0 M
Readers Last 30 Days

അന്തോളജി മലയാള സിനിമയായ “ഫ്രീഡം ഫൈറ്റി’ലെ “അസംഘടിതർ ” എന്ന ഭാഗത്ത് പറയുന്ന സമരങ്ങൾ എന്താണ് ? അത് ശരിക്കും നടന്നതാണോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
9 SHARES
111 VIEWS

അന്തോളജി മലയാള സിനിമയായ “ഫ്രീഡം ഫൈറ്റ് ” എന്നതിലെ “അസംഘടിതർ ” എന്ന ഭാഗത്ത് പറയുന്ന സ്ത്രീ തൊഴിലാളികളുടെ മൂത്രമൊഴിക്കാനുള്ള പ്രശ്നങ്ങളെ പറ്റിയുള്ള “മൂത്രപ്പുര സമരവും, ഇരിക്കല്‍ സമരവും ” എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

2005-2006 കാലയളവിലാണ് കോഴിക്കോട് മിഠായിത്തെരുവിലെ കടകളില്‍ പുരുഷ തൊഴിലാളികള്‍ക്കൊപ്പം സ്ത്രീ തൊഴിലാളികളും ജോലിക്കെത്തിയത്. മൂത്രമൊഴിക്കാനുള്ള അനുവാദമില്ല, ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഇടവുമില്ല- ഇതായിരുന്നു അന്നത്തെ അവസ്ഥ. മിഠായിത്തെരുവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ ഇടമില്ലാത്ത പ്രശ്‌നം ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നത് ‘പെണ്‍കൂട്ടി’ന്റെ നേതൃത്വത്തിലാണ്.പെണ്‍കൂട്ട് എന്ന കോഴിക്കോട്ടെ തൊഴിലാളി യൂണിയന്റെ നേതാവ് പി. വിജി നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശവും, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യങ്ങളും ലഭിച്ചത്.

2008ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് “ഞങ്ങള്‍ക്കും മൂത്രപ്പുര വേണം, ഞങ്ങള്‍ക്കും മൂത്രമൊഴിക്കണം, ഞങ്ങളും മനുഷ്യരാണ്. തൊഴിലാളികളാണ് ” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സ്ത്രീതൊഴിലാളികള്‍ രംഗത്തെത്തിയത്. മൂത്രമൊഴിക്കാനുള്ള സ്ഥലത്തിനും , സമയത്തിനും വേണ്ടി 2008ല്‍ സമരം ചെയ്തവരാണ് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള അസംഘടിതമേഖല തൊഴിലാളി യൂണിയന്‍. അന്ന് ഒരു ബില്‍ഡിങ്ങില്‍ പോലും മൂത്രപ്പുര സൗകര്യം ഇല്ലായിരുന്നു. മുഴുവന്‍ സ്ത്രീ തൊഴിലാളികള്‍ക്കും കടയുടമയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങി ഏതെങ്കിലും ഹോട്ടലുകളില്‍ ചായകുടിക്കാനെന്ന പേരിലോ , പൊതുമൂത്രപ്പുരകളിലോ പോകണമായിരുന്നു.

dqdfff 1 1

കടയുടമകളുടെ അശ്ലീലച്ചുവയുള്ള കമന്റുകളെയും , ഭയപ്പെടുത്തലുകളേയും നേരിടാന്‍ ഭയന്നും , മൂത്രപ്പുര സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും തിരിച്ചു വീട്ടിലെത്തുന്നതുവരെ മൂത്രമൊഴിക്കാതിരിക്കുയായിരുന്ന തൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരം ഒരര്‍ഥത്തില്‍ വിജയമായിരുന്നു. ജില്ലാ കളക്ടര്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. 2010ല്‍ ആറുമാസത്തിനകം പരിശോധന നടത്തി നിലവിലെ കെട്ടിടങ്ങളില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. മൂത്രപ്പുര പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടില്ലെങ്കിലും സമരം കൊണ്ട് കുറേയേറെ ഗുണമുണ്ടായി. മൂത്രം എന്ന് മിണ്ടാന്‍ മടിച്ചിരുന്ന സ്ത്രീകളെല്ലാം മൂത്രം ഒഴിക്കാന്‍ പോവണമെന്ന് ധൈര്യമായി ആവശ്യപ്പെടാന്‍ തുടങ്ങി. മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യമില്ലായ്മയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാന്‍ മടിയില്ലാത്തവരായി. അവകാശങ്ങളെക്കുറിച്ച് ബോധവതികളായി.സമരത്തിന് ശേഷം മിഠായിത്തെരുവിലെ
ബില്‍ഡിങ്ങുകളിൽ മൂത്രപ്പുര വന്നു.

മൂത്രപ്പുരയുടെ മണം വരും എന്നും , കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടാവും എന്നും പറഞ്ഞ് ചിലത് പൂട്ടിയിട്ടു. പക്ഷെ പിന്നീട് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അത് വീണ്ടും തുറന്നു. പിന്നീടും ധാരാളം പ്രശ്നങ്ങൾ ഉണ്ടായി. പലയിടത്തും മൂത്രപ്പുരയില്‍ ഉപയോഗിക്കുന്ന വെള്ളം വളരെ മോശമാണ്. അത് ഉപയോഗിച്ചാല്‍ അണുബാധയോ , മറ്റ് വിഷയങ്ങളോ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പലര്‍ക്കും മൂത്രാശയരോഗങ്ങളും , ഗര്‍ഭാശയ രോഗങ്ങളും കാണാറുണ്ട്. പല ബില്‍ഡിങ്ങുകളിലും മൂത്രപ്പുരക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇവയെല്ലാം ചെറിയ കടമുറികളോ, സ്‌റ്റോര്‍ റൂമോ ഒക്കെയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പലതും അധികൃതരുടെ ഒത്താശയോടെയാണ് നടക്കുന്നത് .
ബില്‍ഡിങ്ങില്‍ മൂത്രപ്പുര സൗകര്യം ഉണ്ടായിരിക്കണം എന്നുള്ളത് നിയമമാണ്. എല്ലാ ബില്‍ഡിങ്ങിന്റെയും പ്ലാനില്‍ ഇത് ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റുകയാണ് പതിവ്.

മൂത്രപ്പുര സമരം നടക്കുന്നതിന് മുമ്പ് സ്ത്രീ തൊഴിലാളികളുടെ പെടാപ്പാടുകള്‍ ഭയങ്കരമായിരുന്നു. പ്രാഥികാവശ്യം നിറവേറ്റാനുള്ള ഇടമില്ലായിരുന്നു. അതിനാൽ പലരും വെള്ളം കുടിക്കാറില്ല. ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൊണ്ടുവരും. അതില്‍ കുറേ ഭക്ഷണം കഴിച്ച് കൈകഴുകാന്‍ എടുക്കും. ബാക്കിയുള്ള കുറച്ച് വെള്ളം മാത്രം കുടിക്കും. വെള്ളം കൂടുതല്‍ കുടിച്ചാല്‍ മൂത്രമൊഴിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ എവിടെപ്പോവും? വേനല്‍ക്കാലത്ത് പോലും വെള്ളം കുടിക്കാതെ കഴിച്ചുകൂട്ടും. എന്നിട്ടും മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ട്രീറ്റില്‍ തന്നെയുള്ള ഏതെങ്കിലും ഹോട്ടലില്‍ ചായകുടിക്കാനായി ഓടും. ഒരു ചായയും കുടിച്ച് കാര്യം സാധിച്ചിട്ട് പോരും.വെള്ളം കുടിക്കാതെ നിന്ന് എങ്ങനെയെങ്കിലും മൂത്രത്തെ തടഞ്ഞ് നിര്‍ത്താം. പക്ഷെ മൂത്രപ്പുരകളില്ലാത്ത ആര്‍ത്തവ ദിനങ്ങളെക്കുറിച്ചായിരുന്നു പലർക്കും വിഷമം. പെണ്ണുങ്ങള്‍ക്ക് മാസാമാസം വരുന്നതിനെ എങ്ങനെ തടുത്ത് നിര്‍ത്തും. ഈ സമയത്താണ് മൂത്രപ്പുര ഇല്ലാത്തതിന്റെ പ്രശ്‌നം രൂക്ഷം ആകുന്നത്. നാപ്കിന്‍ ചെയ്ഞ്ച് ചെയ്യാനോ, വൃത്തിയായിരിക്കാനോ പറ്റില്ല. രണ്ടും , മൂന്നും നാപ്കിന്‍ ഒന്നിച്ച് ഉപയോഗിച്ചാണ് പലരും ഈ അവസ്ഥയില്‍ പിടിച്ച് നില്‍ക്കുന്നത്. അതുകൊണ്ടുണ്ടാവുന്ന അലര്‍ജിയും , ഇന്‍ഫക്ഷനും എല്ലാം വേറെ.

dqqww 3പൊതു ബാത്‌റൂം ഉണ്ട്.പക്ഷെ മിക്കയിടത്തും 10 മിനിറ്റിലധികം നടപ്പുണ്ട് അവിടേക്ക്. മുതലാളിയോട് ബാത്‌റൂമില്‍ പോവാനുള്ള അനുവാദവും ചോദിച്ച് നാപ്കിനും എടുത്ത് അങ്ങോട്ട് നടന്നെത്തുമ്പോഴായിരിക്കും അവിടെ വെള്ളം കാണില്ല. കുപ്പിവെള്ളവും ഏറ്റിപ്പെറുക്കി എത്രദൂരം നടന്ന് ചെന്നാലാണ് നാപ്കിന്‍ ഒന്ന് മാറ്റാന്‍ കഴിയുക? പുരുഷന്‍മാര്‍ കട മറവുകളോട് ഓരം പറ്റി മൂത്രശങ്ക തീര്‍ക്കുമ്പോള്‍ പെണ്ണുങ്ങള്‍ ആ ‘ശങ്ക’യ്ക്ക് ഇടകൊടുക്കാതിരിക്കാനായി വെള്ളം പോലും കുടിക്കാതെ പത്തും , പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. മൂത്രം ഒഴിക്കാന്‍ സ്ഥലം ഇല്ലാത്തോണ്ട് ട്യൂബ് ഇട്ടവരും ഉണ്ട് . മിക്ക സ്ത്രീകളുടെയും ബാഗിൽ മൂത്രക്കുപ്പീം കാണാം. ഇത്തിരി പ്രായമായവര്‍ക്ക്, പ്രസവം കഴിഞ്ഞ് ചിലപ്പോ വെള്ളം കുടിച്ചില്ലേലും മൂത്രം നിയന്ത്രിക്കാന്‍ പറ്റീന്ന് വരില്ല. അങ്ങനെയൊള്ളോര് കുപ്പി കയ്യില്‍ കരുതുന്നുണ്ട്.മറവിലെവിടെയെങ്കിലും പോയി നിന്ന് മൂത്രമൊഴിക്കും.

പല കടകളില്‍ നിന്നും അരകിലോമീറ്ററിലധികം ദൂരത്തുള്ള പൊതു മൂത്രപ്പുരകളിൽ പല സ്ത്രീകളും പോവാന്‍ മടിക്കുന്നു. അത്രയും സമയം ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ സ്ഥാപന ഉടമയ്ക്കുണ്ടാവുന്ന ഭാവ മാറ്റത്തെയും പലരും ഭയക്കുന്നു. ചില ബില്‍ഡിങ്ങുകളില്‍ മൂത്രപ്പുര സൗകര്യം ഉണ്ടെങ്കിലും അത് മറ്റ് കെട്ടിടങ്ങളിലോ , കടകളിലോ ഉള്ളവര്‍ക്ക് ഉപയോഗിക്കാനായി വിട്ടു നല്‍കുകയും ഇല്ല.
ടെക്‌സ്റ്റൈല്‍ മേഖലയിലെ സെയില്‍സ് ഗേള്‍സ് ചൂഷണത്തിനെതിരെ സംഘടിതമായ ഒരു നീക്കം ഉണ്ടാകുന്നത് ആദ്യ ഇരിക്കല്‍ സമരത്തോടു കൂടിയാണ്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (AMTU) നേതൃത്വത്തില്‍ 2014 മെയ് 1 ന് തുടക്കം കുറിച്ച ‘ഇരിക്കല്‍ സമരത്തെ’ തുടര്‍ന്നാണ് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അനുഭവിച്ച നരകതുല്യമായ ജീവിതം ചര്‍ച്ച ചെയ്യപ്പെട്ടത്.രാവിലെ 8ഉം 9ഉം മണിക്ക് തൊഴില്‍ സ്ഥലത്തെത്തുന്ന തൊഴിലാളികള്‍ വൈകുന്നേരം 7ഉം-8ഉം മണിവരെ പണിയെടുക്കേണ്ടിവരുന്നു. ഈ സമയമത്രയും അവര്‍ ഒരേ നില്‍പ്പ് നില്‍ക്കണം എന്നതാണ് എഴുതപ്പെടാത്ത നിയമം. മൂത്രം ഒഴിക്കാന്‍ പോലും അനുവാദമില്ലാതെ മൂത്രതരിപ്പിലും പാവപ്പെട്ട വനിതാ തൊഴിലാളികള്‍ നില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് 2014 മെയ് 1ന് ഇരിക്കല്‍ സമരം കോഴിക്കോട്ട് നടന്നത്.

സമരം വന്‍ വിജയമായിരുന്നു. കേരളത്തിന്റെ യുവജന കമ്മീഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ ശ്രദ്ധയിലേക്ക്ക്ക് ഈ ചൂഷണം എത്തുകയും, സെയില്‍സ് ഗേള്‍സിന് അനുകൂലമായി ശമ്പള വര്‍ദ്ധനവും, ഇതര ആനുകൂല്യങ്ങളും അവകാശമാക്കിമാറ്റുവാന്‍ സമര പോരാളികള്‍ക്ക് കഴിയുകയും ചെയ്തു. 9.30 മുതല്‍ രാത്രി 8 മണി വരെയാണ് മിക്കവരുടെയും ജോലിസമയം. ഉദ്ദേശം 10 1/2 മണിക്കൂര്‍. ഇതിനിടയില്‍ ഒന്ന് ഇരിക്കാന്‍ പോലും കഴിയില്ല, ഒരേ നില്‍പ്പ്. ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന 20 മിനിട്ട്, അതാണ് ഏക ആശ്വാസം. രണ്ടോ മൂന്നോ മിനിട്ട് വൈകിയാണ് ജോലിക്കു വന്നതെങ്കിൽ, ഒരു മാസത്തില്‍ രണ്ടു തവണ ആവര്‍ത്തിച്ചാല്‍ ഹാഫ് ഡേ ലീവ് രേഖപ്പെടുത്തും. പക്ഷേ ലീവാണെങ്കിലും അവിടെ ജോലി ചെയ്തിരിക്കണം. അങ്ങനെ കൂലി ഇല്ലാത്ത ജോലി. പി.എഫിലും , ക്ഷേമനിധിയിലും ഇടാന്‍ ശമ്പളത്തില്‍ നിന്നും കാശ് പിടിക്കുന്നുണ്ടെങ്കിലും അതിന് യാതൊരു രേഖയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല.

💢വാൽ കഷ്ണം💢

ഇരിക്കൽ സമരവും , മൂത്രപ്പുര സമരവും കേരളം കണ്ട സ്ത്രീകളുടെ കരുത്തുറ്റ സമരമാർഗ്ഗമായിരുന്നു. പ്രധാനമായും വസ്ത്ര വിപണിയിൽ ജോലിയെടുക്കുന്ന തൊഴിലാളി സ്ത്രീകൾക്ക് ഇരിക്കാൻ കസേരയോ , മൂത്രമൊഴിക്കാൻ തോന്നുന്ന സമയത്ത് അതിനു പോകാനുള്ള സൗകര്യമോ ഒന്നും ലഭിക്കാറുണ്ടായിരുന്നില്ല. ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ച അത്തരം സ്ത്രീകളുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് പെൺകൂട്ട് ആദ്യമായി സമരവുമായി ഇറങ്ങിയത്.

രാജ്യാന്തര മാധ്യമമായ ബിബിസി ലോകത്തെ മികച്ച നൂറു സ്ത്രീകളെ തിരഞ്ഞെടുക്കുക, അതിലൊരാൾ കേരളത്തിലെ , അങ്ങ് കോഴിക്കോടുള്ള ഒരു തൊഴിലാളി സ്ത്രീ ആവുക, അതാണ് വിജി. വെറുതെ വിജി എന്ന് പറഞ്ഞാൽ ഒന്നുമാവില്ല, വിജി പെൺകൂട്ട് എന്ന് തന്നെ പറയണം. കാരണം വിജി ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നത് ഇതേ പെൺകൂട്ട് എന്ന സംഘടനയിലൂടെയാണ്. അല്ലെങ്കിൽ വിജിയിലൂടെയാണ് പെൺകൂട്ട് അറിയപ്പെട്ടത് എന്നും പറയാം. എന്തായാലും രണ്ടു പേരുകളും പരസ്പരം വിട്ടു കളയാനാകാതെ ഒട്ടി ചേർന്നിരിക്കുന്നു.സ്ത്രീകൾക്കു വേണ്ടിയാണ് വിജി സമരത്തിനിറങ്ങിയത് മുഴുവൻ. ഇരിക്കൽ സമരം, മൂത്രപ്പുര സമരം എന്നിങ്ങനെ കേരളം കണ്ട അടിസ്ഥാന തൊഴിലാളി വർഗ്ഗ സ്ത്രീകളുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി കോഴിക്കോട് പെൺകൂട്ട് തുടങ്ങി വച്ച സമരം പിന്നീട് കേരളം മുഴുവൻ വ്യാപിച്ചു.

ഒടുവിൽ ഇനി മുതൽ ജോലി സമയത്ത് സ്ത്രീകൾക്കും ഇരിക്കാം, അവർക്ക് വിശ്രമം നൽകണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിയമങ്ങളാണെന്ന് തന്നെ സർക്കാർ ഭേദഗതി ചെയ്തു നൽകി. അടിസ്ഥാന തൊഴിലാളി സ്ത്രീ വർഗ്ഗത്തിന്റെ ശക്തമായ അത്തരമൊരു സമരത്തിന് നേതൃത്വം നൽകിയ വിജി പെൺകൂട്ടിനു അല്ലെങ്കിൽ മറ്റാർക്കാണ് ബിബിസി അന്താരാഷ്ട്ര അംഗീകാരം നൽകുക.
2005 മുതൽ പ്രസിദ്ധമായ മിഠായിത്തെരുവിലെ തയ്യൽ കടകളിലൊന്നിൽ ജോലി ചെയ്യുകയാണ് വിജി. തുഛം വേതനമായിരുന്നു ലഭിച്ചിരുന്നത്. രാവിലെ 9 മണി മുതൽ ജോലിക്ക് കയറിയാൽ വൈകിട്ട് എട്ടു വരെ പുരുഷൻമാരെ പോലെ തന്നെ അത്രയും സമയം അവർ ജോലിയിലുണ്ടാകും. പക്ഷേ, കൂലിയോ പുരുഷൻമാരുടേതിനേക്കാൾ തുലോം കുറവും. അന്ന് 300 രൂപയാണ് പുരുഷൻമാരുടെ കൂലിയെങ്കിൽ അത്രയും സമയം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വെറും 50 രൂപയായിരുന്നു കൂലി. അതിനേക്കാളുപരി മറ്റെവിടെയുമെന്ന പോലെ മിഠായി തെരുവിലും ജോലി ചെയ്തിരുന്ന നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾക്ക് ഒരു മൂത്രപ്പുര പോലുമുണ്ടായിരുന്നില്ല. തുണിക്കടകളിലടക്കം ഒരിടത്തും ഇരിക്കാനൊരു കസേര പോലും ഉണ്ടായിരുന്നില്ല. സംഘടിത യൂണിയനുകൾക്ക് ഇവയൊന്നും വിഷയമേ ആയിരുന്നില്ല.
തൊഴിലാളികൾ ഇരുന്നാൽ പണിയെങ്ങനെ നടക്കും എന്നു ചോദിച്ച മുതലാളിമാരുടെ നാടാണിത്. കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ക്ക് ടോയ് ലറ്റ് സംവിധാനത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ ഗ്രൂപ്പ് ആണ് പെണ്‍കൂട്ട് . മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. മൂത്രപ്പുരക്കു വേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി ‘പെണ്‍കൂട്ട് ‘ ഏറ്റെടുത്തത്.അങ്ങനെ വിജി പള്ളിത്തൊടിയെന്ന തയ്യൽക്കാരി വിജി പെൺകൂട്ട് എന്ന സാമൂഹിക പ്രവർത്തകയായി മാറി.

നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിയുടെ നേതൃത്വത്തില്‍ സുഹൃത്തിന്റെ തയ്യല്‍ക്കടക്കകത്തെ മുറി ഓഫിസാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാധാരണ സംഘടനാ സംവിധാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമായി പെണ്‍കൂട്ടിന് മെമ്പര്‍ഷിപ്പോ , രജിസ്റ്റര്‍ ചെയ്ത സംഘടനാ സംവിധാനമോ ഇല്ല. പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനവത്കരിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത, സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നെടും തൂണുകള്‍. ആവശ്യം ന്യായമെങ്കില്‍ എല്ലാവരും കൂടെ നില്‍ക്കുമെന്നും വിജയം നേടാനാകുമെന്നും മൂത്രപ്പുര സമരം പഠിപ്പിച്ചു. പുരുഷനെ അകറ്റി നിര്‍ത്തേണ്ടതില്ല. സ്ത്രീയും പുരുഷനും ലോകത്ത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മാത്രമായി ബസ്, പൊലീസ് സ്റ്റേഷന്‍, പാര്‍ക്ക് എന്നിവയൊന്നും ആവശ്യമില്ലെന്നും ഇവ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റി പാര്‍ശ്വവത്കരിക്കുകയേയുള്ളൂ എന്നും നിയമങ്ങളും , അവകാശങ്ങളും സ്ത്രീയ്ക്കും, പുരുഷനും തുല്യമാണ് എന്നും നമ്മെ പഠിപ്പിക്കുന്നു.

കോഴിക്കോട് കോർട്ട് റോഡിലുള്ള ഐശ്വര്യ സ്റ്റിച്ച് വർക്ക്‌സ് എന്ന വിജിയുടെ ചെറിയ കടമുറിയിലേക്ക് ഒരിക്കലെങ്കിലും കടന്നുവന്നിട്ടില്ലാത്ത സ്ത്രീതൊഴിലാളികൾ മിഠായിത്തെരുവിൽ അപൂർവമാവും. പിന്നീട് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റേയും ഓഫീസുമുറി കൂടിയായി മാറിയ അതേ തയ്യൽക്കട.ഇപ്പോഴിതാ വിജിയും , കോഴിക്കോട് മിഠായിത്തെരുവിലെ ചരിത്രം കുറിച്ച മൂത്രപ്പുര സമരവുമൊക്കെ വീണ്ടും ഓർമ്മകളിൽ നിറയുകയാണ്.” ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ” സംവിധായകൻ ജിയോബേബിയുടെ നേതൃത്വത്തിൽ ഇറങ്ങിയ, അഞ്ച് കൊച്ചു ചലച്ചിത്രങ്ങൾ അടങ്ങിയ ‘സ്വാതന്ത്യസമരം’ എന്ന സിനിമയിലെ ‘അസംഘടിതർ’ എന്ന ചിത്രം പറയുന്നത് കോഴിക്കോട്ടെ ഈ ഐതിഹാസികമായ സമരത്തിന്റെ കഥയാണ്. അതിൽ തന്റെ കഥാപാത്രത്തെ അതേപടി അഭ്രപാളികളിൽ എത്തിച്ചിരിക്കുന്നതും വിജി തന്നെയാണ്. സോണി ലിവിൽ ഒ.ടി.ടി റിലീസ് ആയ ചിത്രം, നവമാധ്യമങ്ങളിലും തരംഗമായി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.