോൾ തോന്നിയ ഒരു ചേഞ്ച്.. ആ എക്സ്പീരിയൻസ് .

“സത്യത്തിൽ ഞാൻ ആദ്യം ഡയറക്റ്റർ ആണ്, പിന്നെയാണ് റൈറ്റർ. പക്ഷെ ചെയ്തത് ആദ്യം റൈറ്റിങ്ങും പിന്നീട് ഡയറക്ഷനും ആണെന്നു മാത്രം. ഓസ്കാർ കിട്ടിയ പാരസൈറ്റിന്റെ ഡയറക്റ്റർ Bong Joon-ho പറഞ്ഞപോലെ നിങ്ങൾ എഴുതിയിട്ടില്ലെങ്കിൽ നിങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നാണു . Imtiaz Ali എന്ന റോക് സ്റ്റാറിന്റെ ഡയറക്റ്റർ പറഞ്ഞത് അയാൾക്ക് നിവർത്തിയില്ലാത്തതു കൊണ്ടാണ് എഴുതാൻ തീരുമാനിച്ചത് , അയാൾക്ക് ഡയറക്റ്റ് ചെയ്യണം പക്ഷെ അയാളുടെ കഥ മറ്റാർക്കും പറയാൻ സാധിക്കില്ല. അതുപോലെ….

Advertisement

“ആദ്യത്തെ ജോലിയാണ് എഴുത്ത് , ആദ്യത്തെ പ്രണയം ഡയറക്ഷനോട്”

നമ്മുടെ ഉള്ളിലുള്ള കഥ നമുക്ക് പുറത്തു പറയണം എന്നുണ്ടെങ്കിൽ നമ്മൾ തന്നെ എഴുതണം എന്ന് Tarantino പറഞ്ഞിട്ടുണ്ട് . എല്ലാരും എഴുതുന്നത് എന്തിനെന്നു എനിക്കറിയില്ല.. പക്ഷെ ഞാൻ എഴുതുന്നത് എന്നെങ്കിലും സംവിധാനം ചെയ്യാൻ വേണ്ടിയാണ്. ഡയറക്ഷൻ എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു ക്രാഫ്റ്റും പാഷനും ഒക്കെയാണ്. കാരണം എനിക്കിഷ്ടം ക്രിയേഷൻ ആണ്. ആ ക്രിയേഷന്റെ ഒരു ഭാഗം മാത്രമാണ് എഴുത്ത്. ആ എഴുത്ത് ഞാൻ ആഗ്രഹമുണ്ടാക്കി എഴുതുന്നത് അല്ല , ക്രിയേഷൻ എന്ന പ്രോസസിലെ ഇന്റഗ്രൽ പാർട്ട് ആണ് എഴുത്ത്.

നമ്മുടെ ഉള്ളിൽ ഇമേജ് വരുന്നു..നമ്മുടെ ഉള്ളിൽ ഒരു ചിത്രം വരുന്നു, അതിനെ നമ്മൾ എഴുതിയുണ്ടാക്കുന്നു എന്ന് മാത്രം .ഞാനൊരു പ്രൊഫഷണൽ റൈറ്റർ എന്ന് അറിയപ്പെടാൻ പോലും അർഹനാണോ എന്ന് അറിയില്ല.. അതും ഉണ്ണി ആറിനെയും സന്തോഷ് ഏച്ചിക്കാനത്തെയും ലോഹിതദാസിനെയും പത്മരാജനെയും ഒക്കെ പോലെ ഉള്ള ആളുകൾ ഉണ്ടായ ഒരു നാട്ടിലും ഇന്ഡസ്ട്രിയിലും . ഞാനങ്ങനെ ആഗ്രഹിക്കുന്നുമില്ല. എന്നാൽ സിനിമയുടെ നൂറാമത്തെ പേജിൽ എങ്കിലും നമ്മൾ ചെയ്തെടുത്ത സിനിമയെയോ നമ്മൾ ചെയ്തെടുത്ത ക്രാഫ്റ്റിനെയോ രേഖപ്പെടുത്തണം എന്നതൊരു ഡ്രീം ആണ്.

