ആശാനെ നമോ വാഗം …

404

right-left-right

ഒരു അബദ്ധം ഏത് ആശാനും പറ്റും. കേട്ടിരിക്കും അടി തെറ്റിയാല്‍ ആശാനും വീഴും എന്ന്. ഇന്നലെ രാത്രിയാണ് സംഭവം, സമയം ഒന്‍പതു മണി, സ്ഥലം : ബര്‍ ദുബായ് മെട്രോ സ്റ്റേഷന്‍. ഞാനും എന്‍റെ കൂടുകാരനും കൂടി ബര്‍ ദുബായ് ബുര്‍ജുമാനില്‍ നിനും മെട്രോ എടുക്കാന്‍ വരുന്ന വഴി. അതാ എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖം. ഓര്മ വെച്ച നാള്‍ മുതല്‍ അതെ മുഖം അതെ ശരീരം. അതാ നമ്മുടെ സ്വന്തം ആന സോറി ആശാന്‍. റാം ജീ റാവു സ്പീകിങ്ങില്‍ (നമ്മുടെ മമ്മൂസ് ബാലകൃഷ്ണനെ തിരയുന്ന അതെ സ്റ്റൈല്‍) …ആശാനെ ഒന്ന് പേടിപ്പിക്കാം എന്ന് കരുതി ഞാന്‍ പുറകില്‍ പൊയീ “ടോ” ..പക്ഷെ ചുറ്റും നിനവര്‍ ഞെട്ടിയത് മിച്ചം, ആശാന് ഒരു കുലുക്കവുമില്ല.

ഞാന്‍ കാര്യം തിരക്കി ..ആശാന് സൗദി എംബസി വരെ പോകണം .ഓഫീസിലെ എന്ടോ കാര്യം ശരിയാകാന …അതെ ഒരു പണിയുമില്ലാത്ത ആരോ ആശാന് പണി കൊടുത്തു ..പലപോഴായി എനിക്ക് പണി തന്ന ..ആശാന് ഒരു പണിയുമില്ലാത്ത ആരോ ..പണി കൊടുത്തു ..(ഉള്ളില്‍ എനിക്ക് ചിരി )..ലോകത്ത് എല്ലായിടത്തും ഉള്ള ശിഷ്യന്‍ മാര്‍ക്ക്‌ മാതൃകയായി ഞാന്‍ ആശന് വഴികാട്ടിയായി …ഞാന്‍ : ആശാനെ വഴി ഞാന്‍ പറഞ്ഞു തരാം ..ഞങള്‍ പുറത്തിറങ്ങി .

ആശാന്‍ : ടാക്സി വിളിയടെ ..ഞാന്‍ ഞെട്ടി ..മയിലുകളോളം നടന്നു പോകുന്ന ആശാന് ഇത് എന്ത് പറ്റി ..ആശാന്‍ : നീ വാ നമുക്ക് ടാക്സി വിളിച്ചു പോകാം ..ഞാന്‍ കാര്യം തിരക്കി ..പിന്നെ എനിക്ക് മനസിലായി ..കമ്പനി മുതലാളി ആശാന് ടാക്സിക് പൈസകൊടുത്തിരിക്കുന്നു …ആശാന്‍ ടാക്സി വിളിച്ചു ….ഒരു പാകിസ്ഥാനി ഡ്രൈവര്‍ …ആശാന്‍ : സൗദി എംബസി മാലും ..മാലും (ജഗതി കിലുക്കം സ്റ്റൈല്‍ ) ഡേ ടുട്ടു ഒന്ന് പറഞ്ഞു കൊടുക്കാടെ ഈ മര്‍ദയോട് …ഞാന്‍: ആശാനെ എന്നോട് തന്നെ വെന്ണോ ?..ഞാന്‍ : ബായ് ഹംകോ സൗദി എംബസി ജാനേ കേലിയെ തോടാ സഹായം കരോ (ഒന്ന് സഹായിക്കാടെ)…ഡ്രൈവര്‍ : സീത ..സീത ..ആശാന്‍ : സീതയെങ്കില്‍ സീത …ഡ്രൈവര്‍ ഫുള്‍ കറക്കം …പല എംബസിയും കറങ്ങി …ആശാന് ഒരു ടൈപ്പിംഗ്‌ സെന്റര് കണ്ടു കിട്ടിയാല്‍ മതി ..

