Featured
ഒരു പ്രവാസ കഥ: ഞങ്ങളെ ഞെട്ടിച്ച ആന്റിവൈറസ് പോളിസി
ഞങ്ങളുടെ ടീമില്‍ ഒരു ഫിലിപ്പിനോ സ്വദേശിയും ഉണ്ടായിരുന്നു. ചുരുക്കം വാക്കുകളില്‍ ആ സുഹൃത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
143 total views

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം. അന്ന് ഞാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ IT വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങളുടെ ടീമില്‍ ഒരു ഫിലിപ്പിനോ സ്വദേശിയും ഉണ്ടായിരുന്നു. ചുരുക്കം വാക്കുകളില്‍ ആ സുഹൃത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
‘ഒരു അലസന്. ഏതു ബഹളത്തിലും ഓഫീസില്‍ ഇരുന്നു ഉറങ്ങാന്‍ കഴിയുന്ന അപൂര്‍വ്വ കഴിവുള്ളവന് . ഇനി നമ്മള് ഒന്ന് തല്ലിയാലും പുള്ളി ചിരിച്ചു കാണിക്കും. പ്രത്യേകിച്ച് ജാഡ ഒന്നും ഇല്ല. ജോലിയുമായി ബന്ധപ്പെട്ടു ചെയ്യേണ്ടകാര്യങ്ങളെ കുറിച്ച്അത്യാവശ്യം വിവരമുണ്ട്. പക്ഷെ പണിയെടുക്കാന്‍ മടി. അതെ സമയം മേലുദ്യോഗസ്ഥന്റെ മുന്നില്‍ പണിയെടുക്കാതെ തന്നെ എങ്ങനെ നില്‍ക്കണമെന്നും നല്ലവണ്ണം അറിയാം. ഷുഗറും കൊളസ്ട്രോളും എല്ലാം കൂട്ടിനുണ്ട്. പക്ഷെ ഭക്ഷണക്രമത്തില്‍ ഒരു കണ്ട്രോളും ഇല്ല താനും. മെയിന്‍ സെര്‍വര്‍ ഡൌണ്‍ ആയി എല്ലാവരും ടെന്ഷനില് ആയാലും പുള്ളിയെ അതൊന്നും ബാധിക്കില്ല ‘
ഇനി സംഭവത്തിലോട്ടു വരാം. IT Internal Audit നടക്കുന്ന സമയം. ഓഡിറ്റുമായി ബന്ധപ്പെട്ട ഡോക്യുമെന്റ് മാനേജ്മന്റ് ന്റെ ചുമതല എനിക്കായിരുന്നു. ഓരോ ഓഡിറ്റിന് മുന്‍പും IT പോളിസി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുകയും എല്ലാ സ്റ്റാഫിനും അത് ഷെയര്‍ ചെയ്യുകയും ചെയ്യാറുണ്ട്. അവരവരുടെ ജോലിയുമായി ബന്ധപ്പെട്ട പോളിസികളെ കുറിച്ച് ഓരോരുത്തര്ക്കുംഅറിവുണ്ടാവണം എന്നുള്ളത് ഒരു സാമാന്യ നീതിയാണ്. അത് ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു.
ഓഡിറ്റ് തുടങ്ങി. ഓഡിറ്റര്‍ എല്ലാ സ്റ്റാഫിനെയും സമീപിക്കുന്നു. നമ്മുടെ ഫിലിപ്പിനോ കഥാപാത്രത്തിന്റെ അവസരം വന്നു. ആന്റിവൈറസ് സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. ആന്റിവൈറസ് പോളിസിയെ കുറിച്ച് ചില ചോദ്യങ്ങള്‍ ഓഡിറ്റര്‍ അദ്ദേഹത്തോട് ചോദിച്ചു. അതിനു അദ്ദേഹം നല്കിയ മറുപടി കേട്ട് ഞാനും സഹപ്രവര്‍ത്തകരും ഓഡിറ്ററും പകച്ചുപോയി. ഏതു ആന്റിവൈറസ് പോളിസി ? എനിക്ക് അതിനെക്കുറിച്ച് അറിവില്ല. ഞാന്‍ എന്റെതായ ആന്റിവൈറസ് പോളിസി ആണ് ഇവിടെ നടപ്പിലാക്കുന്നത് .
എന്നാലും എന്റെ ഫിലിപ്പിനോ ഒരു ഓഡിറ്ററോട് ഇങ്ങനെ ഒക്കെ മറുപടി പറയാമോ ? എന്തായാലും ഓഡിറ്റിന്റെ റിസള്‍ട്ട് എന്തായിരുന്നിരിക്കും എന്ന് ഞാന്‍ പറയണ്ടല്ലോ?
144 total views, 1 views today