കഥയുണ്ടാക്കുക എന്ന പ്രോസസ് എനിക്ക് ഇഷ്ടമാണ്. അൾട്ടിമേറ്റ്‌ലി എനിക്ക് സ്റ്റോറി ടെല്ലിങ് ഇഷ്ടമാണ് . നമ്മൾ ഇതുവരെ കാണാത്ത , മറ്റുള്ളവർ പരിചയിച്ചില്ലാത്ത ഒരു കഥ ഞാൻ പറയുന്നു. അതിന്റെയൊരു ഫ്രഷ്‌നസ് ഉണ്ടല്ലോ..ആ ഫ്രഷ്‌നസ് എനിക്ക് സന്തോഷമാണ്. സിനിമ അതിന്റെയൊക്കെ ഒരു പൂര്ണരൂപമാണ്. മുന്നിലിരിക്കുന്നവനെ ഒരു നിമിഷംകൊണ്ട് അത്ഭുതപ്പെടുത്താനോ ഒന്ന് ഞെട്ടിക്കാനോ ഒന്ന് ചിരിപ്പിക്കാനോ …അങ്ങനെ അവന്റെ ചിന്തകൾ വച്ചൊന്നു കളിയ്ക്കാൻ കിട്ടുന്ന ഒരു സ്‌പേസ് . അതിന്റെയൊരു സംതൃപ്തി ഭയങ്കര വലുതാണ്. അതുകൊണ്ടു തന്നെ എഴുത്തു എനിക്ക് പ്രൈമറി ആണെങ്കിലും എന്റെ സിനിമാറ്റിക് പാഷനിൽ സെക്കന്ററി ആണ്. ആദ്യത്തെ ജോലിയാണ് എഴുത്ത് , ആദ്യത്തെ പ്രണയം ഡയറക്ഷനോട് തന്നെ.”

Advertisement

“ചന്ദ്രയെ അവതരിപ്പിക്കാൻ അനുപമയെ കുറിച്ച് എനിക്ക് ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ല”

“അനുപമയെ കുറിച്ച് എനിക്ക് ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ല . ചന്ദ്രയ്ക്ക് ഒരു മുഖമേ ഉണ്ടായിരുന്നില്ല. കാരണം ചന്ദ്ര പലരും പറഞ്ഞ കഥകളിൽ നിന്നും ഞാൻ എടുത്തിട്ടുള്ളൊരു അംശമാണ്. പലരും എന്നോട് എപ്പോഴൊക്കെയോ പറഞ്ഞിട്ടുള്ള കഥകളുടെ ഒരു അംശം ഞാൻ വലുതാക്കിയെന്നേ ഉള്ളൂ . അനുപമയ്‌ക്ക് മുൻപും ഒരുപാട് നടികളിലേക്കു ഞങ്ങൾ പോകുകയും അതിൽ ചിലരെ ഫിക്സ് ചെയുകയും ചെയ്‌തിരുന്നു. മറ്റു ചില ഷൂട്ടിങ് തിരക്കുകൾ കാരണം ഈ പ്രോജക്റ്റ് ഡിലേ ആയപ്പോൾ ഓർക്കാപ്പുറത്താണ് അനുപമ ഇതിലേക്ക് വരുന്നത്. അനുപമയോട് കഥ പറയുന്നു ഈ പ്രോജക്റ്റ് അങ്ങനെ സംഭവിക്കുന്നു എന്നതാണ് സത്യം.”

“അനുപമയ്ക്ക് ആക്റ്റിങ്ങിനോടൊരു വിശപ്പുണ്ട്”

“പിന്നെ വ്യക്തിപരമായി എന്നെ സന്തോഷിപ്പിച്ച മറ്റൊരു കാര്യം, അനുപമ ഈ സ്ക്രിപ്റ്റ് കേട്ടിട്ട് ഇതെനിക്ക് ചെയ്യണം എന്ന് ഇങ്ങോട്ടു ആഗ്രഹം പ്രകടിപ്പിച്ചതാണ്. ആക്റ്ററിന്റെ ഒരു ഹങ്കർ അനുപമയിൽ കാണാൻ പറ്റും .. ഇതെനിക്ക് ചെയ്യണം .. ഈ കഥാപാത്രം എനിക്ക് ചെയ്യണം എന്ന ആ ഒരു വിശപ്പ് … അത് നമുക്ക് പുറമെ നിന്ന് കണ്ടാൽ മനസിലാകും. അവർ നന്നായി എഫേർട്ട് എടുക്കുന്നുണ്ട് എന്ന്. അത് ഫീൽ ചെയ്യണം എങ്കിൽ ആ ഒരു ഹങ്കർ കൂടി ഒരു അഭിനേതാവിനു ഉണ്ടായിരിക്കണം. അനുപമയുടെ ആ ഒരു ആക്ട്രസ് ഹങ്കർ എനിക്ക് വളരെ ഇഷ്ടമാണ്.”

“അനുപമ കാരണം അല്ല, ചന്ദ്രയും ദാസും ഇതിൽ പ്രവർത്തിച്ച ഓരോരുത്തരും കാരണമാണ് ഹിറ്റായത്”

Advertisement

“ഞാൻ ഒരു ക്രാഫ്റ്റിനെയും വിലകുറച്ചു കാണുന്നില്ല. ഞങ്ങൾ അനുപമയെ കൊണ്ട് വന്നിട്ട് ഒരു മോശം സിനിമ ഉണ്ടാക്കിയിരുന്നു എങ്കിൽ ആളുകൾ ഇത്രതന്നെ അളവിൽ കളിയാക്കുകയും ട്രോള് ഇറക്കുകയും ചെയ്തേനെ. അനുപമ എന്നല്ല അമിതാബച്ചൻ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാലും സിനിമ നല്ലതെങ്കിൽ മാത്രമേ ആളുകൾ കാണുകയുള്ളൂ. നായകൻ ഇല്ലാത്ത സിനിമയും ഹിറ്റ് ആയിട്ടുണ്ട്. ‘ഓപ്പറേഷൻ ജാവ’ തന്നെ ഉദാഹരണം.

ഇന്ന് മലയാളികളുടെ ടേസ്റ്റ് കുറെയൊക്കെ മാറിയിട്ടുണ്ട്. അനുപമ ഇതിൽ വലിയൊരു ഘടകം ആണ്. വൈറാലിറ്റി എന്നൊരു അവസ്ഥയുണ്ടല്ലോ… വളരെ സന്തോഷം തോന്നി. ഇതിറങ്ങിയതിനു ശേഷം ലോകത്തിന്റെ പല കോണിൽ നിന്നും വെളുപ്പാൻ കാലത്തുപോലും ഫോണുകൾ വരിക, മെസ്സേജുകൾ കുന്നുകൂടുക, ഇൻഡസ്ട്രിയിൽ നിന്ന് വിളിക്കുക, ഓൺലൈൻ , മീഡിയസ് എല്ലാരും ആഘോഷിക്കുക ..ഒരു ഷോർട്ട് ഫിലിമിന് ഇത്രത്തോളം സാധിക്കും എന്നുള്ളത് ഞങ്ങൾ പോലും അറിഞ്ഞിരുന്നില്ല.”