ഒടുവില്‍ കുറെ നേരം കറങ്ങിയപോള്‍ ആശാന് മതിയായി …കുറച്ചു കാഴ്യ്ഞ്ഞപോള്‍ രണ്ടു ദുബായ് പോലിസ് നില്കുന്നു …ആശാന്‍ : ഞാന്‍ അവരോടു ചോദിച്ചിട്ട് വരാം …ആശാന്റെ ഇംഗ്ലീഷ് കേട്ടിടനെന്നു തോന്നുന്നു പോലീസുകാര്‍ വെടി കൊണ്ട പന്നി സ്റ്റൈല്‍ …അവസാനം ലോകേശന്‍ കണ്ടുപിടിച്ചു …ആശാന്‍ യുറേക്ക ,,,യുറേക്ക ,,,(അര്ചിമെടെസ് സ്റ്റൈല്‍ ഓട്ടം )…വണ്ടിയില്‍ കയറി ഒരു ജി .പി. ര്‍. സ് ..പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി ,,,ഡ്രൈവറോട് : ലെഫ്റ്റ് …റൈറ്റ് അടിച്ചു തുടങ്ങി ഇടയ്ക്കു നമ്മുടെ സീതയും ,,,ഡ്രൈവര്‍ക്ക് തലക്ക് മുഗളില്‍ നാലഞ്ചു കിളികള്‍ .. ടാക്സി പിന്നെയും കുറെ ഓടി …അവസാനം ആശാന്‍ : സ്റ്റോപ്പ്‌ ഹിയര്‍ ….ഡ്രൈവര്‍ ടാക്സി നിറുത്തി ..ആശാന്‍ കാശ് പുല്ലുപോലെ എടുത്തു കൊടുത്തു ..(മുതലാളിസ് പൈസ )…ഞാന്‍ : ആശാനെ ഒരു സംശയം നമ്മള്‍ ഇതിന്ടെ മുന്നില്‍ നിന്നലെ കുറച്ചു മുന്പ് ടാക്സി വിളിച്ചത് …ആശാന്‍ : എന്തായാലും സ്ഥലം എത്തിയല്ലോ …പിന്നെ പൈസ മുതലാളിയുടെ …

ഞാന്‍ : ആശാനെ നമോ വാഗം …
Previous articleഒരിക്കലും തുറക്കാനാവാത്ത നോമ്പുമായി വന്ന ഒരാള്‍
Next articleഓഹ്രീം.. കുട്ടിച്ചാത്താ..
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിഎഴ് ഒരു മാര്‍ച്ച്‌ മാസം..തൃശൂര്‍ മിഷന്‍ ഹോസ്പിറ്റല്‍ ..അതെ അവിടെയാണ് ഞാന്‍ ജനിച്ചത്...മാസം തികയതെ ആണത്രേ എന്നെ എന്ടെ ഉമ്മ പ്രസവിച്ചത് എന്നാലും അതില്‍ എന്നിക്ക് ഉമ്മയോട് ഒരു സങ്കടവും തോനിയിട്ടില്ല...ഡോക്ടര്‍മാര്‍ എന്നെ അന്ന് ചില്ലും കൂട്ടില് ഇട്ടാണത്രേ വളര്‍ത്തിയത്...എന്ടെ ഉമ്മയുടെ ഉമ്മ ചിലപ്പോള്‍ എന്ടെ അടുത്ത് വന്നു എന്ടെ മൂക്കില്‍ വിരല്‍ വച്ചുനോക്കും ...എന്നിക്ക് ജീവന്‍ ഉണ്ടേ എന്ന് ഉറപ്പുവരുത്താന്‍ ...കാണാന്‍ വരുന്ന ചിലര്‍ ചില് കൂട്ടില്‍ കിടക്കുന്ന എന്നെ നോക്കി പറയുമത്രേ എന്തിനാ ഈ കുട്ടിയെ ഇങനെ വെച്ചുകൊണ്ടിര്‍കുനത്...എന്നാല്‍ കാലം മാറി കഥ മാറി...ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കണം എന്നാവും ദൈവതിന്ടെ തീരുമാനം.... ജന്മം പാരമ്പര്യം എന്നിവ കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും ഞാനും ഒരു ചെറിയ കലാകാരനായി ..തിരക്കുള്ള ഈ പ്രവാസ ജീവിതത്തില്‍ കിട്ടുന്ന തുച്ചം സമയം മറ്റുളവരെ പോലെ ഇന്റര്‍നെറ്റ്‌ കാള്‍ ഉള്ളത് കൊണ്ട് ഇരുപത്തിനാലു മണികൂര്‍ നാട്ടിലേക്ക് വിളിച്ചും ഉറങ്ങിയും തീര്‍ക്കാന്‍ ഇഷ്ടമിലതുകൊണ്ടും ...കലാപരമായി വലതും ചെയ്യാന്‍ ആഗ്രഹികുന്നതുകൊണ്ടും..അണ്ണന്‍ കുഞ്ഞും തന്നാല്‍ ആയത്‌ പോലെ ..എന്നാല്‍ ആവും പോലെ ഞാന്‍ ശ്രമിക്കുന്നു .