cartoon-funny-boy-computer-19639143

മമ്മൂഞ്ഞ് തലപുകക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പാതിരാവരെ ഫൈസ്ബുക്കും തുറന്നു പറ്റാവുന്നത്ര പോസ്റ്റിയിട്ടും ഒരുത്തനും/ത്തിയും തിരിഞ്ഞു നോക്കുന്നില്ല. എലിയും പൂച്ചയും പുഷ്പവും പോസ്റ്റിനോക്കി നോ രക്ഷ . ഏതെന്കിലും പെണ്ണൊരുത്തി പറമ്പിലെ തൊട്ടാവാടിയുടെ ചിത്രം പോസ്റ്റിയാല്‍ പോലും സ്റ്റാര്‍സിങ്ങറിലെ ദീദി പറയുംപോലെ ,വണ്ടര്‍ഫുള്‍ ഫന്റാസ്റ്റിക്ക് മാര്‍വലസ്തുടങ്ങി ,ക്യാമറ യുടെ കവറിനെകുറിച്ച് വരെ അന്‍പതാറു കമന്റുകളും ഇരുപത്തൊന്നു ലൈക്കുകളും കൊടുക്കാന്‍ മത്സരിക്കുന്ന ചേട്ടന്‍മാരൊന്നും മമ്മൂഞ്ഞിന്റെ പോസ്റ്റ് കണ്ട ഭാവം നടിച്ചില്ല .

മമ്മൂഞ്ഞ് നിരാശനായി എഫ്ബി യിലും പ്ലസ്സിലും മാറി മാറി കറങ്ങി നടന്നു . ഒരുത്തനും മൈന്‍ഡ് ചെയ്യാത്തതില്‍ വേദനിച്ചു പ്രൊഫൈല്‍ വരെ ഡിലീറ്റി പോകാന്‍ തീരുമാനിച്ചു ,
പ്ലസ്സുകാരെയും മോന്ത പുസ്തകക്കാരെയും മാറി മാറി പ്രാകി മമ്മൂഞ്ഞ് സൈന്‍ ഔട്ട് ചെയ്തു .
മമ്മൂഞ്ഞിന്റെ പരവേശം കണ്ടു ഉമ്മ കാര്യമന്വേഷിച്ചു ,പ്ലസിലെ നീന സയോവിന്റെ പൂച്ചയെ പോലെ മമ്മൂഞ്ഞ് മുരണ്ടതോന്നും ഉമ്മാക്ക് മനസ്സിലായില്ല. കമ്പ്യൂട്ടര്‍ പൂട്ടി ഉമ്മ കൊടുത്ത കട്ടന്‍ ചായയും എടുത്ത് മമ്മൂഞ്ഞ് ടിവി യുടെ മുന്‍പില്‍ വന്നിരുന്നു.

ചാനലുകള്‍ മാറിമാറി നോക്കുന്നതിനിടയിലാണ് ഏഷണിനെറ്റിലെ വാര്‍ത്ത കണ്ണില്‍ പെട്ടത് .
മമ്മൂഞ്ഞിന്റെ കണ്ണുകള്‍ വിടര്‍ന്നു ,വാര്‍ത്തയിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു .
റോഡരുകില്‍ മഴയും വെയിലും കൊണ്ട് കിടന്ന മാനസീക രോഗിക്ക് അത് വഴി വന്ന മനസ്സലിവ് തോന്നിയ ആരോ ഭക്ഷണം വാങ്ങി കൊടുക്കുന്നു , കൂട്ടുകാരെയും കൂട്ടി കുളിപ്പിച്ച് വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയില്‍ എത്തിക്കുന്നു .കണ്ടു നിന്നവരും കേട്ടവരുമൊക്കെ അതിനു മുന്നിട്ടിറങ്ങിയ ചെറുപ്പകാരനെ അനുമോദിക്കുന്നു , അയാളിലെ നന്മയെ വാഴ്ത്തുന്നു .

മമ്മൂഞ്ഞിന്റെ തലയില്‍ ബള്‍ബ് കത്തി …
ഹുറേയ് യ് യ് ….മമ്മൂഞ്ഞ് നിന്ന നിലപ്പില്‍ ഒരു ചാട്ടം
ബഹളം കേട്ട് ഉമ്മ ഓടി വന്നു .. എന്ത്ര്‍ത്താണ്ടാ പഹയാ അനക്ക്..?
മറുപടി പറയാതെ കാലിയായ ഗ്ലാസ് ഉമ്മാടെ കയ്യില്‍ കൊടുത്തു മമ്മൂഞ്ഞ് പുറത്തേക്കു പാഞ്ഞു .

ബൈക്ക് സ്റ്റാര്‍ട്ടാക്കി നേരെ ഓന്റെ ചങ്ങായി ബഷീറിന്റെ വീട്ടിലേക്ക് .
ബഷീറേ , ബഷീറേ ബൈക്ക് നിറുത്തന്നതിന് മുന്‍പെന്നെ മമ്മൂഞ്ഞ് നീട്ടി വിളിച്ചു .

നാസിയ ബഷീര്‍ എന്ന അനോണി പ്രൊഫൈലില്‍ ഒലിപീര് പയ്യന്മാരുമായി ‘മുഹബ്ബത്തി’നെ കുറിച്ച് പോസ്റ്റിട്ട് കളിക്കുകയായിരുന്നു ബഷീര്‍ .
മമ്മൂഞ്ഞിന്റെ അലര്‍ച്ച കേട്ട് പിന്നാക്കം മറിഞ്ഞു .
മമ്മൂഞ്ഞ് കാണാതെ ബഷീര്‍ ഒരു വിധം അനോണി മാറി സനോണിയായി .

എന്താണ്ടാ പ്രശ്‌നം ..മമ്മൂഞ്ഞിന്റെ തിടുക്കം കണ്ടു ബഷീര്‍ ചോദിച്ചു
യ്യ് വെക്കം വന്നാ …
ങ്ങട്ടാണ്ടാ …?
അതോക്കെണ്ട്…
ഉം, ഒരു ബക്കറ്റും എട്‌ത്തോ…
ന്തിനാണ്ടാ …?
യ്യ് കേറ്….

ബക്കറ്റും കയ്യില്‍ പിടിച്ചു ബഷീര്‍ മമ്മൂഞ്ഞിന്റെ പിന്നില്‍ കയറി .
പോകുന്ന വഴിയില്‍ കാര്യങ്ങളൊക്കെ മമ്മൂഞ്ഞില്‍ നിന്നും ബഷീര്‍ മനസ്സിലാക്കി .
ആദ്യം ബഷീറിന് തീരെ പിടിച്ചില്ലെങ്കിലും ടി വി യില്‍ വരുമെന്നൊക്കെ കേട്ടപ്പോള്‍ ബഷീറും സമ്മതം മൂളി .

രണ്ടു പേരും കൂടി അങ്ങാടി മുഴുവനും കറങ്ങി ,മരുന്നിനു പോലും ഒരു മാനസീക രോഗിയെ കണ്ടു കിട്ടിയില്ല .
ഹോ .. ഇന്നലെ ന്റെ പൊരെന്റെട്ത്തു ഒരുത്തനെ ഞാന്‍ കണ്ട് ,
ഓനെ കണ്ടപ്പോളേ ഞാന്‍ മണ്ടിച്ചു . ബഷീര്‍ പറഞ്ഞു

ശേയ്താനേ, ന്ത് പണ്യാ യ്യ് ക്കാട്ട്യെ ,മമ്മൂഞ്ഞ് ഈര്‍ഷ്യയോടെ ബഷീറിനെ നോക്കി .

അനക്ക് പിരാന്തനെ കുളിപ്പിച്ച് പോട്ടം പിടിക്കണം ന്ന് ഞാറിഞാ ,ബഷീറിന്റെ മറുപടി .
അത് തീരെ പിടിച്ചില്ലെങ്കിലും മമ്മൂഞ്ഞ് തിരിച്ചൊന്നും പറഞ്ഞില്ല .

ഒരു വഴീണ്ട് …
ന്താ .. മമ്മൂഞ്ഞ് പ്രതീക്ഷയോടെ ബഷീറിനെ നോക്കി .
മ്മ്‌ളെ അന്ത്രുക്കാന്റെ മോന്‍ ശുജായി മൈദീന്റെ പൊരെന്റെ വാര്‍പ്പിന് കുറെ അണ്ണാച്യേള് വന്നിട്ടുണ്ട്
അയിലൊരു വാപ്പാപ്പ ണ്ട് ,ഒര് തന്ത … അയാളെ പിടിച്ചാലോ ..?
പ്പെ നായീ …രോഗ്യാണെങ്കിലെ ആശോത്രീ കൊണ്ടോകാന്‍ പറ്റൂ …
അനക്ക് പോട്ടം പുടിച്ചാ പോരെ ..?
അല്ലടാ , വീഡിയോ ട്ത്ത്ട്ട് യു റ്റൂബുല് ടണം ,ന്നാലെ ആളോള് കാണൊള്ളൂ
ന്നാ യ്യ് ഒരിയ്ട്യ പറീ ..
മമ്മൂഞ്ഞ് ഐഡിയ ഒന്നും വരാത്ത തല മാന്തി കൊണ്ടിരുന്നു .
ന്നാ അയാളെ തന്നെ നോക്കാം , ല്ലേ മമ്മൂഞ്ഞ്
ഉം , അതാ നല്ലത് , ബഷീര്‍
ന്നാ യ്യി പോയി ചോയ്ക്ക് മമ്മൂഞ്ഞ്
ഞാനാ…? ഇയ്യെ ന്നെ പോയാ മതി ബഷീര്‍

അവസാനം മമ്മൂഞ്ഞിന്റെ നിര്‍ബന്ധം സഹിക്കാതെ ബഷീര്‍ വാര്‍പ്പ് പണിക്ക് വന്ന തമിഴന്‍ മാരുടെ കൂട്ടത്തില്‍ കുഞ്ഞുങ്ങളെ നോക്കാനും മറ്റു മായി വന്ന പ്രായം ചെന്ന വൃദ്ധനെ ഒരു വിധം കൂട്ടത്തില്‍ നിന്നും പൊക്കി കൊണ്ട് വന്നു

ഡാ … കുളിപ്പിക്കാന്നു പറഞ്ഞപ്പോ തന്ത ഒര് പൊടിക്ക് സമ്മയ്ചീല, ഉറുപ്പ്യ അമ്പ്തു കൊടുക്കാന്നു പറഞ്ഞ്ട്ടാണ് വന്നത് ,
രണ്ടു പേരും കൂടി അങ്ങാടിയുടെ മറുവശത്തുള്ള തോടിന്റെ ആളൊഴിഞ്ഞ ഇടത്തു വെച്ച് വൃദ്ധനെ കുളിപ്പിച്ചു , മമ്മൂഞ്ഞിന്റെ മൊബൈലില്‍ ബഷീര്‍ വീഡിയോ എടുത്തു .

രാത്രി തന്നെ മമ്മൂഞ്ഞ് യു റ്റൂബില്‍ അപ് ലോഡ് ചെയ്തു , നേരത്തെ തീരുമാനിച്ച പ്രകാരം
ബഷീര്‍ പ്ലസ്സിലും , എഫ്ബി യിലും ഷയര്‍ ചെയ്തു , രോഗിയായ തമിഴ് വൃദ്ധനെ സാമൂഹ്യ സേവകനായ യുവാവ് കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്നു എന്ന് ശീര്‍ഷകവും .
പിറ്റേന്ന് തന്റെ സ്ട്രീമില്‍ ലഭിക്കുന്ന ലൈക്കുകള്‍ സ്വപ്നം കണ്ടു മമ്മൂഞ്ഞ് സുഖമായുറങ്ങി …

കള്ള ഹിമാറെ …
രാവിലെ തന്നെ ഉമ്മയുടെ അലര്‍ച്ച കേട്ടാണ് മമ്മൂഞ്ഞ് ഞെട്ടി ഉണര്‍ന്നത് .
കണ്ണും തിരുമ്മി മുന്‍ വശത്ത് വന്നു നോക്കുമ്പോള്‍ പത്തിരുപതു അണ്ണാച്ചികള്‍ മുറ്റത്ത്.
ഇന്നലെ താന്‍ കുളിപ്പിച്ച വൃദ്ധന്‍ മുന്‍പോട്ടു വന്നു
അയ്യാ …യെല്ലോര്‍ക്കും കുളിപ്പിക്കണം …
ഇരുപത്തഞ്ച് രൂപാ തന്താ പോതും…..

You May Also Like

മാപീ ഡിസ്കൌണ്ട്..

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല.

ബോണ്ട്‌ 009 പ്രദീപ്

വ്യാഴാഴ്ച വൈകുന്നേരം ടി വി കണ്ടു കിടക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാകുന്നു എന്താ, നല്ല ചിക്കന് കറി…

കൊച്ചുതോമയുടെ പെണ്ണ് കാണലുകള്‍

ഗള്‍ഫ്‌ ബേബി ആയതിന്റെ ആയിരിക്കും.എല്ലാം സ്പൂണ്‍ ഫീഡ് ചെയ്തു വളര്‍ത്തുന്ന ഇവറ്റക്കൊക്കെ നേരെ ചൊവ്വേ ഒരു കാര്യം ചെയ്യാന്‍ പോലും അറിയാം എന്ന് തോന്നുന്നില്ല .പെണ്ണിന്കുവൈറ്റ്‌ എന്ന് കേട്ടപോ എന്തോ ഒരു ഓക്കാനം. അവിടെ ലൈഫ് ഇല്ലെന്നു.

ഉണ്ണിക്കുട്ടന്റെ ലോകം

നാട്ടിലുള്ള എല്ലാ സ്ത്രീകളും ഉണ്ണികൃഷ്ണന്റെ ‘അമ്മയും പെങ്ങളും’ ആയതിനാല്‍ നാട്ടാര്‍ക്കെല്ലാം അദ്ദേഹത്ത അമിതമായ വിശ്വാസമാണ്.