“ടീസർ ഒരു മില്യൺ വ്യൂ വന്നപ്പോൾ തന്നെ ഞങ്ങൾക്ക് തോന്നിയിരുന്നു”

“ഞങ്ങളാണെങ്കിൽ ഒരു മാർക്കറ്റിങ് ടെക്നിക്കും ചെയ്തിരുന്നില്ല. ആകെ മൂന്നു പോസ്റ്ററുകൾ മാത്രമേ റിലീസിന് മുൻപ് ഇറക്കിയിരുന്നുള്ളൂ. മൂന്നു പോസ്റ്ററും ഒരു ടീസറും. ടീസർ ഒരു മില്യൺ വ്യൂ വന്നപ്പോൾ തന്നെ ഞങ്ങൾക്ക് തോന്നിയിരുന്നു..കൊള്ളാം ഇത് ആളുകൾ പ്രതീക്ഷിക്കുന്നുണ്ട് എന്ന് മനസിലായി. പക്ഷെ എന്നിട്ടും ഞാൻ വിചാരിച്ചത് ഒരു മാസം കൊണ്ടൊക്കെ മൂന്നോ നാലോ മില്യൺ വ്യൂവേഴ്സ് വന്നേയ്ക്കാം എന്നായിരുന്നു. എന്നാൽ ഞെട്ടിച്ചു കൊണ്ട് ഒരു കോടി കടന്നുപോയി. അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല. അനുപമ ആണ് അതിന്റെ സക്സസ് ഫാക്ടർ എങ്കിൽ ഞാൻ സന്തോഷിക്കുന്നു. ഹക്കീമിന്റെ അഭിനയമാണ് കാരണമെങ്കിലും ഞാൻ സന്തോഷിക്കുന്നു. ഇതിലെവിടെയെങ്കിലും എന്റെ അംശം ഉണ്ടെങ്കിൽ അതിനും ഞാൻ സന്തോഷിക്കുന്നു. പക്ഷെ അൾട്ടിമേറ്റ്‌ലി ഞാൻ വിശ്വസിക്കുന്നത് സിനിമ എന്ന് പറയുന്ന കണ്ടന്റ് .. അതിനുള്ള പവർ ഉണ്ടല്ലോ .. അതായതു ഒരാളെ കൺവിൻസ്‌ അല്ലെങ്കിൽ ഇമോട്ട് ചെയ്യാനുള്ള അതിന്റെ കഴിവുണ്ടല്ലോ..ഈ ന്യൂ ഇയറിനു ശേഷം അത് സാധിപ്പിച്ചുകൊണ്ടു ആദ്യമായി ഇറങ്ങിയത് ഈ സിനിമയാണ്. അതും ഈ സക്സസിനെ ഹെല്പ് ചെയ്തു എന്ന് തോന്നുന്നു.”

“ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായത് അനുപമ എന്ന വ്യക്തിയല്ല.. ചന്ദ്ര എന്ന കഥാപാത്രം ആണ്.”

Advertisement

“ഒരു ആക്ടറിന്റെ ഏറ്റവും വലിയ ഭാഗ്യം ഒരു കഥാപാത്രം ആക്ടറിന്റെ പേരിലല്ലാതെ കഥാപാത്രത്തിന്റെ പേരിൽ ചർച്ച ചെയ്യപ്പെടുക എന്നതാണ്. ചന്ദ്രയും ദാസും ഈ സിനിമയ്ക്ക് ശേഷം ഏതു രീതിയിലാണെങ്കിലും സെലിബ്രെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ആ കണ്ടന്റിന്റെ ഗുണമാണ്. അതിനു വേണ്ടി വർക്ക് ചെയത എല്ലാരും അതിന്റെ വിജയത്തിന്റെ ഘടകമാണ്. ഒരു സിനിമ അതുവരെ കാണാത്ത എന്തോ സംഭാവന നൽകിയെങ്കിൽ അതിന്റെ പിന്നിലെ ഘടകം ഞാൻ മാത്രമല്ല.. അതിപ്പോൾ കാമറ ചെയ്ത Abdul Rahim ആണെങ്കിലും മ്യൂസിക് ചെയ്ത Lijin ആണെങ്കിലും എഡിറ്റ് ചെയ്ത Joel Kavi ആണെങ്കിലും എല്ലാരും അതിനു അര്ഹതപ്പെട്ടവരാണ്. ഓരോ ഡിപ്പാർട്ട്മെന്റിനെയും പേരെടുത്തു പറഞ്ഞുകൊണ്ടാണ് ഓരോരുത്തർ റിവ്യൂ അയച്ചുകൊണ്ടിരുന്നത്. സൗണ്ട്, ഡബ്ബിങ് ..അങ്ങനെ ഓരോ ഘടകവും പേരെടുത്തു പറഞ്ഞു പലരും പ്രശംസിച്ചു. പലരും ഷോർട്ട് ഫിലിം ചെയുന്നത് സിനിമയ്ക്ക് മുൻപുള്ള ഒരു ട്രയൽ ആയിട്ടാണ് , എന്നാൽ ഞങ്ങൾ ഇതിനെ ഷോർട്ട് ഫിലിം ആയിട്ടല്ല സിനിമായിട്ടു തന്നെയാണ് കണ്ടത്.”

