മൊബൈൽ ഫോണുകൾ മുതൽ സ്മാർട്ട് ഫോണുകൾ വരെ

28

അനൂജ് രാമചന്ദ്രൻ

“മൊബൈൽ ഫോണുകൾ മുതൽ സ്മാർട്ട് ഫോണുകൾ വരെ”

ഈ വരുന്ന ഏപ്രിൽ 3 ആം തീയതിക്ക് ഒരു പ്രത്യേകത ഉണ്ട്, അന്നാണ് അമേരിക്കയിലെ ന്യൂ യോർക്കിൽ മോട്ടറോള കമ്പനിയുടെ മാർട്ടിൻ കൂപ്പർ എന്ന ശാസ്ത്രജ്ഞൻ ലോകത്തിൽ ആദ്യത്തെ മൊബൈൽ ഫോൺ കാൾ വിളിച്ചത്. മോട്ടോറോളയുടെ ഡൈനാടാക് എന്ന മൊബൈൽ ഫോണ് വഴി ആയിരുന്നു അത് വിളിക്കപ്പെട്ടത്. 1.5 കിലോ ഭാരം ഉള്ള, 30 മിനിറ്റ് മാത്രം സംസാര ശേഷി ഉള്ള ഒരു ഉപകരണം ആയിരുന്നു അത്. അവിടുന്ന് അങ്ങോട്ട് ആ ടെക്നോളജിയുടെ ഒരു ഘോഷയാത്ര തന്നെ അസയിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാൾ വിളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ മുതൽ ഒരു കമ്പ്യൂട്ടർ ചെയ്യുന്ന ഏറെ കുറെ എല്ലാം ചെയ്യുന്ന സ്മാർട്ട് ഫോണുകൾ വരെ എത്തി നിൽക്കുന്നു അതിന്റെ പരിണാമം. അതിലേക്ക് നമുക്ക് ഒന്ന്‌ എത്തി നോക്കാം…

No photo description available.1990 – 1995
ഈ ഒരു കാലഘട്ടത്തിൽ ആണ് മൊബൈൽ ഫോൺ ജനകീയം ആയി തുടങ്ങിയത്, മൊബൈൽ ഫോണ് കണ്ടു പിടിച്ചത് മോട്ടറോള ആണെങ്കിലും ജനകീയം ആയി തുടങ്ങിയത് നോക്കിയയുടെ വരവോട് കൂടി ആണ്, 1992 ൽ ഇറങ്ങിയ നോക്കിയ 1011 ആണ് ആ സമയത്തെ ഏറ്റവും ജനപ്രിയമായ മൈബൈൽ ഫോൺ.

1995 – 1999
ഈ കാലഘട്ടത്തിൽ ആദ്യമായി കളർ ഡിസ്പ്ലേ ഉള്ള ഫോണുകൾ അവതരിപ്പിക്കപ്പെട്ടു(1997). ആദ്യത്തെ ഇന്റർനെറ്റ് സേവന അധിഷ്ഠിതമായ നോക്കിയ 7110 വന്നത് 1999 ആണ്

May be an image of phone2000 – 2002
മൊബൈൽ ഫോണുകളിൽ ക്യാമറ വിപ്ലവവും മൾട്ടി മീഡിയ കണ്ടെന്റ് സപ്പോർട്ട് തുടങ്ങുന്നതും ഈ ഒരു സമയത്തു ആണ് 2000 ആണ്ടിൽ ഷാർപ് കമ്പനി ആദ്യത്തെ ക്യാമറ ഫോണ് ആയ J-SH04 അവതരിപ്പിച്ചു. 2002 ൽ സോണി എറിക്സൻ പുറമെ കണക്ട് ചെയ്യാവുന്ന ഒരു ഫോണ് കൂടി അവതരിപ്പിച്ചു.

2003 – 2006
UK യിലും യൂറോപ്പിലും ഈ കാലഘട്ടത്തിൽ 3ജി മൊബൈൽ സർവീസുകൾ അവതരിപ്പിക്കപ്പെട്ടു. ബ്ലാക്ക്‌ ബെറി പോലുള്ള 3ജി ഫോണുകൾ വളരെ അധികം വിൽപന നേടിയ ഒരു സമയം ആയിരുന്നു അത്. സ്മാർട്ട് ഫോണുകളുടെ ഒരു പ്രാകൃത രൂപം എന്ന് വേണമെങ്കിൽ അവയെ പറയാം. Palm, htc തുടങ്ങിയ കമ്പനികൾ ബ്ലാക്ക്‌ ബെറി പോലെ ഉള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഫോണുകൾ ഇറക്കി കളം നിറഞ്ഞു. 2004 ൽ ഫോൾഡിങ് ഫോണ് ആയ മോട്ടറോള V3 അവതരിപ്പിക്കപ്പെട്ടു, മാർക്കറ്റിൽ വളരെ ട്രെൻഡിങ് ആയ, ഫോൺ എന്നത് ഒരു ഫാഷൻ സ്റേറ്റ്മെന്റ് കൂടി ആണ് എന്ന് തെളിയിച്ച ഫോൺ ആയിരുന്നു അത്.

2007 – 2010
സ്മാർട്ട് ഫോണുകൾ എന്ന് വിളിക്കാവുന്ന ഫോണുകൾ വിപണിയിൽ ചലനം ഉണ്ടാക്കിയ കാലഘട്ടം ആണ് ഇത്. 2007 ആപ്പിൾ കമ്പനി ഐഫോണ് അവതരിപ്പിച്ചു,അത് വരെ ഉണ്ടായിരുന്ന ഫോൺ സങ്കൽപ്പങ്ങളെ ഉടച്ചു വാർക്കുന്ന ഒരു നിർമിതി ആയിരുന്നു അത്. അതേ സമയം ആൻഡ്രോയിഡ് ഫോണുകൾ ഇറക്കി സാംസങ് പോലുള്ള കമ്പനികളും വിപണിയിൽ നിറഞ്ഞു. കമ്പ്യൂട്ടർ പോലെ പ്രോസർ ശേഷി, റാം , സ്റ്റോറേജ് അളവ്, ക്യാമറ മെഗാ പിക്സിൽ തുടങ്ങിയവ വെച്ച് ഫോണുകൾ മികച്ചത് ആയി ചിത്രീകരിക്കപ്പെട്ടു തുടങ്ങിയത് ഈ കാലഘട്ടത്തിൽ ആണ്.

2011 – 2014
4ജി ടെക്നോളജി ഡാറ്റാ കൈമാറ്റ വിപ്ലവം തുടങ്ങിയത് ഈ കാലഘട്ടത്തിൽ ആണ്. സ്മാർട്ട് ഫോണുകൾ പതിയെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത ഉപകരണം ആയി മാറി കഴിഞ്ഞു ഈ സമയത്ത്. സാംസങ് s5 ഹാർട്ട് റേറ്റ് മോണിറ്റർ കൊണ്ട്‌ വന്ന് ഒരു പടി മുന്നിലേക്ക് പോയി. 2011 ൽ മോട്ടറോള ആദ്യത്തെ ഫിംഗർ പ്രിന്റ് സെൻസർ ഉള്ള ഫോണ് അവതരിപ്പിച്ചു. 2013 ൽ ഫിംഗർ പ്രിന്റിലെ നൂതന ടെക്നോളജി ആയ കപ്പാസിറ്റിവ് റീഡർ ഐഫോണ് 5s ൽ അവതരിപ്പിക്കപ്പെട്ടു.

2015 – 2018
4ജി സാങ്കേതിക വിദ്യ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമായി തുടങ്ങിയ സമയം ആണ് ഇത്. വീഡിയോ കാളിങ്,വാട്സാപ്പ് കാളിങ് ഒക്കെ സർവ സാധാരണം ആയി. സ്‌മാർട്ട്‌ ഫോണുകളിലെ ക്യാമറകളുടെ എണ്ണം രണ്ട് ആയും മൂന്ന് ആയും ഒക്കെ മാറി. സെൽഫി ക്യാമറ മികവുറ്റതാക്കൻ കമ്പനികൾ മത്സരിച്ചു. 5 ഇഞ്ച് എന്ന സ്മാർട് ഫോണ് സങ്കല്പം 6.7 ഇഞ്ച് വരെ ഒക്കെ ആയി. ഡിസ്പ്ലേ റസല്യൂഷൻ വളരെ അധികം മികവുറ്റതായി മാറി കൊണ്ടേ ഇരുന്നു. സ്മാർട്ട് ഫോണ് പ്രോസസ്സറുകൾ റാം തുടങ്ങിയവ ഒരു സാധാരണ കമ്പ്യൂട്ടറിനെ കവച്ചു വെക്കുന്ന തലത്തിലേക്ക് വളർന്നു.

2019 – 2021
2019 ൽ പല ലോക രാജ്യങ്ങളിലും 5ജി അവതരിപ്പിക്കപ്പെട്ടു, 5ജി സേവനം ഉള്ള ഫോണുകൾക്കായി ഫോണുകൾ അപ്ഗ്രേഡ് ചെയ്യപ്പെടുന്ന കാലഘട്ടം. സ്മാർട് ഫോണുകളിൽ കുറഞ്ഞത് 4000 mah ബാറ്ററി എങ്കിലും വേണം എന്ന അവസ്ഥ ആയി. ബഡ്ജറ്റ് ഫോണുകളിൽ പോലും കുറഞ്ഞത് 3 – 4 ക്യാമറകൾ വരെ ആയി. 108 മെഗാ പിക്സിൽ ക്യാമറ ഉള്ള ഫോണുകൾ വരെ അവതരിപ്പിക്കപ്പെട്ടു. Oled പാനലുകൾ സർവ സാധാരണമായി ഫോണുകളിൽ ഉപയോഗിക്കപ്പെടുന്നു. പ്രോസസ്സറുകൾ റാം ശേഷി കൂടി കൊണ്ടേ ഇരിക്കുന്നു, റാം ശേഷി 12ജിബി, 16 ജിബി ഒക്കെ ആയി മാറി. ഫ്ലാഗ് ഷിപ്പ് ഫോണുകൾ 50 ആയിരത്തിൽ തുടങ്ങി ലക്ഷങ്ങൾ വരെ വില ആയി…. ഇനിയും ഏറെ……

2021 —
കുറച്ചു വർഷങ്ങൾ എങ്കിലും ക്യാമറ മെഗാ പിക്സൽ , കൂടിയ പ്രോസസ്സർ, റാം ശേഷി തുടങ്ങിയവ മാത്രമേ സ്മാർട്ട് ഫോണുകളിൽ വരാൻ ഇടയുള്ളൂ എന്ന് വിദഗ്ധർ പ്രവചിക്കുന്നു
( 1 –2 വർഷം ആയി അത് മാത്രം ആണ് പ്രധാന മാറ്റം ) അതിന് ശേഷം സ്ക്രീൻ ടെക്നോളജിയിലും മറ്റും വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു…