ചൂട് കാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ തീ പിടിക്കുമോ?

അറിവ് തേടുന്ന പാവം പ്രവാസി

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് പലപ്പോഴും താപനില. മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും,വാഹനങ്ങളേയുമെല്ലാം ഉയരുന്ന താപനില പ്രതികൂലമായി ബാധിക്കും. ചൂടത്ത് പുറത്തിറ ങ്ങിയാൽ ചെയ്യേണ്ടതും ചെയ്യരുതാ ത്തതുമായ കാര്യങ്ങൾ ധാരാളമുണ്ട്. അക്കാര്യങ്ങളുടെ കൂട്ടത്തിൽ സോഷ്യൽ മിഡിയകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന പോസ്റ്റാണ്,ചൂടു കൂടുന്ന അവസ്ഥയിൽ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നമ്മുക്കും അത് ബാധകമാണെന്നുമാണ് തട്ടിവിടുന്നത്. അന്തരീക്ഷ താപനില വർദ്ധിക്കുന്നതുകൊണ്ട് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകു മെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ സത്യമുണ്ടോ?

ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്.സുരക്ഷിതമല്ലാത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ, തണുപ്പു കാലമെന്നോ വ്യത്യാസമില്ല.

You May Also Like

നിങ്ങൾ അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ സംഭവിക്കുന്നതെന്ത് ?

നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഇന്ത്യയിലെ ചില ട്രാഫിക് നിയമങ്ങൾ ഏതെല്ലാം? അറിവ്…

ആ ഉൽക്ക ഒരു 30 സെക്കൻഡ് കഴിഞ്ഞാണ് ഇടിച്ചതെങ്കിൽ ദിനോസറുകൾ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിയുന്നു

Anoop Nair   ജിബിൻ: മാഷേ, ഇന്നലെ പത്രത്തിൽ ഞാൻ ഈ ആസ്റ്ററോയ്ഡുകളെ കുറിച്ചു വായിച്ചു. പക്ഷെ…

കീടങ്ങളാണ് നാളത്തെ ഭക്ഷണം – രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം

കീടങ്ങളാണ് നാളത്തെ ഭക്ഷണം – രുചികരം, പോഷക സമൃദ്ധം, ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദപരം Sabu…

അന്യഗ്രഹജീവി അല്ല, ഇത് ഹാർപി പരുന്ത്

ഒരൊറ്റ പങ്കാളിക്കൊപ്പം കുടുംബമായി ഇത് 30 വർഷം വരെ ജീവിക്കുന്നു! മറ്റ് പക്ഷികളിൽ കാണാത്ത ഒരു പ്രവണതയാണ്