“തെലുങ്കിലും ഒരു കോടി ആളുകൾ കണ്ടു”

“തെലുങ്കിലും ഒരു കോടി ആളുകൾ കണ്ടു. നമ്മൾ ഇവിടെ ഇറക്കിയിട്ടു അഞ്ചു ദിവസം കഴിഞ്ഞിട്ടാണ് അവർ ഇറക്കിയത്. അനുപമയുടെ അടുത്ത സർക്കിൾ തെലുങ്കിൽ ആണല്ലോ. കന്നഡത്തിലും അത്യാവശ്യം ആളുകൾ കണ്ടിട്ട്ണ്ട്. തമിഴിൽ ഞങ്ങൾ ഡബ്ബ് ചെയ്തിട്ടില്ല.”

“ഏറ്റവും വലിയ അംഗീകാരം അവാർഡുകൾ അല്ല”

Advertisement

“അങ്ങനെയൊരു ആലോചനയൊന്നും എനിക്കില്ല… എന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ അംഗീകാരം എന്നത് ..ഇതിന്റെ മികച്ച റിവ്യൂകൾ വായിക്കുമ്പോഴും ഒക്കെയാണ്. കാരക്റ്റർ സെലിബ്രെറ്റ് ചെയ്യപ്പെടുന്ന ഏതൊരു ചെറിയ എഴുത്തും , അതായതു ചന്ദ്രയെയും ദാസിനെയും ഫോക്കസ് ചെയ്തിട്ടുള്ള ഏതൊരു ചർച്ചയും അതിപ്പോൾ നെഗറ്റിവോ പോസിറ്റിവോ ആകട്ടെ… അതാണ് എന്നെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ റെസ്പക്ട്ടീവ് ആയിട്ടുള്ള അവാർഡ് എന്ന് പറയുന്നത്.

അവിടന്നും ഇവിടന്നും ഒക്കെ വരുന്ന അവാർഡുകളെ ഞാൻ കാണുന്നത്, മറ്റേതോ ഒരു സ്ഥലത്തു സിനിമയെ സ്നേഹിക്കുന്ന മറ്റേതോ കൂട്ടർക്ക് ഈ സിനിമ വാല്യൂബിൾ ആണെന്ന ആ സന്തോഷം… അങ്ങനെ മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. പിന്നെ ഇൻഡസ്ട്രിയിൽ നിന്നും നമ്മൾ വിചാരിക്കാത്ത ആളുകൾ ഇത് കണ്ടു ..അതൊക്കെ ഭയങ്കര റിവാർഡിങ് ആണ്. പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നു, നമ്മൾ വർക്ക് ചെയുന്ന മേഖലയിലുള്ളവർക്കും ഇഷ്ടപ്പെടുന്നു, മറ്റേതോ നാട്ടിൽ അവിടെ ഇരിക്കുന്ന ജൂറിക്കും ഇഷ്ടപ്പെടുന്നു ..ആ ഒരു സാറ്റിസ്ഫാഷൻ ആണ് കൂടുതൽ.”

