Frequency (English, 2000)
SCI-Fi/Fantasy, Thriller

Rakesh Manoharan Ramaswamy

രണ്ടു കാലഘട്ടത്തിൽ ഉള്ള കഥാപാത്രങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന ചിത്രങ്ങൾ ധാരാളം കണ്ടിട്ടുണ്ടാകും. വളരെ അധികം കൗതുകകരമായ ഒരു പ്ലോട്ട് ആയിട്ടാണ് അത് തോന്നിയിട്ടുള്ളത്. ഒരു പക്ഷെ ടൈം ട്രാവൽ ചെയ്തു മറ്റൊരു കാലഘട്ടത്തിൽ പോയി അതിൽ മാറ്റങ്ങൾ വരുത്തി പിന്നീട് തിരിച്ചു വരുമ്പോൾ ഉള്ള മാറ്റങ്ങൾ കാണുന്നതിന് പകരം, അപ്പപ്പോൾ തന്നെ മാറ്റങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഈ ഒരു പ്രമേയം കൂടുതൽ താൽപ്പര്യം നൽകുന്നത്.

ഈ ഗണത്തിൽ ഉൾപ്പെടുന്ന ഇംഗ്ളീഷ് സിനിമകളിൽ ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കാവുന്ന ഒന്നാണ് Frequency. എന്നെ സംബന്ധിച്ച് ഞാൻ ആദ്യമായി കാണുന്ന ഇത്തരത്തിൽ ഉള്ള ചിത്രം ആണിത് . വർഷങ്ങൾക്കു മുന്നേ ആണ് കണ്ടതെങ്കിലും അന്ന് Frequency കണ്ടതിനു ശേഷം ഇത്തരത്തിൽ ഉള്ള പ്രമേയേത്തിനോട് ഉള്ള പ്രിയം കാരണം പിന്നീട് ഇത്തരം ചിത്രങ്ങൾ തിരഞ്ഞു പിടിച്ചു കാണാൻ തുടങ്ങിയിരുന്നു. ഇപ്പോഴും കാലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രമേയം ആയി വരുന്ന ചിത്രങ്ങൾ പ്രിയപ്പെട്ടവ ആണ്. ഇനി സിനിമയുടെ കഥയിലേക്ക്.

ജോൺ എന്ന പോലീസ് ഓഫീസറുടെ പിതാവായ ഫ്രാങ്ക് അഗ്നിശമന വിഭാഗത്തിൽ ആണ് ജോലി ചെയ്യുന്നത്. ഒരു ദിവസം ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ അയാൾ മരണപ്പെടുന്നു. പിന്നീട് സ്വന്തം പിതാവ് ഇല്ലാതെ ജീവിച്ച ജോണിനു, ഫ്രാങ്കിനു ഉണ്ടായ അപകടം ഇല്ലാതാക്കുവാൻ ഒരു അവസരം ലഭിച്ചു. അതെങ്ങനെ സംഭവ്യമാകും? അതിനായി ജോണിനു ഫ്രാങ്ക് മരിച്ച ദിവസത്തിലേക്ക് പോയി അവിടെ മാറ്റം വരുത്തണം. അതെങ്ങനെ സാധ്യമാകും? അതിനു സഹായകരം ആയതു ഫ്രാങ്കിന്റെ ഹാം റേഡിയോ ആയിരുന്നു. നോർത്തേൺ ലൈറ്റ്സ് ഉള്ള ഒരു ദിവസം അത്ഭുതകരമായി ഫ്രാങ്കിനും ജോണിനും ആശയം വിനിമയം നടത്താൻ സാധിച്ചു. അതും രണ്ടു കാലഘട്ടത്തിൽ ഇരുന്നു കൊണ്ട്. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ കഥ.

