ചിരിക്കു പിന്നിലെ രഹസ്യം തേടി ?

അറിവ് തേടുന്ന പാവം പ്രവാസി

ഫ്രെഞ്ച് ഫോട്ടോഗ്രാഫർ രേഹാൻ ഒരു വ്യത്യസ്തമായ ലക്ഷ്യവുമായി ലോകം ചുറ്റുകയാണ്.അദ്ദേഹം തന്റെ ഈ സംരംഭ ത്തിന് ” പ്രോജക്റ്റ് സ്മയിൽ ” എന്നാണു പേരിട്ടിരിക്കുന്നത്.ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വ്യക്തികളുടെ നിഷ്‌കളങ്കമായ ചിരി തന്റെ ക്യാമറയിൽ പകർത്തുകയാണദ്ദേഹം .

ആദ്യമായി അദ്ദേഹം പകർത്തിയത് വിയറ്റ്നാം രാജ്യക്കാരുടെ ചിരിയാണ് .വിയറ്റ്നാമിൽ അദ്ദേഹം മൂന്നു മാസം താമസിച്ചു .മോട്ടോർ സൈക്കിളിൽ പല സ്ഥലങ്ങൾ ചുറ്റിക്കറങ്ങി യാണ് അദ്ദേഹം ഈ ചിത്രങ്ങൾ പകർത്തിയത്. വിയറ്റ്നാംകാർ ചിരിക്കുമ്പോൾ പൊതുവെ വായ പൊത്തിയാണ് ചിരിക്കുക.ഇതിനു കാരണമായി അദ്ദേഹം കണ്ടെത്തിയത് അവരുടെ നാണം, കോമളത ,പിന്നെ പല്ലുകൾ ഒക്കെയാകാം എന്നാണ് . വളരെ സ്നേഹ ശീലരാണ് വിയറ്റ്നാം വാസികൾ എന്നദ്ദേഹം പറയുന്നു.

മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കിൽ മുഖത്തുവിരിയുന്ന നിഷ്‌കളങ്കമായ പുഞ്ചിരി ഹൃദയത്തിന്റെ നിർമ്മലഭാഷയാണ്.പ്രായമായ സ്ത്രീകളോട് , നിങ്ങൾ സുന്ദരിയാണെന്ന് പറയുമ്പോൾ അവരുടെ മുഖത്തു പടരുന്ന നാണത്തിൽപ്പൊതിഞ്ഞ പുഞ്ചിരിയാണ് ഏറ്റവും വിലപ്പെട്ടതെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.വർഷങ്ങൾ നീളുന്ന പദ്ധതിയാണ് വിവിധ ദേശങ്ങളിലെ പുഞ്ചിരിയുടെ പിന്നിലെ രഹസ്യം തേടിയുള്ള രേഹാന്റെ ” PROJECT SMILE “.

You May Also Like

ഈ വീടിനകത്തു കയറിയാൽ നിങ്ങൾ തലകീഴായി നിൽക്കുന്നതുപോലെ തോന്നും, കാരണം ഇതാണ്

തലകുത്തി നിൽക്കുന്ന വീട് എവിടെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി ജർമ്മിനിയിലെ പ്രധാനപ്പെട്ട കൗതുകങ്ങളിലൊന്നാണ്…

ഹീറോ ആയി മാറിയ എലി- മഗാവ

ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു എലിയാണ് മഗാവ. ഒരു ലാന്‍ഡ്‍മൈന്‍ ഡിറ്റെന്‍ഷന്‍ റാറ്റ് എന്നു ചുരുക്കി പറയാം

ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച

ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച ഏത്? അറിവ് തേടുന്ന പാവം പ്രവാസി ഒരേ…

പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ്, എന്നാല്‍ വെള്ളം കൊണ്ടുള്ള പാലം കണ്ടിട്ടുണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ് .എന്നാല്‍ വെള്ളം…