**

പോഷ് മാജിക്കാ ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം- അബ്ദുള്‍ റഹീം, സംഗീത സംവിധാനം- ലിജിന്‍ ബാബിനോ, എഡിറ്റര്‍- ജോയല്‍ കവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മോഹിത്‌നാഥ് ഇ.എന്‍. കോസ്റ്റ്യൂം- ദിവ്യ ഉണ്ണി, കോ പ്രൊഡ്യൂസര്‍- പാര്‍വ്വതി മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബാല, സ്റ്റില്‍സ്- ടോണി വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ എരവന്‍കര, പ്രൊഡക്ഷന്‍ ഡിസൈന്‍- തല ക്രിയേറ്റീവ് ഹൗസ്, പോസ്റ്റര്‍ ഡിസൈന്‍- സജിത് ബാലകൃഷ്ണന്‍.

On a rainy evening, Chandra decides to reveal an intimate matter to her husband, Das. It would change their worlds forever shattering whatever they had known about each other. Would they be having the strength to continue their lives as usual after realizing that truth?

Advertisement

Watch the Malayalam short film ‘Freedom @ Midnight’ (with English Subtitles) written and directed by RJ Shaan. Starring Anupama Parameswaran and Hakkim Shajahan, Cinematographed by Abdul Rahim, Edited by Joel Kavi, Background Score by Lijin Bambino, Produced by Akhila Midhun. Muzik247 is the releasing partner.

Written and Directed by RJ Shaan
Produced by Akhila Midhun
Co Producer | Parvathi Menon
Executive Producer | Bala ( FFC ARENA TVM)

സൂപ്പർ മെഗാഹിറ്റ് ഷോർട്ട് മൂവി ഫ്രീഡം @ മിഡ്നൈറ്റിനു വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക് ചെയ്യുക

Cast
Chandra | Anupama Parameswaran
Das | Hakkim Shajahan

Crew
Director of Photography | Abdul Rahim
Chief Associate Director | MohithNath EN
Editor | Joel Kavi
Original Background Score | Lijin Bambino
Sound design | Bibin Pious
Sound Mixing | Rameez K Zubair
Colourist | Liju Prabhakar

Advertisement

Art | Donli
Art Associate | Sibin Vargees
Costumes | Divya Unnikrishnan
Make up | Manoj Angamaly
Production control | Sunil Eravankara
Direction Team
Associate Director | Renjith Revi
Assistant Directors | Shani Joseph, Jibin Rajan K

Camera Team
Key Grip | Jibin P Mathew
Gaffer | Santosh
Best Boy Electric | Clint
First AC | Jithu
Camera Attender | Shahal

Visual effects | Aswin Manoj
Stills | Tony Varghese
Still Assistant | Saji Aleena
Poster Designs | Sajith Balakrishnan ( Do Designs )

Production team|
Anoop Vincent
Bibin Das
Jithin Madanan
Rahul RMR

Advertisement

Subtitles | Swathi Lekshmi
A project designed by Thala Creative House
A Posh Magicae Creations Production

 418 total views,  1 views today

Advertisement
Entertainment9 hours ago

വെളിച്ചം മങ്ങുന്ന ജയസൂര്യ 

Entertainment11 hours ago

മോഹൻലാലിൻറെ നായികയുടെ പുതിയ ബിസിനസ് വഴികൾ

Entertainment11 hours ago

നാദിർഷ തന്റെ സ്ഥിരം സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്നു

Entertainment11 hours ago

തമിഴിലും തെലുങ്കിലും വിലായി വേഷമിട്ട ജയറാമിന് മലയാളത്തിൽ അത് ചെയ്യാൻ എന്താണിത്ര ബുദ്ധിമുട്ട് ?

Entertainment12 hours ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

history1 day ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment1 day ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment1 day ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment1 day ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment1 day ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment1 day ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment1 day ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment1 day ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment2 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured2 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment4 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment4 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »