Interviews
ആക്ഷേപഹാസ്യത്തിന്റെ ചേരുവകൾ, ചിന്ത, ആദ്യന്തം ആകാംഷ അതാണ് ഫ്രീക്വൻസി
കെട്ടിലും മട്ടിലും തികച്ചും വ്യത്യസ്തമായി ചെയ്തിട്ടുള്ള ഒരു ഷോർട്ട് മൂവിയാണ് ഫ്രീക്വൻസി. രണ്ടു ചെറുപ്പക്കാരിലൂടെയാണ് ഈ കഥ വികസിക്കുന്നത്. ഒരു ആക്ഷേപഹാസ്യത്തിന്റെ
250 total views

കെട്ടിലും മട്ടിലും തികച്ചും വ്യത്യസ്തമായി ചെയ്തിട്ടുള്ള ഒരു ഷോർട്ട് മൂവിയാണ് ഫ്രീക്വൻസി. രണ്ടു ചെറുപ്പക്കാരിലൂടെയാണ് ഈ കഥ വികസിക്കുന്നത്. ഒരു ആക്ഷേപഹാസ്യത്തിന്റെ ചേരുവകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെ ആദ്യന്തം ആകാംഷ നിലനിർത്തി ആണ് ഈ ഹ്രസ്വചിത്രത്തിന്റെ പോക്ക്.
സമൂഹം ആരെയാണ് കല്ലെറിയുന്നത് ? അല്ലെങ്കിൽ സിമ്പതിയോടെ നോക്കുന്നത് ? തങ്ങൾക്കു വിരുദ്ധമായ ആശയങ്ങൾ ഉള്ളവരെയും തങ്ങളെ പോലെ ‘ഉന്നത നിലയിൽ’ ചിന്തിക്കാൻ കഴിവില്ലാത്തവർ എന്ന് കരുതുന്നവരെയും. യഥാർത്ഥത്തിൽ ഇവിടെ രണ്ടു ലെയറിൽ നിന്നാണ് ഈ സൃഷ്ടിയെ സമീപിക്കേണ്ടത്. ഒന്ന് ആദ്യം പറഞ്ഞു , രണ്ടാമത്തേതോ ?
വിശ്വാസം എന്നത് കേവലം വിശ്വാസം മാത്രമാണ്. അതിന്റെ ലോജിക്കും ബുദ്ധിയും ആലോചിക്കുന്നതിൽ അർത്ഥമില്ല. ലോകത്തു കോടാനുകോടി ജനങ്ങൾ സ്വർഗ്ഗരാജ്യത്തേയ്ക്കു പോകാൻ ലോകത്തു കാട്ടിക്കൂട്ടുന്ന വിശ്വാസ വികൃതികൾ നാം അനുദിനം കാണുന്നതാണ് . നാളെ നിങ്ങളെ സ്വർഗ്ഗരാജ്യത്തേക്കു ആനയിക്കാൻ ആകാശവാതിലുകൾ തുറക്കും എല്ലാരും ഈ സ്ഥലത്തു വരിക എന്നൊരു അറിയിപ്പുണ്ടായാൽ അവിടെ ജനകോടികൾ തന്നെ തടിച്ചുകൂടും. അതാണ് മനുഷ്യൻ .
തങ്ങളുടെ വിശ്വാസികൾ അല്ലാത്തവരെ പുഛിക്കുന്നവരും വിശ്വാസമണ്ടത്തരങ്ങളിൽ ഏർപ്പെടുന്നവരും തമ്മിലുള്ള ഭിന്നത നമുക്കിവിടെ കാണാം. യഥാർത്ഥത്തിൽ ഈ രണ്ടുകൂട്ടരും ഒരുപോലെയാണ്. ഇനി മറ്റൊരു കൂട്ടരുണ്ട് വ്യത്യസ്ത ചിന്താഗതിക്കാർ. ഇക്കൂട്ടർ അപഹാസ്യർ ആകുന്നത് ചിന്തകൾക്ക് ലോജിക്കും റിസൾട്ടും ഇല്ലാതാകുമ്പോൾ ആണ്. ഒന്നിലുള്ള വിശ്വാസം പൊളിയുമ്പോൾ അടുത്ത വിഡ്ഢിത്തരത്തിലേക്കുള്ള അവരുടെ യാത്ര തുടരും.
പ്രാർത്ഥിച്ചാൽ ദൈവം പ്രത്യക്ഷപ്പെടും എന്നൊരു ദിവ്യൻ അവകാശപ്പെടുന്നു . എന്നാൽ പ്രാർത്ഥിച്ചിട്ടും അത് സംഭവിച്ചില്ല. ദിവ്യൻ അപ്പോൾ പറഞ്ഞു, ഞാൻ പ്രാര്ഥിച്ചതിലെ അപാകത കൊണ്ടാണ് സംഭവിച്ചതെന്ന്. അതായതു, എന്തിലും കാരണങ്ങളുണ്ടാക്കും അവർ . അങ്ങനെ അനവധി ലെയറുകളിൽ നിന്ന് ചിന്തിക്കാനുള്ള അവസരം ഒരുക്കുന്ന ഷോർട്ട് മൂവിയാണ് ഫ്രീക്വൻസി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. ഇനിയും വ്യത്യസ്തമായ പ്രമേയങ്ങളുമായി വരിക.
ഫ്രീക്വൻസിയുടെ സംവിധായകൻ ആഷിൻ ജോസ് ബൂലോകം ടീവിയോട് സംസാരിക്കുന്നു.