 

മറ്റൊരു കാലഘട്ടത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പിന്നീട് എന്തെല്ലാം മാറ്റങ്ങൾ ആകും ഭാവിയിൽ ഉണ്ടാക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്തത് ആണ്. ബട്ടർഫ്‌ളൈ എഫെക്റ്റ് റഫറൻസ് ആയി എടുക്കുക. അത് പോലെ ആയിരുന്നു ഫ്രാങ്കിന്റെയും ജോണിന്റെയും ജീവിതത്തിൽ പിന്നീട് ഉണ്ടായ സംഭവങ്ങളും. ഒരു ക്രൈം – മിസ്റ്ററി ത്രില്ലർ ആയി പിന്നീട് Frequency എന്ന ചിത്രം മാറുകയാണ്. അതിന്റെ ഒപ്പം സിനിമയിലെ Sci-fi/ Fantasy എലമെന്റും കൂടി ഉണ്ട്. വർഷങ്ങൾക്കു ശേഷം ഇപ്പോൾ കണ്ടപ്പോഴും ബേസിക് ആയുള്ള കഥയ്ക്ക് അപ്പുറം ഉള്ള സംഭവങ്ങൾ മറന്നു പോയത് കൊണ്ട് തന്നെ പുതിയ ഒരു സിനിമ കാണുന്ന ഫീൽ തന്നെയാണ് എനിക്ക് ലഭിച്ചത്. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടമാകും.

.

You May Also Like

പറൂദീസയിലേയ്ക്കൊരു വിസ

അകത്താക്കിയ നാല് പെഗ് തണുപ്പിനെ പ്രതിരോധിക്കുമെന്നു മനസിലായപ്പോള്‍ ഡേവിഡ്‌ മെല്ലെ പുറത്തേക്കു ഇറങ്ങി ആലിപ്പഴങ്ങള്‍ മുടിയ പൈന്‍ മരങ്ങളും വിജനമായ റോഡും കടന്നു നഗര പ്രാന്തം ലക്ഷ്യമാക്കി നടന്നു .കടുത്ത നിരാശയും അന്യതാ ബോധവും അലട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞു തൊഴില്‍ അന്വേഷകന്‍ ആയി അലയുംമ്പോഴാണ് തിരുവല്ലയില്‍ നിന്നും സുസിയുടെ വിവാഹ പരസ്യം കണ്ടു പ്രലോഭിതനായത്. ചങ്ങനാശ്ശേരി രൂപതയില്‍ പെട്ട പുരാതന കുടുംബത്തിലെ ദൈവഭയമുള്ള യുവതി വരനെ തേടുന്നു ലണ്ടനില്‍ നേഴ്സ്( BSC )വെളുത്ത നിറം സാമാന്യം സൌന്ദര്യം വരനെ കൊണ്ട് പോകും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബ മഹിമയുള്ള വരനെ തേടുന്നു .

ബസ്മ – കഥ

ഫിംഗര്‍പ്രിന്റിന് പ്രത്യേക കേന്ദ്രങ്ങള്‍ക്ക് പുറമേ വലിയ കണ്ടയ്നറുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളുമായി മൊബൈല്‍ കേന്ദ്രങ്ങളും ഉണ്ട് പലയിടങ്ങളിലും.എന്നിട്ടും തിരക്കിനുകുറവൊന്നും ഇല്ല. വെക്കഷന്‍ അടുത്ത് വരുന്നു. അതിനുമുമ്പ് കാര്യം സാധിച്ചില്ലെങ്കില്‍ ആകെ കുഴയും.

മറവി – ദിലീപ് പുനലൂര്‍

വരണ്ടുകിടക്കുന്ന നെല്‍പാടം,മുന്നിലും പിന്നിലുമുള്ള കാഴ്ച്ചകള്‍ കേശവനെ വേദനിപ്പിച്ചു.പാടത്തു ക്രിക്കറ്റ് കളിക്കുന്ന കുട്ടിക്കളെ നോക്കി അയാള്‍ വെറുതെ അവിടെ നിന്നു. ‘അപ്പുപ്പാ മാറിക്കോ പന്തങ്ങു വരും ‘ കുട്ടികളില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.

മടിയന്മാരുടെ സ്വപ്നം യഥാര്‍ത്ഥ്യമാക്കി ജപ്പാന്‍ കമ്പനി : വീഡിയോ

ദിവസം മുഴുവനും കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ബുദ്ധിമുട്ടുന്നവരാണ് എങ്കില്‍ നിങ്ങള്‍ക്ക് ലാപ്പ് ടോപ്‌ കിടന്നു കൊണ്ട് സുഖപ്രദമായി ഉപയോഗിക്കാന്‍ കഴിയും.