“ഞാൻ ഒരു വിദ്യാർത്ഥിയാണ്. ബി.എ മൾട്ടിമീഡിയ ആണ് ചെയുന്നത്. ഒൻപതാം ക്ലാസ് മുതൽ ഞാൻ ഷോർട്ട് ഫിലിം ചെയ്തു തുടങ്ങി. വെറുതെ ചെയ്യുക എന്നതിൽ ഉപരി എന്തെങ്കിലും വ്യത്യസ്തമായി തന്നെ ചെയുക എന്നായിരുന്നു എപ്പോഴത്തെയും താത്പര്യം. സാധാരണ കണ്ടുവരുന്നതിൽ നിന്നൊക്കെയുള്ള ഒരു വ്യത്യസ്തത .
ഫ്രീക്വൻസി എന്ന ഷോർട്ട് ഫിലിമിലേക്കു എത്തിയത്, ആദ്യം ആ ഒരു കൺസപ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ നാട്ടിൽ എലിയൻസ് വന്നിറങ്ങുകയാണെങ്കിൽ അതെങ്ങനെ ആയിരിക്കും ? എലിയൻസിനെ വിശ്വസിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ അവരുടെ രീതികൾ എന്തായിരിക്കും . അതിൽ നിന്നാണ് ചിന്തിച്ചു തുടങ്ങിയത്.
അങ്ങനെ ചിന്തിച്ചപ്പോൾ രണ്ടു കഥാപാത്രങ്ങൾ തന്നെ മനസിലേക്ക് വന്നു. അവർ എലിയൻസിനെ തപ്പി പോകുന്നതായി ആണ് ആദ്യം ഈ തീം ചിന്തിച്ചത്. പിന്നെ അത് നാട്ടുകാർ അറിയുന്നതും അതിനെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കാൻ ആൾക്കാർ വരുന്നതും ആയ രീതിയിൽ കഥയെ നമ്മൾ മാറ്റിയെടുത്തു. അപ്പോൾ പിന്നെ കഥ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഒരു സ്ട്രക്ച്ചർ കിട്ടി.
ഇതിനങ്ങനെ ഒരു റഫറൻസ് ഒന്നും അങ്ങനെ നോക്കിയില്ല. നമ്മൾ തന്നെ ഓരോന്നും കൊണ്ടുവന്നു. അങ്ങനെ പതിയെ പതിയെ ഇതൊരു ഡോക്കുമെന്ററി ശൈലിയിലേക്ക് വന്നു. വ്യത്യസ്ത ശൈലിയിലെ ആ ട്രീട്മെന്റും കൊണ്ടുവരാൻ സാധിച്ചു.
നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറഞ്ഞാൽ ആരും നമ്മെ കളിയാക്കില്ല..കാരണം അതൊരു നോര്മലായ കാര്യം ആയതുകൊണ്ട്. എന്നാൽ എലിയൻസിനെ പോലെ സംശയമുള്ള ഒരു കാര്യത്തിൽ വിശ്വിസിക്കുന്നു എന്ന് പറയുമ്പോൾ ..അവനെ കുറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുന്നു. അവൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ അഭിപ്രായം പറയും. അതുകൊണ്ടാണ് നാട്ടുകാരുടെ അഭിപ്രായം കൂടി ഇതിൽ ആഡ് ചെയ്തത്. ഇതിലെ കഥാപാത്രങ്ങൾ അവസാനം വരെയും വിശ്വാസം കൈവിടുന്നില്ല. അവസാനം വരെയും അവർ ആ പ്രതീക്ഷയിൽ തന്നെയാണ് പോകുന്നത്.
ഒരിക്കലും നമ്മുടെ വിശ്വാസം നമ്മൾ നിർത്തില്ല, ദൈവം ഉണ്ടെന്നു കാണിക്കാൻ ഓരോ പുസ്തകങ്ങളിലെ തെളിവുകൾ നിരത്തിക്കൊണ്ടേയിരിക്കും. അല്ലെങ്കിൽ സത്യമെന്നു കാണിക്കാൻ ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.
രണ്ടുമാസത്തിനുള്ളിൽ നമ്മുടെ പുതിയ ഷോർട്ട് ഫിലിം റിലീസ് ചെയ്യും. അതിന്റെ മ്യൂസിക്കും കാര്യങ്ങളും പുരോഗമിക്കുന്നുണ്ട്. അതും ഇതുപോലെ മാക്സിമം വ്യത്യസ്തമായി തന്നെയാണ് ചെയ്യുന്നത് “
ഫ്രീക്വൻസി ബൂലോകം ടീവി ഷോർട്ട് മൂവി കോണ്ടസ്റ്റിൽ മത്സരിക്കുന്നുണ്ട്, വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
Writer / Director / Editor : Ashin Jose
(https://www.instagram.com/ashinjoss/)
From : Pumpkin Media
(https://www.instagram.com/pumpkinmedia_/)
Cinematographer / DI : Tony AT
Featuring : Asher S Biju
(https://www.instagram.com/aasher___/)
Alen Emmanuel Joshy
(https://www.instagram.com/alenemmanuel_/)
Associate Director : Abhishek Karunakaran
(https://www.instagram.com/____harvey_…)
Poster Designs : Richard Alex
(https://www.instagram.com/richard_ale…)
Subtitles : Aman Saji Dominic
(https://www.instagram.com/jr.dominic_/)
YouTube Cover Design : Surya Gayathri
(https://instagram.com/_sunflawer_?utm…)
Also Starring : Akash KK, Akhil Sunil, Akshay Santhosh, Anand Shibu, Amith Shibu, Amal P.V, Arun Raj, Jisna Sunil, Jayamohan, Harikrishnan, Anupriya, Sona Chacko, Nimisha Sibi, Sithara Raman, Appachan Chettan, Sarin P.V
Music : Ennio Morricone – Malamondo – The Last Time
251 total views, 1 views today